Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഫെബ്രുവരി 21ന് ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പുട്ടിൻ വാർഷിക അഭിസംബോധന നടത്തും...ഏതാണ്ട് ഒരു വർഷം മുൻപ് പുടിന് ഏറെ പ്രതീക്ഷകളായിരുന്നു.... നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന യുക്രെയിനെ വിരട്ടുക മാത്രമായിരുന്നില്ല പുടിന്റെ ലക്ഷ്യം.... സൈനികമായി താരത്യമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി തന്നെ അനുകൂലിക്കുന്ന ഒരു പാവ സർക്കാരിനെയും പ്രതിഷ്ഠിച്ചു മടങ്ങുക എന്നതായിരുന്നുഉദ്ദേശ്യം...

16 FEBRUARY 2023 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയുകയാണ്, യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും വൻശക്തികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളും ആദ്യമായല്ല കേൾക്കുന്നത്. ശീതയുദ്ധകാലത്ത് അതിനു പ്രത്യയശാസ്ത്ര മാനങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം അതിനും മാറ്റങ്ങൾ വന്നു. പേരിനോടൊപ്പം കമ്യൂണിസം ഉണ്ടെങ്കിലും വളരെ പ്രകടമായ മുതലാളിത്ത പ്രവണതകൾ ചൈനീസ് ഭരണകൂടം നിലനിർത്തിയിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. തകർച്ചക്കുശേഷം റഷ്യയും ആ പാത തന്നെയാണ് സ്വീകരിച്ചുവന്നിരുന്നത്.അതിന്റെ തുടർച്ചയെന്നോണമെന്ന് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ എല്ലാം, യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെ റഷ്യയിൽ അസാധാരണ പാർലമെന്റ് യോഗം ചേരാനൊരുങ്ങുന്നു. പാർലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരി 22ന് രാവിലെയും വൈകിട്ടുമായി യോഗങ്ങൾ ചേരും. കിഴക്കൻ യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനിൽ സംയോജിപ്പിക്കുന്നതിനുള്ള നിയമങ്ങൾ അംഗീകരിക്കുന്നതടക്കമുള്ളവ ചർച്ച ചെയ്യാനാണ് യോഗങ്ങൾ എന്നാണ് വിവരം.

 

നാല് പ്രവശ്യകൾ റഷ്യയുടെ ഭാഗമായെന്ന് പ്രസിഡന്റെ വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലുംപാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘനയും ഇത് അംഗീകരിച്ചിട്ടില്ല. അതേ സമയം, ഫെബ്രുവരി 21ന് ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പുട്ടിൻ വാർഷിക അഭിസംബോധന നടത്തും.ഏതാണ്ട് ഒരു വർഷം മുൻപ് പുടിന് ഏറെ പ്രതീക്ഷകളായിരുന്നു. നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന യുക്രെയിനെ വിരട്ടുക മാത്രമായിരുന്നില്ല പുടിന്റെ ലക്ഷ്യം. സൈനികമായി താരത്യമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി തന്നെ അനുകൂലിക്കുന്ന ഒരു പാവ സർക്കാരിനെയും പ്രതിഷ്ഠിച്ചു മടങ്ങുക എന്നതായിരുന്നു പുടിന്റെ ഉദ്ദേശ്യം.റഷ്യയ്ക്ക് അകത്ത് മാത്രമല്ല, മേഖലയിലാകെ തന്റെ അധീശത്തം അതുവഴി ഉറപ്പിക്കാനാവുമെന്നും പുടിൻ കരുതി.റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ഇതിനെ പിന്താങ്ങുന്നതായിരുന്നു. റഷ്യൻ സൈന്യം അധിനിവേശം നടത്തിയാൽ, യുക്രെയിൻ പൗരന്മാരുടെ പിന്തുണ ഉണ്ടാകുമെന്ന് വരെ അവർ റിപ്പോർട്ട് ചെയ്തു. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.

 

യുക്രെയിൻ ജനത മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെയും മാറ്റിവച്ച് രാജ്യത്തിനായി ഒറ്റക്കെട്ടായി നിന്നപ്പോൾ, പാശ്ചാത്യ ശക്തികൾ ആയുധ സഹായവുമായി ഓടിയെത്തിയപ്പോൾ, റഷ്യയ്ക്ക് അടി പതറുകയായിരുന്നു.ഏതാനും ദിവസങ്ങൾക്കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതിയ യുദ്ധം ഒരു വർഷമായി തുടരുമ്പോൾ അവിടെ ദൃശ്യമാകുന്നത് വൻ ശക്തി എന്ന അവകശപ്പെടുന്ന റഷ്യയുടെ പരാജയം തന്നെയാണ്.

എന്നാൽ, അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ചെയർമാൻ,ജനറൽ മാർക്ക് മില്ലി പറയുന്നത് റഷ്യ ഇതിനോടകം തോറ്റു കഴിഞ്ഞു എന്നു തന്നെയാണ്. ദിവസങ്ങൾക്കുള്ളിൽ യുക്രെയിനെ കീഴടക്കാമെന്നും, നാറ്റോ സഖ്യത്തെ ഭിന്നിപ്പിക്കാമെന്നും ഒക്കെയായിരുന്നു പുടിന്റെ ആഗ്രഹങ്ങൾ എന്നും അമേരിക്കൻ സൈനിക മേധാവി പറയുന്നു.യാതോരു പ്രകോപനവും ഇല്ലാതെ യുക്രെയിൻ അധിനിവേശം നടത്തിയ റഷ്യ ഇപ്പോൾ അതിന്റെ വില നൽകുകയാണെന്നും ബ്രസ്സൽസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ലോകമാകമാനം ഒരു ഭ്രഷ്ട് കല്പിച്ച രാഷ്ട്രമായി മാറിയിരിക്കുന്നു റഷ്യ. അതേസമയം, ലോകം മുഴുവൻ മാതൃകയാക്കുകയാണ് യുക്രെയിൻ ജനതയുടെ ചങ്കൂറ്റം, അദ്ദേഹം തുടർന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ യു കെ സൈനിക മേധാവിയും ഇത് പറഞ്ഞിരുന്നു.

 

റഷ്യ തോൽക്കുകയാണെന്നും, സ്വതന്ത്ര ലോകം വിജയിക്കുകയാണെന്നുമായിരുന്നു അന്ന് അഡ്‌മിറൽ സർ ടോണി റഡാകിൻ പറഞ്ഞത്.അതിനിടയിൽ, പരാജയത്തിന്റെ കയ്‌പ്പ് രുചിച്ച പുട്ടിൻ അന്തിമ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അമേരിക്കൻ വ്യോമാതിർത്തിയോട് ചേർന്നുള്ള ബേറിങ് കടലിനുമുകളിലെ ആകാശത്തിൽ റഷ്യയുടെ മിസൈൽ വാഹക വിമാനങ്ങൾ വട്ടമിട്ട് പറന്നതായ റിപ്പോർട്ടുകൾ പുറത്തു വന്നു. ഒപ്പം മുപ്പതോളം ഫൈറ്റർ ജറ്റുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends