Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പാകിസ്ഥാൻ തകർന്നടിയുന്നു..ഒടുവിൽ ചൈനയും കൈവിട്ടു, എല്ലാം അടച്ചു പൂട്ടി..പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്‌ഷൻ അടച്ചുപൂട്ടി ചൈന..വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തമാക്കിയിട്ടില്ല...പാക്ക് താലിബാന്റെ ആസൂത്രണത്തിൽ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്..

15 FEBRUARY 2023 08:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പാകിസ്ഥാന്റെ അവസ്ഥ ഇങ്ങനെ നാൾക്കുനാൾ കൂടുതൽ മോശമാകുന്ന അവസ്ഥയിലേക്ക് പോയ്കൊണ്ട് ഇരിക്കുകയാണ്..സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാനെ കൂടുതൽ തകർത്തുകൊണ്ട് ഇരിക്കുകയാണ്,,ഇപ്പോഴിതെ ചൈനയും പാകിസ്ഥാനെ കൈവിടുന്നു അവസ്ഥയിലേക്ക് കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുകയാണ്,,പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്‌ഷൻ അടച്ചുപൂട്ടി ചൈന. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകി ദിവസങ്ങൾക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോൺസുലർ സെക്‌ഷനിൽ ചെയ്യുന്നത്, അതേസമയം, വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തമാക്കിയിട്ടില്ല. എത്രനാൾ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ‘‘സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇസ്‌ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോൺസുലർ സെക്‌ഷൻ 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്’’ – അറിയിപ്പിൽ പറയുന്നു.

 

പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. സർക്കാരുമായി ഒരു ഒത്തുതീർപ്പിനും പാക്ക് താലിബാൻ തയാറാകുന്നില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏപ്രിലിൽ കറാച്ചിയിൽ മൂന്ന് ചൈനീസ് അധ്യാപകരെ വനിതാ ചാവേർ കൊലപ്പെടുത്തിയിരുന്നു.ചൈനയെയും പാക്കിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യൻ കടലിലേക്ക് റോഡ്, റെയിൽവേ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമിക്കുന്ന 65 ബില്യൺ യുഎസ് ഡോളർ പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഇനീഷ്യേറ്റീവ് (ബിആർഐ) പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ‌അതെ സമയം പാക്കിസ്ഥാനിൽ കാര്യങ്ങളുടെ പോക്ക് അത്ര ശുഭകരമല്ല. ശ്രീലങ്കയെ ഓർമിപ്പിക്കും വിധമാണ് സാമ്പത്തിക രംഗത്തെ തകർച്ച. ദക്ഷിണേഷ്യയിലെ ഏറ്റവും ശോഷിച്ച സാമ്പത്തിക നിലയിലെത്തിയ പാക്കിസ്ഥാൻ കരകയറാൻ കൈകാലിട്ടടിക്കുകയാണ്. മാസങ്ങളായി നാണ്യപ്പെരുപ്പം റോക്കറ്റ് പോലെ കുതിക്കുന്നു. ഏത് രാജ്യത്തിന്റെയും നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന വിദേശ നാണ്യകരുതൽ ശേഖരം മൂക്കുകുത്തി വീണു,

 

ആകെ കൈവശമുള്ളത് 310 കോടി ഡോളർ.അതാകട്ടെ 3 ആഴ്ച്ചത്തെ ഇറക്കുമതിക്ക് മാത്രമേ തികയൂ. വിലക്കയറ്റത്തോത് കേട്ടാൽ ‍ഞെട്ടും, 24.5 ശതമാനം. ഭക്ഷ്യഉൽപന്ന വിലക്കയറ്റം 35 ശതമാനം കടന്നു. നിൽക്കക്കള്ളി ഇല്ലാതായതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ പലിശ നിരക്ക് 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 17 ശതമാനമാക്കി ഉയർത്തി. രാജ്യന്തര നാണ്യനിധിയിൽ നിന്ന് കൂടുതൽ സഹായം ലഭിക്കുന്നതിനായി ഡോളർ–പാക്കിസ്ഥാനി റൂപി വിനിമയ നിരക്കിലെ പരിധിയും എടുത്തു കളഞ്ഞു. ഇതോടെ വിപണിയിൽ ഡോളറുമായുള്ള വിനിമയത്തിൽ പാക്കിസ്ഥാനി റൂപി 20 വർഷത്തെ താഴ്ന്ന നിലവാരമായ 270 ൽ എത്തി. അതായത് ഒരു ഡോളർ നൽകിയാൽ 270 പാക്കിസ്ഥാനി റൂപി ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends