Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

സമുദ്രം ഭീഷണി 90 കോടി ജനങ്ങള്‍ക്ക് 'വധശിക്ഷ'യെന്ന് യുഎന്‍ ഇന്ത്യയിലും ആശങ്കയേറി.

16 FEBRUARY 2023 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കാലാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ലാഹോറാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള നഗരമെന്ന് ഐക്യരാഷ്ട്ര സഭ കണ്ടെത്തിയതിന് പിന്നാലെയാണ് സമുദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിരിക്കുന്നത്. അതായത് സമുദ്രങ്ങളുടെ സ്വാഭിവിക ആവ്ാസവ്യവസ്ഥ നഷ്ടപ്പെട്ടിരിക്കുന്നു. അതിന്റെ ആദ്യ സൂചനയാണ് മത്സ്യ സമ്പത്തിലുണ്ടായ കുറവ്. സമുദ്ര നാശം ലോകത്തിന്റെ എല്ലാ മേഖലയിലും നാശം വിതയ്ക്കുമെന്നാണ് ക്‌ണ്ടെത്തിയിരിക്കുന്നത്.

നിലവില്‍ സമുദ്ര നിരപ്പുയരുന്നത് ഉണ്ടാക്കുന്ന ഭീഷണിയെ കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്കിയിരിക്കുന്നത്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സമുദ്രനിരപ്പ് ഉയരല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള യു എന്‍ രക്ഷാ സമിതിയിലെ ആദ്യ ചര്‍ച്ചയിലാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പ്. സമുദ്രത്തിന്റെ ഉയരല്‍ ആദ്യം ശ്രദ്ധയില്‍പെട്ടത് തുറമുഖങ്ങളിലാണ്. അവിടങ്ങളില്‍ നൂറ്റാണ്ടുകളായി സംഭവിച്ച മാറ്റങ്ങള്‍ നിരീക്ഷിച്ച് വരികയാണ്.

ബാങ്കോക്ക്, ബ്യൂണസ് അയേഴ്സ്, ജക്കാര്‍ത്ത, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മുംബൈ, ന്യൂയോര്‍ക്ക്, ഷാംഗ്ഹായ് തുടങ്ങിയ വന്‍ നഗരങ്ങള്‍ക്കൊപ്പം ഇന്ത്യ, ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 90 കോടി ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണ്. ഭൂമിയിലെ ആകെ ജനസംഖ്യയുടെ പത്തില്‍ ഒന്ന് വരുമിത്. ഭൂമിയിലെ 90 കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും പോംവഴികളൊന്നും നിര്‍ദ്ദേശിക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്കായിട്ടില്ല.
ദ്വീപുകള്‍, ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോ വര്‍ഷവും കടല്‍ വിഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്.
കരഭൂമിയായിട്ടുള്ള രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ തന്നെ സമുദ്രനിരപ്പിന് താഴെയായിട്ടുണ്ട്. സുനാമി പോലുള്ള പ്രതിഭാസങ്ങള്‍ , കൊടുങ്കാറ്റുകളെല്ലം കടല്‍ ഉയരുന്നതിന് കാരണമാകുന്നുണ്ട്.

കഴിഞ്ഞ 11,000 വര്‍ഷത്തില്‍ ഉണ്ടായതിനേക്കാള്‍ വേഗത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ സമുദ്രം ചൂടുപിടിച്ചത്. വരും ദശകങ്ങളില്‍ സിന്ധു, ഗംഗ, ബ്രഹ്മപുത്ര നദികള്‍ ചുരുങ്ങും. ഹിമാലയന്‍ നദീതടങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെയും ഉപ്പുവെള്ളം കയറുന്നതിന്റെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. സാമ്പത്തികമായി ദുര്‍ബലമായ രാജ്യങ്ങളെ സംബന്ധിച്ച് ഇത് ''വധശിക്ഷ'ക്ക് സമാനമാണ്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ താപനില ഉയര്‍ത്തുകയും ഹിമാനികളും മഞ്ഞുപാളികളും ഉയരുകുകയും ചെയ്യുകയാണ്. നാസയുടെ കണക്കനുസരിച്ച്, അന്റാര്‍ട്ടിക്കയില്‍ ഓരോ വര്‍ഷവും ശരാശരി 150 ബില്യണ്‍ ടണ്‍ കണക്കില്‍ മഞ്ഞുവീഴ്ച കുറയുന്നു. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കൂടുതല്‍ വേഗത്തില്‍ കുറയുകയും പ്രതിവര്‍ഷം 270 ബില്യണ്‍ ടണ്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഗുട്ടറസ് പറഞ്ഞു.

യു എന്നിന്റെ വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2022ലെ റിപോര്‍ട്ട് പ്രകാരം, കഴിഞ്ഞ എട്ട് വര്‍ഷം ഏറ്റവും ചൂടേറിയതായിരുന്നു. 1993ന് ശേഷം സമുദ്ര നിരപ്പ് ഉയരുന്നതിന്റെ നിരക്ക് ഇരട്ടിയാകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന മഞ്ഞുള്ള പ്രദേശങ്ങള്‍ക്ക് പോലും, ചരിത്രത്തിലാദ്യമായി അതേ സ്ഥിതിയില്‍ വേനല്‍ക്കാലം അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.കടലില്‍ മാലിന്യ കൂമ്പാരങ്ങള്‍ അടിഞ്ഞു കൂടുന്നതാണ് പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. എല്ലാറ്റിനുമപരി സൂര്യമണ്ഡലത്തിലുണ്ടായി കൊണ്ടിരിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ എല്ലാ കടലിന്റെയും സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൂര്യനില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു വരുന്നതായുള്ള വിവരങ്ങള്‍ അടുത്തിടെയാണ് പുറത്ത് വന്നത്.

അത് സൂര്യന്റെ സ്വാഭാവിക പ്രതിഭാസമാണെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിരുന്നു. ഭൂമഖത്ത് നിന്ന് വന്‍തോതില്‍ മണ്ണും പാറയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ബാലന്‍സ് വ്യത്യാസം പരിഹരിക്കപ്പെടാന്‍ കഴിയാത്തതാണ്. കടലിനടയില്‍ അടിക്കടിയുണ്ടാക്കുന്ന ഭൂകമ്പവും തുടര്‍ന്നുള്ള പ്രകമ്പനങ്ങളും കടലിനെ തള്ളി കരയിലേയ്ക്ക് എത്തിക്കുന്നുണ്ട്. സുനാമി പ്രഭവ കേന്ദ്രമായ സുമാത്രയില്‍ വളരെ കൂടുതല്‍ പ്രദേശം കടല്‍ വിഴുങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ ഹിമാലയ പര്‍വ്വതം ഉള്ളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് സംബന്ധിച്ച ശാസത്ര നീരീക്ഷണങ്ങളും അടുത്തിടെയാണ് പുറത്ത് വന്നത്. അടുത്തിടെ കാന്ഡ, അമേരിക്ക തുടങ്ങിയ കേന്ദ്രങ്ങളിലുണ്ടായി അതിശൈത്യവും, കേരളം പോലുള്ള പ്രദേശങ്ങളിലുണ്ടാകുന്ന മിന്നല്‍ പ്രളയവും ഇത്തരം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണ്.

കൂടുതല്‍ മിന്നല്‍ പ്രളയങ്ങളുണ്ടായാല്‍ അതിഭയാനകമായ രീതിയില്‍ ഭൂമിയില്‍ സുക്ഷിരങ്ങളുണ്ടാവുകയും ഇതു വഴി വലിയ ഭൂകമ്പങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും. വലിയ ഭൂകമ്പങ്ങള്‍ സമുദ്രങ്ങള്‍ എങ്ങനെ താങ്ങി നിറുത്തുമെന്ന കാര്യത്തിലും ലോക്ം ആശങ്കയിലാണ്. സുമാത്രയില്‍ തുടങ്ങി ലോകത്ത നടുക്കിയ സുനാമി ഇനിയും ആവര്‍ത്തിക്കപ്പെട്ടാല്‍ സമുദ്രം നിരപ്പ് വീണ്ടും ഉയരാമെന്നും ഭയക്കുന്നുണ്ട്. ഇന്ത്യയുടെ പുണ്യ നദികളായ സിന്ധു, ഗംഗ , ബ്രഹ്മപുത്ര എന്നിവയ്ക്കുണ്ടാകുന്ന ശോഷണം സാരമായി ഇന്ത്യയെ ബാധിക്കുന്നതിന് പുറമേ ആയിരങ്ങള്‍ നദീതീരങ്ങളില്‍ നിന്നും ഒഴിഞ്ഞു പോകേണ്ടിയും വരും. ലോക ജനസംഖ്യയുടെ മൂന്നിലൊരു ഭാഗവും ഇപ്പോഴും സമുദ്രതീരത്തോ അതിനടുത്ത പ്രദേശങ്ങളിലോ ആണ് തമാസിക്കുന്നതെന്ന കാര്യമാണ് ഐക്യരാഷ്ട്രസഭയ ആശങ്കയിലാഴ്ത്തുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends