Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക എന്ന ചുമതല മാത്രമാണ് എന്‍പിസിക്കുള്ളത്.ഒരാള്‍ക്കു രണ്ടുവട്ടം എന്ന ഭരണഘടനാവ്യവസ്ഥ ഭേദഗതി ചെയ്താണു മൂന്നാം വട്ടവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും തുടരാന്‍ കഴിഞ്ഞ ഒക്ടോബറില്‍ പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും ഷിക്ക് അനുമതി നല്‍കിയത്.

12 MARCH 2023 06:07 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ പ്രസിഡന്റായി മൂന്നാം തവണയും തുടരാന്‍ ഷി ചിന്‍പിങ്ങിന് (69) പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അംഗീകാരം നല്കി. 2952 അംഗ എന്‍പിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുക എന്ന ചുമതല മാത്രമാണ് എന്‍പിസിക്കുള്ളത്.ഒരാള്‍ക്കു രണ്ടുവട്ടം എന്ന ഭരണഘടനാവ്യവസ്ഥ ഭേദഗതി ചെയ്താണു മൂന്നാം വട്ടവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും തുടരാന്‍ കഴിഞ്ഞ ഒക്ടോബറില്‍ പാര്‍ട്ടി കോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും ഷിക്ക് അനുമതി നല്‍കിയത്.

അതേസമയം ചൈനയുടെ പ്രധാനമന്ത്രിയായി ലി ചിയാങ് (63) അധികാരമേറ്റു. ഷാങ്ഹായ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ സെക്രട്ടറിയായ ലി ചിയാങ്  പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ വിശ്വസ്തനാണ്. 2013 മുതല്‍ പ്രധാനമന്ത്രിയായിരുന്ന ലീ കെചിയാങിന്റെ പിന്‍ഗാമിയാണ്.

ചൈനീസ് പാര്‍ലമെന്റായ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍, പ്രസിഡന്റായി മൂന്നാം തവണയും അംഗീകാരം ലഭിച്ചതിനു പിന്നാലെ ഷി ചിന്‍പിങ് തന്നെയാണ് പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചത്. 2947 പാര്‍ലമെന്റ് അംഗങ്ങളില്‍ 2,936 പേര്‍ പിന്തുണച്ചു. 3 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 8 പേര്‍ വിട്ടുനിന്നു.

ഷിയുടെ രാഷ്ട്രീയ വളര്‍ച്ചയുടെ ആദ്യനാളുകള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന ലി ചിയാങ്, ഷീ പാര്‍ട്ടി ഷെജിയാങ് പ്രവിശ്യാ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. 2011 ല്‍ പ്രവിശ്യയുടെ രാഷ്ട്രീയനിയമകാര്യ സെക്രട്ടറിയും 2013 പ്രവിശ്യാ ഗവര്‍ണറുമായി. 2019 ല്‍ പാര്‍ട്ടിയുടെ ഷാങ്ഹായ് ഘടകം തലവനായി.

ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിയില്‍ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിന്റെ പേരില്‍ പരക്കെ വിമര്‍ശനമേറ്റുവാങ്ങിയതാണ് ലീ. എന്നിട്ടും സീറോ കോവിഡ് നിയന്ത്രണങ്ങളും വഷളായ വിദേശ ബന്ധവും മൂലം തകര്‍ന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള പുതിയ ദൗത്യം ലഭിക്കുന്നത് ഷീയുടെ വിശ്വസ്തനായതുകൊണ്ടു മാത്രമാണ്. 2 ടേമിലായി 10 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ലീ കെചിയാങ് (67) പടിയിറങ്ങുന്നത്.

അങ്ങനെ അധികാരത്തിന്റെ എല്ലാ വശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഷീയുടെ കൈകളിലെത്തിയിരിക്കുന്നു. വര്‍ഷങ്ങളായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയില്‍ ഇത്തരത്തിലുള്ള ഏകാധിപത്യത്തിനായി ഷീ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ജനപ്രതിനിധിസഭയ്‌ക്കോ പാര്‍ലമെന്റിനോ യാതൊരു സ്വധീനവും നല്കാതെ തന്റെ കൈകളില്‍ അധികാരം ഭദ്രമായി നിലനിറുത്തുന്നതിന് കമ്മ്യൂണിസ്റ്റ് ഭരണഘടനയെ പലതവണ ഷീ മാറ്റി മറിച്ചിട്ടുണ്ട്. ഒടുവില്‍ എ്ല്ലാം ഷീയുടെ കൈകളിലെത്തി നിലിക്കുകയാണ്. അധികാരം ഒരു കേന്ദ്രത്തിലെത്തുന്നത് നവ കമ്മ്യൂണിസ്റ്റ് ശൈലിയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഷീയുടെ നേട്ടം.

ഇനി ലോകകാര്യങ്ങളില്‍ ഷീയുടെ നിലപാടുകള്‍ പ്രാധാന്യമര്‍ഹിക്കുന്നതായിരിക്കും. കാരണം തീരുമാനങ്ങള്‍ ഷീ ഒറ്റയ്‌ക്കെടുത്തേക്കാം എന്നു ഭയക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയാണ് ചൈനയുടെ ഏത് നീക്കത്തേയും നിരീക്ഷിക്കുന്നത്. നിരന്തരം ഇന്ത്യയുടെ അതിര്‍്ത്തി മേഖലകളില്‍ ചൈന പ്രശ്‌നം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ തകര്‍ക്കാനായി പാകിസ്ഥാന് കൈവിട്ട് സഹായിക്കുകയും പാകിസ്ഥാനില്‍ കോടികള്‍ ചിലവാക്കി റോഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഇന്ത്യയിലേയ്ക്കുള്ള പാത വെട്ടി തുറക്കുകയാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (5 minutes ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (33 minutes ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (39 minutes ago)

  ബം​ഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (1 hour ago)

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മ​രു​ന്നു​ക​ളു​ടെ ശേ​ഷി​ക്കു​ന്ന ഉ​പ​യോ​ഗ കാ​ലാ​വ​ധി സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വ് വ​രു​ത്താനൊരുങ്ങി കേ​ന്ദ്രം  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (1 hour ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (2 hours ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (2 hours ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (3 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (3 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (4 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (4 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (5 hours ago)

Malayali Vartha Recommends