യുദ്ധത്തിന് കാരണക്കാര്‍ യുക്രെയ്‌നും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. കീവില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അപ്രതീക്ഷിത സന്ദര്‍ശനത്തിനു പിറ്റേ ദിവസം ഫെഡറല്‍ അസംബ്ലി അംഗങ്ങളെയും സൈനിക നേതൃത്വത്തെയും മറ്റു വിശിഷ്ടാതിഥികളെയും അഭിസംബോധന ചെയ്തുള്ള വാര്‍ഷിക പ്രസംഗത്തിലാണ് പുട്ടിന്‍ ഈ പരാമര്‍ശം നടത്തിയത്.

യുക്രെയ്‌നും ഡോണ്‍ബാസും നുണകളുടെ ചിഹ്നമാണ്. പാശ്ചാത്യ ലോകം 'അടിസ്ഥാന ധാരണകളില്‍'നിന്നു പിന്മാറുകയും 'കുടിലമായ പ്രസ്താവനകള്‍' നടത്തുകയുമാണ്. നാറ്റോ പ്രതിരോധ സഖ്യം വിശാലമാക്കി 'നമ്മെ കുട കൊണ്ടു മൂടുകയാണ്'. അവരാണ് യുദ്ധത്തിന് കാരണക്കാര്‍. നമ്മള്‍ സൈന്യത്തെ ഉപയോഗിച്ച് അവരെ തടയാന്‍ ശ്രമിക്കുന്നു'' - പുട്ടിന്‍ പറഞ്ഞതു ജനക്കൂട്ടം വലിയ കയ്യടികളോടെ സ്വീകരിച്ചു. മോസ്‌കോയിലെ ഗോസ്റ്റിനി ഡ്വോര്‍ ഹാളിലാണ് സമ്മേളനം. വിദേശ ഏജന്റുകളെന്നു വിശേഷിപ്പിച്ച് ഇത്തവണ വിദേശ മാധ്യമങ്ങളെ പരിപാടിക്കു ക്ഷണിച്ചിരുന്നില്ല.
ലോകവും നമ്മുടെ രാജ്യവും വളരെ മാറ്റങ്ങള്‍ക്ക് സാക്ഷിയാകുന്ന സങ്കീര്‍ണകാലത്താണ് ഞാന്‍ സംസാരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുക ചരിത്ര സംഭവങ്ങളില്‍നിന്നാണ്. നമുക്ക് എല്ലാവര്‍ക്കും അതില്‍ വലിയ ഉത്തരവാദിത്തമുണ്ട്. നാത്സികളില്‍നിന്ന് റഷ്യയ്ക്കുനേരെ ഭീഷണിയുണ്ട്. ഇവര്‍ക്കൊപ്പം കീവിലെ സര്‍ക്കാരില്‍നിന്നു നിരന്തരം വെറുപ്പും ഭീഷണിയും ഉയരുന്നു. റഷ്യ സഹായത്തിനെത്താന്‍ യുക്രെയ്ന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ യുക്രെയ്‌ന്റെ സര്‍ക്കാര്‍ ഇതെല്ലാം തള്ളിക്കളയും.
കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ സംഘര്‍ഷം സമാധാന മാര്‍ഗത്തില്‍ അവസാനിപ്പിക്കാന്‍ റഷ്യ ശ്രമിച്ചിരുന്നു. പാശ്ചാത്യ ലോകത്തിന്റെ സമാധാനം വെറും 'പൊള്ള'യും 'ക്രൂരമായ നുണയും' ആയിരുന്നു. കീവ് ജൈവ, ആണവ ആയുധങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലുമായിരുന്നു. ഈ പ്രശ്‌നം സമാധാനമായി പരിഹരിക്കാന്‍ ?നമ്മള്‍ ശ്രമിച്ചു. എന്നാല്‍ നമ്മുടെ പിന്നിലൂടെ വേറൊരു സാഹചര്യമാണ് സജ്ജമായിക്കൊണ്ടിരുന്നത് - പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























