യുഎസുമായുള്ള 'ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ നിയന്ത്രണക്കരാറില്‍നിന്നു റഷ്യ പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍

യുഎസുമായുള്ള 'ന്യൂ സ്റ്റാര്‍ട്ട്' അണ്വായുധ നിയന്ത്രണക്കരാറില്‍നിന്നു റഷ്യ പിന്മാറുന്നതായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചു. യുഎസ് അണുപരീക്ഷണം പുനരാരംഭിച്ചാല്‍ റഷ്യയും നടത്തുമെന്നു പുടിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച ഒരു വര്‍ഷം തികയുന്ന യുക്രെയ്ന്‍ യുദ്ധം ശക്തമായി തുടരുമെന്നു രാഷ്ട്രത്തോടുള്ള പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച യുക്രെയ്‌നിന് ഐക്യദാര്‍ഢ്യവുമായി തലസ്ഥാനമായ കീവ് സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. യുക്രെയ്‌നിന് 50 കോടി ഡോളറിന്റെ കൂടി ആയുധ സഹായവും പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും നീക്കങ്ങള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
യുക്രെയ്‌നിലെ യുഎസിന്റെ പ്രകോപനപരമായ ഇടപെടലിന്റെ പേരില്‍ സ്ഥാനപതി ലിന്‍ ട്രേസിയെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
അതിനിടെ, ചൈന വിദേശകാര്യ മന്ത്രി വാങ് യീ മോസ്‌കോയിലെത്തി. റഷ്യ വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി ഇന്നു കൂടിക്കാഴ്ച നടത്തും. യുക്രെയ്‌നില്‍ പോരാട്ടം ശക്തമായി തുടരുന്നു.
https://www.facebook.com/Malayalivartha























