Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പട്ടിണിയിലും പാകിസ്ഥാന്റെ അണുബോംബ് പ്രയോഗം. തീവ്രവാദത്തിന് ഖുറാനും ഞെട്ടലോടെ ഇസ്ലാംരാജ്യങ്ങള്‍.

06 FEBRUARY 2023 02:19 PM IST
മലയാളി വാര്‍ത്ത

ദക്ഷിണേഷ്യയിലെ ഏറ്റവും ക്ഷയിച്ച രാജ്യമെന്ന പദവിയിലെത്തി നില്ക്കുന്ന പാകിസ്ഥാനില്‍ കുടിവെള്ളം പോലും കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ പൊതുകടം വര്‍ദ്ധിക്കുകയും കേന്ദ്രബാങ്ക് ഉള്‍പ്പടെ തകരുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്ഥാന് മൂക്കറ്റം ദാരിദ്ര്്യത്തില്‍ നിന്ന് മുന്നേറാന്‍ സാധ്യമല്ലെന്ന വസ്തുത നിലനില്ക്കുകയാണ്. കുടിവെള്ളത്തിന് പോലും സാധാരണക്കാര്‍ തെരുവുകളില്‍ തല്ലി മരിക്കുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. പാകിസ്ഥാനെ എങ്ങനെയെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരയറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് പാക് ഭരണാധികാരികള്‍ ഐ എം എഫിനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ പാകിസ്ഥാനിലെ തീവ്രവാദി ഗ്രൂപ്പുകള്‍ ഇപ്പോഴും അഹങ്കാരത്തില്‍ നിന്നും മോചിതരായിട്ടില്ലെന്ന് കാണാം.

മറ്റ് രാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇരക്കരുതെന്നും ഒരു കയ്യില്‍ ആറ്റംബോംബും മറുകയ്യില്‍ ഖുറാനുമായി ചെന്നാല്‍ അവര്‍ പണം തരുമെന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ ഉപദേശിച്ച് തീവ്രവാദപാര്‍ട്ടിയായ  ടിഎല്‍പി നേതാവ് സാദ് റിസ് വി.  ഇപ്പോള്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫും മന്ത്രിമാരും സേനാമേധാവിയും സാമ്പത്തിക സഹായം തേടി വിദേശത്ത് പോയി യാചിക്കുകയാണ്. എന്തിനാണ് ഇവര്‍ ഇത് ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കുന്നു. പാകിസ്ഥാന്‍ സമ്പദ്ഘടന അപകടത്തിലാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ പാകിസ്ഥാനില്‍ പ്രതസന്ധിയില്ലെന്നാണ് ടിഎല്‍പി നിലപാട്.

വിദേശത്ത് പോയി ഇരക്കുന്നതിന് പകരം ് ഒരു കയ്യില്‍ ഖുറാനും മറുകയ്യില്‍ ആറ്റം ബോംബുള്ള സ്യൂട്ട് കേസും എടുത്ത് സ്വീഡനില്‍ പോകാനാണ്. എന്നിട്ട് ഖുറാന്റെ സുരക്ഷാസേനയാണ് വന്നിട്ടുള്ളതെന്ന് അവരോട് പറയണം. ഈ മുഴുവന്‍ ലോകവും നിങ്ങളുടെ കാലില്‍ അടിയറവ് പറഞ്ഞില്ലെങ്കില്‍ എന്റെ പേര് മാറ്റിക്കോളൂ'- സാദ് റിസ് വി പറഞ്ഞു. ഇദ്ദേഹത്തിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ വൈറലാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഭീഷണികൊണ്ട് അവരെ അനുസരിപ്പിക്കാന്‍ പാകിസ്ഥാന് കഴിയുമെന്നുമാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.  

തെഹ്‌റീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ എന്ന അതിതീവ്രനിലപാടുള്ള പാര്‍ട്ടി ചെറിയ ബോംബ് സ്‌ഫോടനങ്ങളിലൂടെയും കലാപങ്ങളിലൂടെയും പാകിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിക്കുകയാണിപ്പോള്‍. അതിന്റെ നേതാവാണ് വിദേശരാജ്യങ്ങളില്‍ നിന്നും പണം കിട്ടാന്‍ ഇത്തരമൊരു തീവ്രവാദ വഴി ഉപദേശിച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം ഐഎംഎഫും മറ്റ് രാജ്യങ്ങളും പാകിസ്ഥാന് സാമ്പത്തിക സഹായങ്ങള്‍ നിരസിച്ച സാഹചര്യത്തിലാണ് സാദ് റിസ് വി ഇതിന് പരിഹാരം നിര്‍ദേശിച്ചിരിക്കുന്നത്.

സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്‍! പരിക്കേറ്റത് ഒരു ചെറിയ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന ജനങ്ങള്‍. പ്രതിസന്ധി രൂക്ഷമായതോടെ ധാന്യമാവിന്റെ പാക്കറ്റുകള്‍ നേരിട്ട് ജനങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്ന സര്‍ക്കാര്‍. ട്രക്കുകളില്‍ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകള്‍ മാത്രവും. പാകിസ്താനില്‍ നിന്നുള്ള ഇത്തരം കാഴ്ചകള്‍ ലോകം കണ്ടു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കൊപ്പം കഴിഞ്ഞവര്‍ഷത്തെ പ്രളയവും പ്രശ്നങ്ങള്‍ വിതച്ച പാകിസ്താനില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമായി കഴിഞ്ഞു.

കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാകിസ്താനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈന്‍ യുദ്ധവും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.   കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക വീണുപോയത് അടുത്തകാലത്താണ്. അന്ന് തന്നെ പലരും പാകിസ്താന്റെ കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഒപ്പം കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയവും പാകിസ്താന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യത്തുണ്ടായത്. 23 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇതു തുടരുമെന്നാണ് പ്രവചനം. 55,500 കോടി രൂപയേ പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ളൂ. ഒരുമാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനേ ഇതു തികയൂ.

അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പ്രോഗ്രാമിന് കീഴില്‍ പാകിസ്താന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫണ്ട് വൈകുന്നതിനാല്‍ പണത്തിനായി പാകിസ്താന്‍ വലയുകയാണ്. 2019-ല്‍ വാഗ്ദാനം ചെയ്ത 50,000 കോടി രൂപയുടെ കടാശ്വാസത്തില്‍ കിട്ടാനുള്ള ബാക്കി തുകയ്ക്കായി പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ അന്താരാഷ്ട്ര നാണ്യനിധിയെ സമീപിച്ചിരുന്നു. ഇതുവരെ 32,000 കോടി രൂപയേ ഐ.എം.എഫ്. നല്‍കിയിട്ടുള്ളൂ. അടുത്ത ഗഡു നല്കാന്‍ കഴിയില്ലെന്ന് അടുത്തിടെയാണ് പാകിസ്ഥാന് അറിയിപ്പ് കിട്ടിയത്.. അതിനിടെ, കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ നശിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയോടും പാകിസ്താന്‍ 1.3 ലക്ഷം കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. സെപ്റ്റംബറിലുണ്ടായ പ്രളയത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പാകിസ്താന്‍ കണക്കാക്കുന്നത്.

രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന്‍ എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. ഒരു പാകിസ്താന്‍ പ്രധാനമന്ത്രിയും ആ കസേരയില്‍ കാലാവധി തികച്ചിട്ടില്ല. ഭരണാധികാരികള്‍ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുകയാണ് അവിടെ പതിവ്. ഭരണമാറ്റം നയംമാറ്റംകൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ ശമനമില്ലാതെ തുടരും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ രണ്ട് സര്‍വകലാശാലകളിലെ വിസിമാരെ തിരഞ്ഞെടുക്കുന്നതിനായി ജസ്റ്റിസ് സുധാംഷു ധൂലിയക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി  (8 minutes ago)

തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന തദ്ദേശാംഗങ്ങൾ 21ന് സത്യപ്രതിജ്ഞയോ  (24 minutes ago)

ഇബിജി ഗ്രൂപ്പ് 'നാരി ശക്തി'  (44 minutes ago)

സ്വർണവിലയിൽ നേരിയ ഇടിവ്  (53 minutes ago)

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (1 hour ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (1 hour ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (1 hour ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (1 hour ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (1 hour ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (2 hours ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (2 hours ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (2 hours ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (2 hours ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (2 hours ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (2 hours ago)

Malayali Vartha Recommends