Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

അമേരിക്കയ്ക്ക് റഷ്യയോടും ചൈനയോടുമുള്ള കലിപ്പ് എത്ര കണ്ടിട്ടും തീരുന്നില്ലെന്നാണ് തോന്നുന്നത്,...എങ്ങനെ തീരും, രണ്ടും രാജ്യങ്ങളും എന്നും അമേരിക്കയുടെ ശത്രുക്കൾ ആയതുകൊണ്ട് തന്നെ..യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു മുന്നറിയിപ്പു നൽകി....എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചു...

20 FEBRUARY 2023 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

അമേരിക്കയ്ക്ക് റഷ്യയോടും ചൈനയോടുമുള്ള കലിപ്പ് എത്ര കണ്ടിട്ടും തീരുന്നില്ലെന്നാണ് തോന്നുന്നത്, എങ്ങനെ തീരും, രണ്ടും രാജ്യങ്ങളും എന്നും അമേരിക്കയുടെ ശത്രുക്കൾ ആയതുകൊണ്ട് തന്നെ..യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു മുന്നറിയിപ്പു നൽകി. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചു.മ്യൂണിക്കിൽ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയി‍ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനൽകിയത്. എന്നാൽ ചൈന കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.

യുക്രെയ്നിലെ റഷ്യൻ ആക്രമണം ഒരുവർഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യൻ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്നിൽ റഷ്യൻ അധിനിവേശമേഖലകളിൽ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. യുക്രെയ്നിന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം തേടി.

 

യുക്രെയ്നിനുള്ള സഹായം ഇരട്ടിയാക്കേണ്ട സന്ദർഭമാണിതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.അതെ സമയം റഷ്യയുമായി സൈനിക സഹകരണം തുടരുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളോട് ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി പറഞ്ഞു.അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഭാഗമായി ഇറാനുമായുള്ള സഹകരണം ഉപേക്ഷിക്കാനും അമേരിക്ക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്. റഷ്യയുടെ യുക്രൈയിൻ യുദ്ധം ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് റഷ്യക്കും ഇറാനുമെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നത്.റഷ്യ - യുക്രെയ്ൻ യുദ്ധം പുരോഗമിക്കവേ, 2022 ജൂലൈയിൽ റഷ്യ ആയുധങ്ങളുടെ കുറവ് കാരണം ബുദ്ധിമുട്ടുന്ന സമയത്ത്, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു പ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. അത്, ഇറാൻ റഷ്യക്ക് ഡ്രോണുകൾ നൽകുന്നതിനെ കുറിച്ചായിരുന്നു. ഇറാൻ, തുടക്കത്തിൽ ആരോപണം നിഷേധിച്ചെങ്കിലും വൈകാതെ അത് സത്യമാണെന്ന് വ്യക്തമായി.

 

സെപ്തംബറിനും നവംബറിനുമിടയിൽ റഷ്യ നൂറുകണക്കിന് ഇറാനിയൻ നിർമ്മിത ഷഹെദ്-136 കാമികാസെ ഡ്രോണുകൾ വാങ്ങി. യുക്രേനിയൻ നഗരങ്ങളെയും നിർണായക ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിടാൻ മോസ്കോ പിന്നീട് ചെറുതും ലളിതവും കണ്ടെത്താൻപ്രയാസമുള്ളതുമായ ഈ ഡ്രോണുകൾ ഉപയോഗിച്ചു, ഇത് രാജ്യത്തിന്റെ പകുതിയോളം ശക്തിയെ തട്ടിയെടുക്കാൻ റഷ്യയെ സഹായിക്കുകയും ചെയ്തതായി ‘ഫോറിൻ’ അഫയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ യുക്രെയ്നിലെ പടിഞ്ഞാറൻ നഗരമായ ഖമൽനിറ്റ്സ്കിയിലെ വൈദ്യുതിവിതരണ സംവിധാനം റഷ്യൻ ആക്രമണത്തിൽ തകർന്നു. റഷ്യ കരിങ്കടലിൽ നിന്നു മിസൈലുകൾ തൊടുക്കുകയായിരുന്നു. 4 മിസൈലുകൾ പ്രയോഗിച്ചെന്നും രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ഹർകീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (8 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (46 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends