Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കറാച്ചിയില്‍ വീണ്ടും ബോംബ് കൂട്ടക്കുരിതി നടത്തുമെന്ന് തെഹ്‌രികെ താലിബാന്‍

18 FEBRUARY 2023 11:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പെഷവാര്‍ മുസ്ലീം പള്ളിയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നാലെ പാക് തലസ്ഥാനത്തും ആക്രമണം. ബോംബ് സ്‌ഫോടനം നടത്തി കറാച്ചിയിലെ പോലീസ് അസ്ഥാനം പിടിച്ചെടുക്കാനുള്ള പാക് താലിബാന്‍ സേനയുടെ പദ്ധതിയാണ് പൊളിഞ്ഞത്. ഭരണതലത്തിലും സാമ്പത്തിക രംഗത്തും തകര്‍ച്ചയുടെ പരിപൂര്‍ണ്ണമായ പാകിസ്ഥാന്‍ തിരിച്ചു വരവിന്റെ പാത വെട്ടിതുറക്കുന്നതിന് പകരം അധികാര തര്‍ക്കത്തിലേയ്ക്കാണ് പോകുന്നത്. പട്ടാള അട്ടിമറിയോ താലിബാനിസമോ നടക്കാനുള്ള സാധ്യതകള്‍ ലോകം തള്ളിക്കളയുന്നില്ല. സര്‍ക്കാരുമായുണ്ടാക്കിയ എല്ലാ ഒത്തു തീര്‍പ്പുകളും കാറ്റില്‍ പറത്തി കൊണ്ടാണ് താലിബാന്‍ മരണനൃത്തമാടുന്നത്.

പാക്കിസ്ഥാനില്‍ കറാച്ചി പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്തി ഞെട്ടിപ്പുക്കുകയായിരുന്ന താലിബാന്റെ ലക്ഷ്യം .അക്രമത്തില്‍  2 പൊലീസ് ഉദ്യോഗസ്ഥരും 3 ഭീകരരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ നഗരത്തിലെ പൊലീസ് ആസ്ഥാനത്തു കടന്നുകയറിയ സായുധരായ 3 ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു സുരക്ഷാസേന വധിച്ചത്. പത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍ ഏറ്റെടുത്തതോടെ ലക്ഷ്യവും വ്യക്തമായി.

മുഖ്യവളപ്പില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടത്തിയശേഷമാണു ഭീകരര്‍ അഞ്ചുനിലയുള്ള കെട്ടിടസമുച്ചയത്തില്‍ പ്രവേശിച്ചത്. ഭീകരരെ തുരത്താന്‍ അര്‍ധസൈനികവിഭാഗങ്ങളും കുതിച്ചെത്തി. പൊലീസ് മന്ദിരം തിരിച്ചുപിടിച്ചതായി സേന അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലുണ്ടായിരുന്നു.കഴിഞ്ഞ നവംബറില്‍ സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ പാക്ക് താലിബാന്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണു രാജ്യത്തു ഭീകരാക്രമണം ശക്തമായത്. കഴിഞ്ഞ മാസം പെഷാവര്‍ മുസ്ലിം പള്ളിയില്‍ നടന്ന ചാവേര്‍സ്‌ഫോടനത്തില്‍ നൂറിലേറെപ്പേരാണു കൊല്ലപ്പെട്ടത്. ഇനിയും തുടര്‍ അക്രമങ്ങള്‍ നടത്തുമെന്നും താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് തലവന്‍ ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ ലാഹോറില്‍ നൂറുകണക്കിന് അണികളും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്തത്. ജാമ്യം റദ്ദാക്കിയതോടെ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ പാകിസ്ഥാന്‍ പൊലീസ് പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പരന്നിരുന്നു. ഇതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടി മുദ്രാവാക്യം വിളിച്ച് ബാനറുകളുമായി പ്രകടനം ആരംഭിച്ചത്.

പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പുറത്തു പ്രതിഷേധിച്ചതിന് ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ രണ്ട് ദിവസം മുമ്പ് തീവ്രവാദ വിരുദ്ധ കോടതി തള്ളിയിരുന്നു. സംരക്ഷണ ജാമ്യത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷ വ്യാഴാഴ്ച ലാഹോര്‍ ഹൈക്കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്ത പരന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമെന്ന പ്രഖ്യാപനമാണ് വന്നു കൊണ്ടിരിക്കുന്നത്.

പാക് പ്രധാനമന്ത്രി ഷെഹബാസിന്റെ സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് സാമ്പത്തിക നില തകര്‍ന്ന് പട്ടിണിയിലേയ്ക്ക് പോയത്. പെട്രോളിനും ഡീസലിനും വില മുന്നറടിപ്പിച്ചായി . കൃഷിയും ഉല്പാദനവും നിലച്ചു. ഐ എം എഫ് വായപ നിരസിച്ചതോടെ പാകിസ്ഥാന്‍ ചൈനയുടെ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ ചൈന പാകിസ്ഥാനിലെ എംബസി പ്രവര്‍ത്തനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ചു വിളിച്ചു. ചൈനീസ് ജീവനക്കാര്‍ക്കെതിരെ പാക് താലിബാന്‍ നടത്തുന്ന ഭീകരാക്രമണങ്ങളും പാകിസ്ഥാന് നിയന്ത്രിക്കാനായില്ല. സഹായ അഭ്യര്‍ത്ഥനയുമായി ഇന്ത്യയുടെ മുന്നിലെത്തിയെങ്കിലും ഇന്ത്യ പ്രതികരിച്ചിട്ടില്ല. എല്ലാതരത്തിലും തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ ഭരണകൂടം കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നടത്തിയ നീക്കവും അദ്ദേഹത്തിനെതിരെ അഴിച്ചു വിട്ട അപവാദ പ്രചരണങ്ങളും വീണ്ടും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കി.

പാക്  താലിബാന്റെ വഴിവിട്ട നീക്കങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് കഴിയാതെ വരുന്ന സാഹചര്യത്തിലാണ് ചൈന പാകിസ്ഥാനെ തള്ളി തുടങ്ങിയത്. ചൈനയില്‍ നിന്നും ഇരുപത്തി ഏഴായിരം കോടി ഡോളര്‍ പ്രതീക്ഷിച്ച് ചൈനയ്ക്ക് എല്ലാ സാഹായവും വാഗ്ദാനവും ചെയത് പിന്നാലെ നടന്ന പാകിസ്ഥാന് ഇരുട്ടടിയാണ് കിട്ടിയിരിക്കുന്നത്.

ഭീകരവാദത്തിലേയ്ക്ക് പാകിസ്ഥാന്‍ തിരികെ സഞ്ചരിക്കുന്നുവെന്ന് ചൈന മനസിലാക്കിയിരിക്കുന്നു. പാകിസ്ഥാന് സാമ്പത്തിക സഹായം കിട്ടുന്ന സോഴ്‌സുകളെ മുഴുവന്‍ അടച്ച് സര്‍ക്കാരിനെ താഴെയിറക്കി പട്ടാള ഭരണം കൊണ്ടു വരാനുള്ള താലിബാന്‍ സേനയുടെ കരുനീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ചൈനയ്ക്ക് ഇന്ത്യയെ അടിക്കാനുള്ള വടിയായി തുടങ്ങിയ ചൈന പാക് ഇടനാഴിയുടെ പ്രവര്‍ത്തനവും ചൈന അവസാനിപ്പിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പാക്കിസ്ഥാനിലെ എംബസ്സിയിലെ കോണ്‍സുലര്‍ സെക്ഷന്‍ അടച്ചുപൂട്ടികൊണ്ടാണ് ചൈന പാകിസ്ഥാനില്‍ നിന്നും പടിയിറക്കം തുടങ്ങിയത്. സാങ്കേതിക കാരണങ്ങള്‍ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നല്‍കി ദിവസങ്ങള്‍ക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകള്‍, വീസ അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എംബസ്സികളിലെ കോണ്‍സുലര്‍ സെക്ഷനില്‍ ചെയ്തിരുന്നത്. എന്തായാലും താലിബാന്‍ അടുത്ത് സേനാ ആസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends