Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

വിമാനദുരന്തങ്ങള്‍ നേപ്പാളില്‍ തുടര്‍ക്കഥയാകുന്നത് ആ മൂന്ന് കാരണങ്ങളാൽ, 23 വര്‍ഷങ്ങള്‍ക്കിടെ നേപ്പാളില്‍ നടന്ന വിമാന- ഹെലികോപ്ടര്‍ അപകടങ്ങളില്‍ 309 പേര്‍ മരിച്ചതായി കണക്കുകൾ, ആഗോള തലത്തിലുണ്ടാകുന്ന വിമാനാപകടങ്ങളില്‍ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്

18 JANUARY 2023 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാള്‍ വിമാന ദുരന്തങ്ങളുടെ കരിമ്പട്ടികയില്‍ ഇടംനേടിയ നാടായി മാറിയിരിക്കുന്നു. സാമ്പത്തികമായ അത്ര മുന്നിലല്ലാത്ത രാജ്യമായ നേപ്പാളില്‍ വിമാനാപകടങ്ങള്‍ പതിവായി സംഭവിക്കാന്‍ മൂന്നാണ് കാരണങ്ങള്‍. ഒന്ന് കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍. രണ്ട് അറ്റകുറ്റപ്പണികളുടെ പരിമിതി. മൂന്ന് നേപ്പാളിലെ മഞ്ഞുമൂടിയ പര്‍വതങ്ങളും.ഹിമാലയം ഉള്‍പ്പെടെ പര്‍വതങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ സ്വകാര്യ വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത ഒട്ടേറെ പ്രമുഖര്‍ നേപ്പാളില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ പതിനഞ്ചോളം സ്വകാര്യ വിമാന കമ്പനികളാണ് വേണ്ടത്ര സുരക്ഷയില്ലാതെ നേപ്പാളില്‍ പ്രവര്‍ത്തിക്കുന്നത്. നേപ്പാളിന്റെ ഭൂമിശാസ്ത്രം പരിചിതമല്ലാത്ത പൈലറ്റുമാരും അപകടം വരുത്തിവയ്ക്കുന്നു. 72 യാത്രക്കാരുമായി കാഠമണ്ഠുവില്‍നിന്ന് പറന്നുയര്‍ന്നശേഷം കഴിഞ്ഞ ദിവസം ദുരന്തത്തില്‍പ്പെട്ട യതി എയര്‍ലൈന്‍സ് എടിആര്‍ 72 വിമാനത്തിന് 15 വര്‍ഷത്തിലേറെയായിരുന്നു കാലപ്പഴക്കം. വിജയ് മല്യ പത്ത് വര്‍ഷത്തോളം കിംഗ് ഫിഷര്‍ എയര്‍ലൈന്‍സില്‍ ഉപയോഗിച്ചശേഷം മൂന്നു വര്‍ഷം വെറുതെ കിടന്ന വിമാനമാണിത്.

കേടുപാടുകള്‍ ഒരു വിധം നന്നാക്കി രണ്ടു വര്‍ഷം തായ്‌ലാന്‍ഡില്‍ പറത്തിയശേഷമാണ് നേപ്പാളിലെ യതി എയര്‍ലൈന്‍സിന് വിറ്റത്. അവിടെയും കുറെക്കാലം പറക്കാതെ കിടന്ന വിമാനമാണ് കഴിഞ്ഞ ദിവസം യന്ത്രത്തകരാറിനെത്തുടര്‍ന്ന കത്തിവീണത്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ വിവിധ എയര്‍ കമ്പനികളില്‍ നിന്ന് വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്നതും നേപ്പാളില്‍ പതിവാണ്.

എവറസ്റ്റ് ഉള്‍പ്പെടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ പതിനാല് പര്‍വതങ്ങളില്‍ എട്ടെണ്ണവും സ്ഥിതിചെയ്യുന്നതാണ് നേപ്പാളിലാണ്. മഞ്ഞുപൊതിഞ്ഞ് ഈ ഗിരിപര്‍വങ്ങളില്‍ തട്ടി ഒട്ടേറെ വിമാനങ്ങളാണ് ദുരന്തത്തില്‍പ്പെട്ടിരിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കിടെ നേപ്പാളില്‍ നടന്ന വിമാന- ഹെലികോപ്ടര്‍ അപകടങ്ങളില്‍ 309 പേര്‍ മരിച്ചതായാണ് കണക്ക്. ആഗോള തലത്തിലുണ്ടാകുന്ന വിമാനാപകടങ്ങളില്‍തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ 2013 മുതല്‍ നേപ്പാളിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.കാല്‍ നൂറ്റാണ്ടിനിടെ നേപ്പാളില്‍ സംഭവിച്ച ഏറ്റവും വലിയ അപകടമാണ് കഴിഞ്ഞ ദിവസം പൊഖാറ വിമാനത്താവളത്തിന് സമീപമുണ്ടായത്. തൃഭുവന്‍, ടെന്‍സിംഗ്-ഹില്ലാരി, സിമാര, പൊഖാറ, ഭരത്പൂര്‍, ഗൗതമബുദ്ധസ നേപ്പാള്‍ഗുഞ്ച്, ബിരാദ്‌നഗര്‍ എന്നിവയാണ് നേപ്പാളിലെ പ്രധാന വിമാനത്താവളങ്ങള്‍.

2022 മേയില്‍ നേപ്പാളി വിമാനക്കമ്പനിയായ താര എയറിന്റെ വിമാനം തകര്‍ന്ന് 16 നേപ്പാളികളും നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍കാരുമടക്കം 22 പേരും 2018 മാര്‍ച്ചില്‍ കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് -ബംഗ്ലാ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 51 പേരും മരണമടഞ്ഞിരുന്നു. 2019 ഫെബ്രുവരിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി അടക്കം ഏഴ് പേരാണ് ദാരുണമായി മരണമടഞ്ഞത്.

1992ല്‍ കാഠ്മണ്ഡുവിലേക്ക് വന്ന തായ് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 167 പേരാണ് മരിച്ചത്. ദുര്‍ഘടമായ പര്‍വതനിരകള്‍, പ്രവചനാതീതമായ കാലാവസ്ഥ, സുരക്ഷിതമല്ലാത്ത വിമാനങ്ങള്‍, വ്യോമയാന മേഖലയില്‍ വേണ്ടത്ര നിയന്ത്രണമില്ലായ്മ തുടങ്ങിയവയാണ് നേപ്പാളില്‍ വ്യോമാപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമായി പറയുന്നത്. സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ചെറുയാത്രാ വിമാനങ്ങള്‍ നേപ്പാളിലെ പര്‍വതനിരകളില്‍ തട്ടി അപകടത്തില്‍പ്പെടുന്നത് പതിവാണ്.

2022 മേയില്‍ പോഖരയില്‍നിന്നു ജോംസോമിലേക്കു പറന്ന താര എയറിന്റെ വിമാനം മസ്താങ് ജില്ലയില്‍ ലാറിക്കോട്ടയിലെ പര്‍വത പ്രദേശമായ ലാനിങ്‌ഗോളയില്‍ തകര്‍ന്ന് 4 ഇന്ത്യക്കാരടക്കം 22 പേര്‍ മരിച്ചിരുന്നു. 2019 ഏപ്രില്‍ 14 ന് ലുക്ല ടെന്‍സിങ് ഹിലരി വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ, ഹെലികോപ്റ്ററില്‍ വിമാനം ഇടിച്ച് 3 പേര്‍ മരിച്ചു. 2012 സെപ്റ്റംബര്‍ 28ന് സീത എയര്‍വേയ്‌സിന്റെ ഡോണിയര്‍ വിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍ തകര്‍ന്ന് 19 പേര്‍ മരിച്ചു.

2012 മേയ് 14ന് ഡോണിയര്‍ വിമാനം മലനിരകളില്‍ തട്ടി തകര്‍ന്ന് മുക്തിനാഥ് ക്ഷേത്രത്തിലേക്കു പോയ ബാല ചലച്ചിത്രതാരം തരുണി സച്‌ദേവും അമ്മയും ഉള്‍പ്പെടെ 15 പേര്‍ മരിച്ചതും മറ്റൊരു ദുരന്തമായി. ഇത്തരത്തില്‍ ചെറുതും വലുതുമായ അന്‍പതോളം വിമാനദുരന്തങ്ങള്‍ക്കാണ് നേപ്പാള്‍ സാക്ഷ്യം വഹിച്ചത്. നേപ്പാളിലെ കാഠ്മണ്ഠു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ഒരു വിമാനത്താവളവും പൂര്‍ണണമായി സുരക്ഷിതമല്ല.

മഴയ്‌ക്കൊപ്പം മഞ്ഞും പെയ്യുന്ന നേപ്പാളില്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഏറെ ദുഷ്‌കരമാണ്.പരിചിതരായ പൈലറ്റുമാര്‍ പോലും നേപ്പാളിലെ ഏറെ വിമാനത്താവളങ്ങളിലേക്കും വിമാനം പറത്താന്‍ താല്‍പര്യപ്പെടുന്നവരല്ല. പര്‍വതശിഖിരങ്ങള്‍ തട്ടി തീപിടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ ഒരാള്‍ക്കുപോലും രക്ഷപ്പെടുക എളുപ്പമല്ല.

വലിയ മേഘങ്ങളും മഞ്ഞുമഴയും മൂലം വാനയാത്ര ഏറെ ഭീതികരവും ദുഷ്‌കരവുമാണ്. വിദേശരാജ്യങ്ങളുടെ എയര്‍ കമ്പനികള്‍ കാലങ്ങളോളം പറത്തിയ ശേഷം പഴക്കം ചെന്ന വിമാനങ്ങളാണ് നേപ്പാള്‍ സര്‍ക്കാരും അവടത്തെ സ്വകാര്യ വിമാനകമ്പനികളും വാങ്ങാറുളളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (18 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (25 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (39 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends