കിമ്മിന്റെ ക്രൂരതകൾ തീരുന്നില്ല..ഉത്തര കൊറിയ വ്യാഴാഴ്ച ആറ് ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചു..മഞ്ഞക്കടലിലാണ് മിസൈലുകൾ പതിച്ചത്... ദക്ഷിണ കൊറിയയും യു.എസും അടുത്താഴ്ച മുതൽ തന്ത്രപ്രധാനമായ സംയുക്ത സൈനികാഭ്യാസം, തുടങ്ങാനിരിക്കെയാണ് ഉത്തര കൊറിയയുടെ പ്രകോപനം....

ഉത്തര കൊറിയൻ ഏകാധിപതിയുടെ ക്രൂരതകൾക്ക് ഒരു കുറവുമില്ല..ഉത്തര കൊറിയ വ്യാഴാഴ്ച ആറ് ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും മകളും വിക്ഷേപണങ്ങൾക്ക് സാക്ഷിയായെന്ന് ഇന്നലെ രാജ്യത്തെ ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മഞ്ഞക്കടലിലാണ് മിസൈലുകൾ പതിച്ചത്. ദക്ഷിണ കൊറിയയും യു.എസും അടുത്താഴ്ച മുതൽ തന്ത്രപ്രധാനമായ സംയുക്ത സൈനികാഭ്യാസം തുടങ്ങാനിരിക്കെയാണ് ഉത്തര കൊറിയയുടെ പ്രകോപനം. പരിശീലനങ്ങൾ ത്വരിതപ്പെടുത്തി എന്തിനെയും നേരിടാൻ സൈന്യം തയാറായിരിക്കണമെന്ന് അടുത്തിടെ കിം ഉത്തരവിട്ടിരുന്നു.അതെ സമയം ആണവപരീക്ഷണം, ആയുധപ്രദര്‍ശനം, അമേരിക്കയ്ക്കുള്ള ഭീഷണി...! ഉത്തര കൊറിയയും ഏകാധിപതി കിം ജോങ് ഉന്നും നിരന്തരം വാര്‍ത്തകളില്‍ ഇടം നേടുന്നത് ഇക്കാരണങ്ങളാലാണ്.
എന്നാല്‍, രാജ്യം നേരിടുന്നത് കടുത്ത ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയുമാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളിലെ സൂചന. ഔദ്യോഗികമായി കിം ഇക്കാര്യം സ്ഥിരീകരിക്കുന്നില്ലെങ്കിലും ഉത്തര കൊറിയയുടെ നിരന്തര നിരീക്ഷകരായ ദക്ഷിണ കൊറിയയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.' ഉത്തര കൊറിയയിലെ ഭക്ഷ്യക്ഷാമം ഒരു വാസ്തവമാണ്. ദിനംപ്രതി അത് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ രാജ്യത്ത് പട്ടിണിമരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ഉത്തര കൊറിയന്‍വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഡ്യുയോസ് മാര്‍ച്ച് (Arduous March) എന്ന പേരില്‍ അറിയപ്പെടുന്ന, 1990-ലെ ഉത്തര കൊറിയന്‍ ഭക്ഷ്യക്ഷാമത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ക്ഷാമമാണ് ഇത്തവണത്തേത് എന്നാണ് പറയപ്പെടുന്നത്.
തൊണ്ണൂറുകളിലെ ക്ഷാമത്തില്‍ നൂറുകണക്കിന് ജനങ്ങളാണ് ഭക്ഷണം കിട്ടാതെ പട്ടിണിയിലായതും മരണപ്പെട്ടതും. 200 ദശലക്ഷത്തോളം വരുന്ന ആകെ ജനസംഖ്യയുടെ 3-5% ആളുകള്‍ ഭക്ഷ്യക്ഷാമത്തിന്റെ കെടുതി അന്ന് അനുഭവിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. സമാനമായ സ്ഥിതിയിലേക്കാണോ രാജ്യം വീണ്ടും കൂപ്പുകുത്തുന്നത് എന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നുണ്ട്.നോര്‍ത്ത് കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സ്വേച്ഛാധിപത്യ നിലപാടുകള്‍ പലതും ലോകം കേട്ടതാണ്. ഇപ്പോഴിതാ ഉന്നിന്റെ മകളുടെ പേരുളളവരോട് മറ്റെതെങ്കിലും പേരിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതേ പേരുളള പെണ്‍കുട്ടികളെയും സ്ത്രീകളെയുമാണ് പേര് മാറ്റാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം പത്ത് വയസ്സ് പ്രായമുളള കുട്ടിയാണ് ജു ഏ.
റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് രണ്ട് അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജു ഏ എന്ന് പേരുള്ള സ്ത്രീകളോടും കുട്ടികളോടും അവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് തിരുത്താനാവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരാഴ്ചയ്ക്കകം പേര് മാറ്റണമെന്നും പറയുന്നു. ഉത്തരകൊറിയയില്‍ നേതാക്കളുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും പേരുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ആളുകളെ നേരത്തെ തന്നെ വിലക്കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കിം ജോങ്ങ് എന്ന പേരിനും മുമ്പ് തന്നെ വിലക്കുണ്ട്.
അതിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഉത്തര കൊറിയ വ്യാഴാഴ്ച ആറ് ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും മകളും വിക്ഷേപണങ്ങൾക്ക് സാക്ഷിയായെന്ന് ഇന്നലെ രാജ്യത്തെ ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. മഞ്ഞക്കടലിലാണ് മിസൈലുകൾ പതിച്ചത്. ദക്ഷിണ കൊറിയയും യു.എസും അടുത്താഴ്ച മുതൽ തന്ത്രപ്രധാനമായ സംയുക്ത സൈനികാഭ്യാസം തുടങ്ങാനിരിക്കെയാണ് ഉത്തര കൊറിയയുടെ പ്രകോപനം. പരിശീലനങ്ങൾ ത്വരിതപ്പെടുത്തി എന്തിനെയും നേരിടാൻ സൈന്യം തയാറായിരിക്കണമെന്ന് അടുത്തിടെ കിം ഉത്തരവിട്ടിരുന്നു.
https://www.facebook.com/Malayalivartha























