വിശ്വാസം മോദിയെ മാത്രം....! ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്റ് വോളിഡിമര്‍ സെലന്‍സ്കി, യുദ്ധം തീരില്ലെന്ന് റഷ്യ, റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം

റഷ്യ-യുക്രൈൻ യുദ്ധം അതിൻറെ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കാൻ രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളു.. എന്നാൽ യുദ്ധം ഇപ്പോഴൊന്നും തീരില്ല എന്ന നിലപാടിലാണ് പുടിൻ .ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തില്‍ ഇന്ത്യയുടെ പിന്തുണ തേടിയിരിക്കുകയാണ് യുക്രൈന്‍. രാജ്യത്ത് ശാശ്വതമായ സമാധാനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അതിനു മോദിയുടെ സഹായം വേണമെന്നുമാണ് സെലാൻസ്‌ക്കി പറഞ്ഞത് . യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരു വര്‍ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നീക്കം.
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.. . ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്നും ആണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. യുക്രൈന്‍ പ്രസിഡന്റ് വോളിഡിമര്‍ സെലന്‍സ്കിയുടെ ഓഫിസിന്റെ ചുമതല വഹിക്കുന്ന ആൻഡ്രി യെർമാക്ക് ഇന്ത്യയുടെ ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി നേരിട്ട് സംസാരി ച്ചപ്പോൾ ആണ് ഇന്ത്യയോട് സഹകരണം . റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഡോവല്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് യുക്രൈനിന്റെ നടപടി.
സഖ്യകക്ഷികളുമായി കൂടിയാലോചിച്ചും നിരവധി രാജ്യങ്ങളുമായി ചർച്ച ചെയ്തും യുക്രൈന്‍ തയാറാക്കിയ പ്രമേയം അടുത്ത ദിവസങ്ങളില്‍ യുഎന്‍ജിഎയുടെ പ്രത്യേക അടിയന്തര സമ്മേളനത്തിന്റെ അവസാനം വോട്ടെടുപ്പിനായി വയ്ക്കും.പ്രമേയത്തിന് പിന്തുണ തേടി ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് വിവരം. ഫ്രാന്‍സ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കാനാണ് സാധ്യതയെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി യുക്രൈനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ വന്ന പല പ്രമേയങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള രാജ്യങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യെര്‍മാക്ക് ഡോവലിനോട് പറഞ്ഞതായാണ് സെലന്‍സ്കിയുടെ ഓഫിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ജനുവരിയില്‍ നടന്ന ‘വോയിസ് ഓഫ് ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടിയില്‍ വികസ്വര, വികസിത രാജ്യങ്ങളുടെ മുൻനിര ശബ്ദമായി ഇന്ത്യ സ്വയം ഉയര്‍ത്തി കാണിച്ചിരുന്നു.ഇന്ത്യയുമായുള്ള സഹകരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങളുടെ പ്രമേയത്തെ നിങ്ങൾ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ലക്ഷ്യങ്ങൾ സുതാര്യവും വ്യക്തവുമാണ്.
റഷ്യൻ മേഖലയുടെ ഒരു സെന്റീമീറ്റർ പോലും ഞങ്ങൾക്ക് ആവശ്യമില്ല, ഞങ്ങളുടെ മണ്ണ് തിരികെ ലഭിക്കാൻ മാത്രം ആഗ്രഹിക്കുന്നു,” യെര്‍മാക്ക് ഡോവലിനോട് പറഞ്ഞതായി പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയ പുടിൻ റഷ്യയെ പരാജയപ്പെടുത്തുക ശ്രമകരമായിരിക്കുമെന്നും പ്രശ്നം സമാധാമപരമായി ചർച്ച ചെയ്യാൻ റഷ്യ തയ്യാറായിരുന്നെന്നും അത് നടക്കാതെ പോയത് പാശ്ചാത്യ രാജ്യങ്ങളുടെ ഇടപെടല്‍ മൂലമാണന്നും പറഞ്ഞു
അമേരിക്കയെയും പുടിൻ വിമര്‍ശിച്ചിട്ടുണ്ട്.. . അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യമാണ് പ്രശ്നം വഷളാക്കിയത് എന്നാണു പുട്ടിന്റെ ആരോപണം. റഷ്യൻ അധിനിവേശനത്തിന് ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കഴിഞ്ഞ ദിവസം യുക്രൈൻ സന്ദർശിച്ചിരുന്നു. യുക്രൈന് പിന്തുണ പ്രഖ്യാപിച്ച ജോ ബൈഡൻ ആയുധങ്ങൾ നൽകാമെന്ന് സെലൻസ്കിക്ക് വാക്കും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ .ഏതായാലും പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത.
മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. ഈ സാഹചര്യത്തിലാണ് യുക്രൈൻ ഇന്ത്യയുടെ പിന്തുണ തേടിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























