തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ അന്തരിച്ചു.... സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബ്രയിലായിരുന്നു അന്ത്യം

തകഴിയുടെയും ബഷീറിന്റെയും കൃതികള്‍ ഇംഗ്‌ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാപണ്ഡിതനുമായ ഡോ. റൊണാള്‍ഡ് ഇ. ആഷര്‍ (96) അന്തരിച്ചു. സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബ്രയിലായിരുന്നു അന്ത്യം.
ഇന്ത്യയില്‍ വന്ന് മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡഭാഷകള്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത ആഷര്‍ വിവര്‍ത്തനത്തിലൂടെയാണ് മലയാളത്തില്‍ ശ്രദ്ധേയനായി മാറിയത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി', 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്', 'പാത്തുമ്മയുടെ ആട്', തകഴി ശിവശങ്കരപ്പിള്ളയുടെ 'തോട്ടിയുടെ മകന്‍' തുടങ്ങിയ കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ നോട്ടിങ്ങാംഷയറിനടുത്ത് ഗ്രിംഗ്ലിയില്‍ 1926 ജൂലായ് 23-നാണ് ജനനം.
1983ല്‍ ആഷറിന് മലയാളത്തിലെ വിശിഷ്ടസേവനങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി സ്വര്‍ണമെഡല്‍ നല്‍കി. ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെലോഷിപ്പ്, പ്രവാസി ദോഹയുടെ 2010-ലെ പ്രവാസിപുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























