Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

അഫ്ഗാനിസ്ഥാനില്‍ കോണ്ടം വിറ്റാൽ മരണം..കോണ്ടം അടക്കമുള്ള ഗർഭ നിരോധന മാർഗങ്ങൾ നിരോധിച്ച് താലിബാൻ...മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പാശ്ചാത്യ അജണ്ഡയാണ് ഇത്തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ, എന്നാണ് താലിബാൻ്റെ അവകാശവാദം...

22 FEBRUARY 2023 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

അഫ്ഗാൻ താലിബാൻ കീഴടിക്കിയതോടു കൂടി അവിടുത്തെ ജനങ്ങളുടെ ദുരിതം തുടങ്ങുകയായിരുന്നു, സ്ത്രീകളെ മുഴുവനായും അടിച്ചമർത്തുന്ന ക്രൂരതയായിരുന്നു താലിബാൻ കാണിച്ചത്..കോണ്ടം അടക്കമുള്ള ഗർഭ നിരോധന മാർഗങ്ങൾ നിരോധിച്ച് താലിബാൻ. മുസ്ലിം ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പാശ്ചാത്യ അജണ്ഡയാണ് ഇത്തരത്തിലുള്ള ഗർഭനിരോധന മാർഗങ്ങൾ എന്നാണ് താലിബാൻ്റെ അവകാശവാദം.ബ്രിട്ടീഷ് മാധ്യമമായ ഗാർഡിയനാണ് ഇത്തരത്തിൽ ഒരു വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഗർഭനിരോധന മാർഗങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി താലിബാൻ വീടുവീടാന്തരം കയറിയിറങ്ങി പരിശോധനകൾ‌ നടത്തുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

അതിനൊപ്പം തന്നെ മിഡ്‌വൈഫുമാരെ ഭീഷണിപ്പെടുത്തുകയും അതിന് പുറമെ, ഫാർമസികളോട് അവരുടെ എല്ലാ ഗർഭനിരോധനത്തിനുള്ള മരുന്നുകളും ഉപകരണങ്ങളും നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നതായും ഗാർഡിയൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.താലിബാൻ ഭീകരർ ആയുധവുമായി എത്തിയാണ് ഗർഭനിരോധന ഗുളികകൾ വിൽക്കരുതെന്ന് നിർദ്ദേശിക്കുന്നത്. കാബൂളിലേയും മറ്റ് പ്രധാന നഗരങ്ങളിലേയും ഫാർമസികളിൽ സ്ഥിരമായെത്തി ഇവർ പരിശോധന നടത്തുന്നുണ്ടെന്നും മുൻ മിഡ്വൈഫിനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു."പുറത്ത് പോയി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള പാശ്ചാത്യ ആശയം പ്രചരിപ്പിക്കാൻ അനുവാദമില്ല,

ഇത് അനാവശ്യമായ ജോലിയാണ്" എന്ന് താലിബാൻ കമാൻഡർ തന്നോട് പറഞ്ഞതായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മിഡ്വൈഫ് പറഞ്ഞു. കാബൂളിലെ മറ്റ് ഫാർമസികളും പുതുതായി ഗർഭനിരോധന ഉൽപന്നങ്ങൾ വാങ്ങുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.യുഎസ് സൈന്യം പൂർണമായും പിൻവാങ്ങിയതോടെ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്ത താലിബാൻ വലിയ വാഗ്ദാനങ്ങളാണ് ഉന്നയിച്ചിരുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിലടക്കം താലിബാൻ ഭരണകൂടം കർശനമായ ഇടപെടൽ നടത്തുന്നതായും വാർത്തകൾ വന്നിരുന്നു.എന്നാൽ ഈ തീരുമാനങ്ങൾ മാറ്റുന്ന നിലപാടായിരുന്നു താലിബാന്റെ പിന്നീടുള്ള പ്രവൃത്തികൾ. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വിലക്ക്, യുവതികൾക്ക് സർവകലാശാലകൾ വിലക്ക്, സ്ത്രീകളെ ജോലിയിൽ നിന്ന് പുറത്താക്കൽ, അവരുടെ വീടിന് പുറത്തിറങ്ങാനുള്ള സാഹചര്യങ്ങൾ പരിമിതപ്പെടുത്തൽ എന്നിവയ്ക്ക് ശേഷം താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾക്കെതിരായ ഏറ്റവും പുതിയ നീക്കമാണിത്. ഇതിനോടകം ദുർബലമായ ആരോഗ്യസംരക്ഷണ സംവിധാനമുള്ള ഒരു രാജ്യത്ത് ഗർഭനിരോധന മാർഗ്ഗങ്ങൾ കൂടി നിയന്ത്രിക്കുന്നത് കാര്യമായ പ്രഹരമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

നിലവിൽ 14 അഫ്ഗാൻ സ്ത്രീകളിൽ ഒരാൾ എന്ന നിരക്കിലാണ് ഗർഭകാലപ്രശ്നങ്ങൾ കാരണം അഫ്ഗാനിസ്ഥാനിൽ മരിക്കുന്നത്. പ്രസവിക്കാൻ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണിതെന്നും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നുത് എന്നാൽ, ഈ പ്രശ്നങ്ങൾക്കിടയിലാണ് ഇപ്പോൾ മുസ്ലിം ജനസംഖ്യ വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പുതിയ നടപടിയുണ്ടായിരിക്കന്നത്. അതേസമയം, ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.മുമ്പ് പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നിരോധിച്ചും താലിബാന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ പൊതുയിടങ്ങളില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന പര്‍ദ്ദ ധരിച്ച് മാത്രമേ സ്ത്രീകള്‍ എത്താവൂവെന്നും ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള ഇത്തരം മനുഷ്യത്വ രഹിതമായ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അമേരിക്ക ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (4 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (4 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (5 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (5 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (5 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (9 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (10 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (11 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (11 hours ago)

Malayali Vartha Recommends