Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇസ്രയേലിന്റെ മിന്നൽ നീക്കം..സിറിയ തകർന്ന് തരിപ്പണമാകുന്നു..ലക്ഷ്യം ??സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന, കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 മരണം...ഏതെങ്കിലും നിശ്ചിത വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്ന് വ്യക്തമല്ല...അന്വേഷണം തുടരുന്നു..

20 FEBRUARY 2023 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

തുർക്കി സിറിയ ഭൂകമ്പത്തിന്റെ നടുക്കം ഇപ്പോഴും അവിടുത്തെ ജനങ്ങൾക്ക് വിട്ടു മാറിയിട്ടില്ല, നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപെട്ടത്,ഒപ്പം തന്നെ ദിവസങ്ങളോളം കഴിഞ്ഞിട്ടും , കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കുഞ്ഞുങ്ങളെ അടക്കം രക്ഷിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു, അങ്ങനെ ജീവിതം വീണ്ടും കരകയറ്റാൻ നോക്കുമ്പോൾ അടുത്തൊരു ദുരന്തം കൂടെ സിറിയയിൽ സംഭവിച്ചരിക്കുകയാണ്..ആദ്യത്തെ പ്രകൃതി തന്നെ ദുരന്തം ആണെങ്കിൽ രണ്ടാമത്തേത് മനുഷ്യന്റെ ക്രൂരതയാണ്..സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 മരണം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.52ന് ജനവാസ മേഖലയായ കഫ്ർ സൗസയിലായിരുന്നു ആക്രമണം.

സിറിയയിലെ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികളുടെ ആസ്ഥാനവും ഇവിടെയാണ്. ഏതെങ്കിലും നിശ്ചിത വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്ന് വ്യക്തമല്ല. ആക്രമണത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഒരു മാസത്തിന് മുന്നേ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് സൈനികർ അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 6നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിന്ന് വടക്കൻ സിറിയ മുക്തമാകുന്നതിന് മുന്നേയാണ് ഡമാസ്കസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.2011ൽ സിറിയൻ യുദ്ധം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് മിസൈലാക്രമണങ്ങൾ ഇസ്രയേൽ സിറിയയിൽ നടത്തിയിട്ടുണ്ട്.

 

സിറിയൻ സൈനിക കേന്ദ്രങ്ങൾ, സിറിയൻ സഖ്യകക്ഷികളായ ഇറാന്റെ സൈന്യം, ലെബനന്റെ ഹിസ്ബുള്ള എന്നിവരെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. അയൽരാജ്യമായ സിറിയയിൽ ഇറാൻ ശക്തി പ്രാപിക്കുന്നത് തടയാനാണ് ഇസ്രയേലിന്റെ ശ്രമംഅതെ സമയം .തുര്‍ക്കി-സിറിയ ഭൂകമ്പത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന മണിക്കൂറുകളാണിതെന്നും ഇനി രക്ഷാപ്രവര്‍ത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പുനരധിവാസത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ലോകരാജ്യങ്ങള്‍ നല്‍കുന്ന സഹായം കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന പ്രശ്‌നവും ഇരു രാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

 

ഇതിന്റെ പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി പേരെ രക്ഷിക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നു.കഴിഞ്ഞ ശനിയാഴ്ചയും ഒരു ദമ്പതികളെ രക്ഷിക്കാനായത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഭൂകമ്പം നടന്ന് 15ാം ദിവസം രക്ഷാപ്രവര്‍ത്തന ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തുര്‍ക്കി അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ ഹതായ്, കഹറമന്‍മറാഷ് എന്നീ പ്രവിശ്യകളില്‍ മാത്രമേ ഇനി തിരച്ചില്‍ നടത്തുള്ളുവെന്ന് തുര്‍ക്കിയുടെ ദുരന്തനിവാരണ ഏജന്‍സി തലവന്‍ യൂനുസ് സെസര്‍ പറഞ്ഞു.ഇതുവരെ ദുരന്തത്തില്‍ 44,377 പേര്‍ മരിച്ചെന്നും ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നുമാണ് കണക്കുകള്‍.

ഫെബ്രുവരി 6നായിരുന്നു തുര്‍ക്കിയുടെ തെക്കുകിഴക്കും അയല്‍രാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്.ഭൂകമ്പത്തെ തുടര്‍ന്നുള്ള സാമ്പത്തിക ചെലവ് ബില്യണ്‍ കണക്കിന് ഡോളര്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പ തീവ്രത മനസ്സിലാക്കിയ നിരവധി രാജ്യങ്ങള്‍ സഹായഹസ്തവുമായി തുര്‍ക്കിയിലും സിറിയയിലും എത്തിയത് ഇരു രാജ്യങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു. സാമ്പത്തികമായും രക്ഷാപ്രവര്‍ത്തനത്തിനുമുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (5 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (6 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (6 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (10 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (10 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (11 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (11 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (11 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends