Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി. മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കണമെന്നായിരുന്നു പ്രമേയം.

24 FEBRUARY 2023 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുക്രൈനില്‍ ശാശ്വത സമാധാനം നിലനിറുത്തണമെന്നാഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റഷ്യയുടെ എതിര്‍പ്പിനെ ഭയന്ന് ഇന്ത്യ പിന്‍മാറിയതായാണ് കരുതുന്നത്. കാരണം ഇന്ത്യ കഴഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി നടത്തിയത് റഷ്യയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി നാല്പത് ശതമാനം കണ്ട് കുറച്ചിട്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. ഈ സാഹചര്യത്തില്‍ സമാധാന ഉടമ്പടികളില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോവുകയാണ്.

ലോകത്തെ വ്യക്തമായ ചേരിതിരിവിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് യുക്രൈന്‍ യുദ്ധം. അമേരിക്കയും അതിനോട് ചേര്‍ന്നുള്ള സഖ്യരാഷ്ട്രങ്ങളും ഒരുവശത്തും , റഷ്യയും ചൈനയും ഉള്‍പ്പെടുന്ന അച്ചുതണ്ട് രാഷ്ട്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന തരത്തിലേയ്ക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. യുക്രൈന്‍- രഷ്യ യുദ്ധം രണ്ട് രാജ്യങ്ങളിലായി തീരുമെന്ന പ്രതീതിയില്‍ നിന്നും ലോകത്തിലേയ്ക്ക് വ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലേതു പോലെ ലോകം രണ്ട് ചേരികളിലേയ്ക്ക് ചുരുങ്ങുകയാണ്. റഷ്യയും ചൈനയും അച്ചുതണ്ടുകളായി നിന്നു കൊണ്ടാണ് ലോകത്തിന് നേരെ വെല്ലുവിളിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശാശ്വതമായ സമാധാനത്തിന് വേണ്ടി യു.എന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. യുക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.

141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി. മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കണമെന്നായിരുന്നു പ്രമേയം.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.2022 ഫെബ്രുവരി 24-നായിരുന്നു റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത്. പിന്നീട് ഇത്തരത്തിലുള്ള നിരവധി പ്രമേയങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധഭൂമിയായ യുക്രൈനിലെ കീവില്‍ അപ്രതീക്ഷിതമായി എത്തിയതും തുടര്‍ന്ന് യുക്രൈന് കലവറയില്ലാത്ത പിന്‍തുണ പ്രഖ്യാപിച്ചതും ശരിക്കും റഷ്യയേയും ചൈനയേയും ഞെട്ടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം യുക്രൈനില്‍ വരുത്തിയ ആത്മധൈര്യം ചെറുതല്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ ചൈനയെ അവിടേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായുള്ള സൂചന നല്‍കി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയെ ക്രെംലിനിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും ഇരുപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍ ചൈന കൂടി റഷ്യയുടെ ഭാഗമാകുന്നതോടെ യുദ്ധം അവസാനിപ്പിക്കുകയല്ല. കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യ യുക്രൈന്റെ മേല്‍ കനത്ത പ്രഹരം ഏല്‍പിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനില്‍ എത്തിയതും ലോകരാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാനായി മുന്നോട്ട് വന്നതും റഷ്യയ്ക്ക് തടസ്സമായി. അതുകൊണ്ടാണ് ഫെബ്രുവരി 24 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വലിയ യുദ്ധത്തില്‍ നിന്നും റഷ്യ പിന്‍മാറിയതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ യുഎന്‍ പ്രമേയത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയത് വലിയ രാഷ്ട്രീയ നേട്ടമായി കാണുന്നുണ്ട്. കാരണം യുക്രൈന്റ പക്ഷം പിടിക്കാതെ നിക്ഷപക്ഷമായി നിന്നാല്‍ സമാധാന ഫോര്‍മുല നിശ്ചയിക്കാന്‍ ഇന്ത്യയ്ക്കാവും. എന്നാല്‍ യുദ്ധം നീണ്ടു പോയാല്‍ നഷ്ടം ഇന്‍ഡ്യക്കു്ം വളരെ വലുതായിരിക്കും. ഇപ്പോള്‍ തന്നെ ഓഹരി വിപണി തകര്‍ന്നു. ഇന്ധനം, ഭക്ഷ്യധാന്യം എന്നിവയില്‍ വലിയ കുറവുണ്ടായി. കഴി്ഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ റഷ്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിയാണ് നടത്തിയത്. അതുെകാണ്ട് റഷ്യയ്‌ക്കെതിരായ നീക്കത്തിന് തല്കാലം നില്‍ക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഇന്ത്യ റഷ്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായാല്‍ യുക്രൈന് മേല്‍ കടുത്ത പ്രഹരം നടത്തുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (4 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (4 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (5 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (5 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (9 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (9 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (10 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends