Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

പാകിസ്ഥാന് ഇപ്പോൾ കഷ്ടകാലം; സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍; പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്; രണ്ടു മിനി വാനുകളില്‍ എത്തിച്ച 200 ചാക്ക് ഗോതമ്പ് വിൽക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്

11 JANUARY 2023 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

ഇന്ത്യയുടെ തൊട്ട് അയൽ രാജ്യമായ പാകിസ്ഥാന് ഇപ്പോൾ കഷ്ടകാലമാണ്. സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍! പരിക്കേറ്റത് ഒരു ചെറിയ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക്. കഴിഞ്ഞ ദിവസം ഒരുനാല്പ്പതുകാരനും ഇങ്ങനെ മരണമടഞ്ഞു. ഏഴു മക്കളുടെ പിതാവാണ് മരിച്ചയാള്‍. രണ്ടു മിനി വാനുകളില്‍ എത്തിച്ച 200 ചാക്ക് ഗോതമ്പ് വിൽക്കുമ്പോഴാണ് തിക്കും തിരക്കുമുണ്ടായത്.

കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ജനങ്ങള്‍ ഇവിടെ പതിവ് കാഴ്ചയായിരുന്നു . ഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുകയറിയതോടെയാണ് ഗോതമ്പും പഞ്ചസാരയും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്കു വേണ്ടി പാകിസ്ഥാനില്‍ സംഘര്‍ഷം വർധിച്ചത് . പ്രതിസന്ധി രൂക്ഷമായതോടെ ധാന്യമാവിന്റെ പാക്കറ്റുകള്‍ നേരിട്ട് ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍. ട്രക്കുകളില്‍ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകൾ മാത്രമാണ് . ഇത് വിതരണം ചെയ്യുന്നത് തോക്കു ധാരികളായ പട്ടാളക്കാർ ആണ്

പലയിടങ്ങളിലും ഇത്തരം സംഘര്‍ഷങ്ങള്‍ വന്‍ കലാപങ്ങളായി മാറുകയാണ്. കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് പാകിസ്ഥാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ അരക്ഷിതാവസ്ഥയ്‌ക്കൊപ്പം കഴിഞ്ഞവര്‍ഷത്തെ പ്രളയവും പ്രശ്‌നങ്ങള്‍ വിതച്ച പാകിസ്താനില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകുകയാണ്.......

തോക്കുധാരികളുടെ കാവലിലാണ് ഇപ്പോള്‍ ട്രക്കില്‍ ഭക്ഷ്യ വസ്തുക്കള്‍ കടത്തുന്നതു പോലും. ഇല്ലെങ്കില്‍ ജനം വാഹനം വളഞ്ഞ് അവയിലെ വസ്തുക്കള്‍ തട്ടിയെടുക്കുന്ന അവസ്ഥയാണ്. സബ്‌സിഡിയുള്ള ഗോതമ്പ് പോലും കിട്ടാനില്ല. പതിനഞ്ച് കിലോയുടെ ഒരു ചാക്ക് ഗോതമ്പിന് വില 2500 രൂപയായി. പക്ഷെ വിപണിയില്‍ ഇത് ലഭിക്കാന്‍ 3000 രൂപയെങ്കിലും നല്‍കണം. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണ്. പൂഴ്ത്തിവയ്പും കരിഞ്ചന്തയും സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു

10 കിലോയുടെ ധാന്യമാവിന്റെ ചാക്ക് 650 പാകിസ്താനി രൂപ (ഒരു പാകിസ്താനി രൂപ = 0.36 ഇന്ത്യന്‍ രൂപ)യ്ക്ക് നല്‍കുന്നെന്നറിഞ്ഞാണ് മിര്‍പുര്‍ഖാന്‍സില്‍ ആളുകളെത്തിയത്. കമ്മിഷണര്‍ ഓഫീസിനുസമീപം ട്രക്കിലെത്തിച്ച 200 ചാക്ക് ആട്ടയാണ് വിതരണം ചെയ്തത്...... ഇത് കിട്ടാനായി ആളുകള്‍ തിക്കിത്തിരക്കിയതാണ് ദുരന്തമുണ്ടാക്കിയത്. ......സിന്ധ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സര്‍ക്കാര്‍ ഇതുപോലെ കുറഞ്ഞവിലയ്ക്ക് ധാന്യമാവ് വാഹനങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ആള്‍ക്കൂട്ടം തിക്കിത്തിരക്കുകയാണ്. വിലക്കയറ്റം രൂക്ഷമായതിനാല്‍ കിലോയ്ക്ക് 140-ഉം 160-ഉം രൂപയ്ക്കാണ് കറാച്ചിയില്‍ ധാന്യമാവ് വില്‍ക്കുന്നത്. റാവല്‍പിണ്ടിയില്‍ ഒരു കിലോ ധാന്യമാവിന് 150 പാകിസ്താനി രൂപയാണ്. ഇസ്ലാമാബാദിലും പെഷാവറിലും 1,500 രൂപയ്ക്കാണ് 10 കിലോഗ്രാമിന്റ ഒരു ചാക്ക് മാവ് വിറ്റത്.......

പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്ഥാനില്‍ ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിന് നിയന്ത്രണം വെയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്‍. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ക്ക് അയവ് വന്നിട്ടില്ല.

കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാകിസ്താനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈന്‍ യുദ്ധവും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മഹാ പ്രളയത്തെ തുടർന്ന് രാജ്യം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൻ വിലക്കയറ്റത്തിന്റെ കണക്കും പണപ്പെരുപ്പവും ജന ജീവിതം കൂടുതൽ ദുസ്സഹമാകുന്നത്. അതേസമയം പ്രളയത്തിൽ രാജ്യത്തെ കാർഷികരംഗം വൻ വിള നാശം നേരിട്ടു. അരി, പഞ്ഞി, പച്ചക്കറി, സവാള, തക്കാളി തുടങ്ങിയ സകല വിളകളും നശിച്ചു.

24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്‍.

ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ വിലവര്‍ധനവ് പാകിസ്താന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാകിസ്താനില്‍.

പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താന്‍ ജനത. ഗ്യാസ് ക്ഷാമം വര്‍ധിച്ചതോടെ സിലണ്ടറുകള്‍ക്കും ഡിമാന്‍ഡ് ഏറിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താനിലെ ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (12 minutes ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (30 minutes ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (53 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (1 hour ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (2 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

Malayali Vartha Recommends