Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ലോക സമ്പദ് വ്യവസ്ഥയില്‍ ആശങ്ക... കൂടുതല്‍ ശ്രദ്ധ ദരിദ്രര്‍ക്ക് നല്‍കണം! ആഗോളപ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി മോദി

24 FEBRUARY 2023 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തെ പല വികസ്വര രാജ്യങ്ങളും നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തി. ചില വികസ്വര രാജ്യങ്ങളുടെ കടം താങ്ങാവുന്നതിനും അപ്പുറമാണ്. അതുകൊണ്ട് ലോകത്തെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളുടെ ഉയര്‍ച്ചയില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ജി 20യിലെ ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും രണ്ട് ദിവസത്തെ യോഗത്തിന് അയച്ച വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഭാഗികമായി നശിച്ചു, കാരണം അവര്‍ കാലത്തിനൊത്ത് വേഗം മാറാന്‍ ശ്രമിക്കുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ പ്രസംഗം ഇതിനകം അന്താരാഷ്ട്ര തലത്തിലും സാമ്പത്തിക വിദഗ്ധരുടെ ഇടയിലും ചര്‍ച്ചയായി. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെങ്കിലും ഇന്ത്യയെ ബാധിച്ചേക്കില്ലെന്ന് അന്താരാഷ്ട്ര നാണയനിധി വ്യക്തമാക്കിയിരുന്നു.


ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. പക്ഷെ, ഒരു കൊല്ലം പിന്നിടുന്ന ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് പരാമര്‍ശം നടത്തിയില്ല. അതേസമയം ആഗോള സമ്പദ്വ്യവസ്ഥയില്‍ സ്ഥിരതയും ആത്മവിശ്വാസവും വളര്‍ച്ചയും തിരികെ കൊണ്ടുവരുന്നത് ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളും അവരുടെ സെന്‍ട്രല്‍ ബാങ്കുകളുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് മഹാമാരിയും ഉയര്‍ന്ന കടവും മൂലമുണ്ടായ നാശനഷ്ടങ്ങളാണ് ശ്രീലങ്കയും പാകിസ്ഥാനും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ചുറ്റുമുള്ള രാജ്യങ്ങളെ പാപ്പരത്തത്തിലേക്ക് നയിച്ചത്. വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനായി അവരിപ്പോള്‍ ആഗോള വായ്പാ സ്ഥാപനങ്ങളുടെ വാതിലുകളില്‍ മുട്ടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.


കാലാവസ്ഥാ വ്യതിയാനം, ഉയര്‍ന്ന കടബാധ്യത തുടങ്ങിയ ആഗോള വെല്ലുവിളികളെ നേരിടാന്‍ ബഹുരാഷ്ട്ര ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് കൂട്ടായി പ്രവര്‍ത്തിക്കാന്‍ മോദി രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത് എളുപ്പമുള്ള കാര്യമല്ലെന്നും മോദി സമ്മതിച്ചു. ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴിലുള്ള ആദ്യത്തെ പ്രധാന സംഭവമാണ് രാജ്യത്ത് നടന്ന മീറ്റിംഗ്, ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് യോഗം വിളിച്ചത്.


'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. ആഗോള വിതരണ ശൃംഖലയില്‍ തടസ്സങ്ങളുണ്ട്. വിലക്കയറ്റം മൂലം പലരാജ്യങ്ങളും ദുരിതമനുഭവിക്കുകയാണ്,'' മോദി പറഞ്ഞു. ലോകം ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കുകയാണ്. കോവിഡ് മഹാമാരി ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേല്പിച്ചു. പല രാജ്യങ്ങളും, പ്രത്യേകിച്ച് വികസ്വര സമ്പദ്വ്യവസ്ഥകള്‍, ഇതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും നേരിടുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഊര്‍ജ്ജസ്വലതയില്‍ നിന്ന് വികസ്വര രാഷ്ട്രങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നാളയെക്കുറിച്ച് ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ഉണ്ട്. ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് ഇതേ ശുഭാപ്തി വിശ്വാസം പകരാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, '' എന്നും അദ്ദേഹം പറഞ്ഞു.

'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകക്രമം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ ആഗോള സാമ്പത്തിക നേതൃത്വത്തിന് ലോകത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാനാകൂ. G20 പ്രസിഡന്‍സിയുടെ തീമായ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' ഈ കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നു. ധനകാര്യ ലോകത്ത് സാങ്കേതികവിദ്യ കൂടുതല്‍ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് സമയത്ത്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ സമ്പര്‍ക്കവും തടസ്സവും ഇല്ലാതെ ഇടപാടുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. പക്ഷെ, ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയിലെ ചില പുതിയ കണ്ടുപിടുത്തങ്ങള്‍ അസ്ഥിരപ്പെടുത്തലിനും ദുരുപയോഗത്തിനും ഇടയാക്കുന്നു. ഈ അപകടസാധ്യതകള്‍ നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വികസിപ്പിച്ച് സാങ്കേതികവിദ്യയുടെ ശക്തി എങ്ങനെ നന്മയ്ക്കായി ഉപയോഗിക്കാമെന്ന് വികസ്വര രാഷ്ട്രങ്ങള്‍ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സ്വന്തം അനുഭവം മാതൃകയാക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യ വളരെ സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം സൃഷ്ടിച്ചു. ഞങ്ങളുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം പൊതു നന്മയായി വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് രാജ്യത്തെ ഭരണം, ഉപയോഗപ്രദമായ സാമ്പത്തിക സംവിധാനം, ജീവിത സൗകര്യം എന്നിവയെ അടിമുടി മാറ്റിമറിച്ചു. ഡിജിറ്റല്‍ കറന്‍സികളും പേയ്മെന്റുകളും, ലോകബാങ്ക് പോലുള്ള സ്ഥാപനങ്ങളുടെ പരിഷ്‌കരണം, കാലാവസ്ഥാ വ്യതിയാനം, ഉപയോഗപ്രദമായ സാമ്പത്തിക സംവിധാനം എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന മീറ്റിംഗുകള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (3 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (3 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (3 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (4 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (4 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (4 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (8 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (8 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (9 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (9 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (10 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (10 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (10 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (10 hours ago)

Malayali Vartha Recommends