ഇറാനില്‍ ക്രൂരത തുടരുന്നു; ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി സര്‍ക്കാര്‍; മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചു, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് യിലിന് മുന്നില്‍ തടിച്ച് കൂടി ജനം

ഇറാനില്‍ സര്‍ക്കാര്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെയുള്ള പ്രതികാര നടപടിയുമായി മുന്നൂറ്റ തന്നെ നീങ്ങുകയാണ്. ഏറ്റവും ഒടുവിലായി മൂന്ന് പ്രക്ഷോഭകാരികള്‍ക്ക് കൂടി ഇറാനിലെ മത ഭരണകൂടം വധശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട് എന്നത്. ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കുറ്റമായിട്ടാണ് കരുതുന്നത്. ഇതേതുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ശനിയാഴ്ച തൂക്കിക്കൊന്നിരുന്നു. എന്നാല്‍, വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജയിലിന് മുന്നില്‍ തടിച്ച് കൂടി പ്രതിഷേധിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 13 ന് തലസ്ഥാനമായ ടെഹ്റാനിലെത്തിയ കുര്‍ദ് വംശജയായ 22 കാരി മഹ്സ അമീനിയെ ശരിയാം വണ്ണം ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത്. മതകാര്യ പൊലീസിന്‍റെ കൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന മഹ്സ അമീനി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ മതകാര്യ പൊലീസിനും സര്‍ക്കാരിനുമെതിരെ അതിശക്തമായ പ്രക്ഷോഭമായിരുന്നു അരങ്ങേറിയത്.
ഇതേ തുടര്‍ന്ന് മാസങ്ങളോളം രാജ്യം കലാപ സമാനമായിരുന്നു. ഏതാണ്ട് 1000 നും 1500 റിനും ഇടയില്‍ ആളുകള്‍ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടെന്നാണ് അനൗദ്ധ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ തന്നെ 500 ഓളം പൊലീസുകാരും കുട്ടികളും ഉള്‍പ്പെടുന്നു. കലാപകാരികള്‍ ഇറാന്‍റെ പരമോന്നത നേതാവായ അയത്തുള്ള റുഹോല്ല ഖൊമേനി ജനിച്ച തറവാട് വീടിന് തീയിടുന്നത് വരെ കാര്യങ്ങള്‍ വഷളായി മാറിയിരുന്നു.
https://www.facebook.com/Malayalivartha























