Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഇമ്രാന്‍ഖാന്‍ ജയിലിലേയ്ക്ക് ?? പാകിസ്ഥാനില്‍ ആഭ്യന്തര കലാപം അറസ്റ്റുവരിക്കാന്‍ ലക്ഷങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ.

14 MARCH 2023 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പാകിസ്ഥാന്‍ വീണ്ടും പുകയുകയാണ്. മുന്‍ഭരണാധികാരികള്‍ക്ക് എന്നും ദുരിതം മാത്രം നല്കിയിട്ടുള്ള പാകിസ്ഥാനിലെ ഇപ്പോഴത്തെ വേട്ടമൃഗം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ്. കോടതിയും കേസുകളും തീവ്രവാദ ഭീഷണികളും മുന്‍ഭരണാധികാരികളെ പാകിസ്ഥാനില്‍ വേട്ടയാടിയ ചരിത്രമാണുള്ളത്. ആ കൂട്ടത്തിലേയ്ക്കാണ് ഇപ്പോള്‍ ഇമ്രാന്‍ഖാനും എത്തി നില്ക്കുന്നത്,. കള്ളക്കേസുകള്‍ ചമച്ച് ജയിലിനുള്ളിലെത്തിച്ചു കഴിഞ്ഞാല്‍ പാക്താലിബാന്‍ ഭീകരതയുടെ ശിക്ഷാ നടപടികള്‍ ഉറപ്പാണ്. ഈ സാഹചര്യത്തലാണ് ഇമ്രാന്‍ഖാന്‍ അറസ്റ്റ് വാറന്റുകള്‍ക്ക് മുന്നില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്നത്. ഇമ്രാന്റെ ചോരയ്ക്ക് വേണ്ടി വാദിക്കുന്ന  സര്‍ക്കാര്‍ ഒരുവശ്ത്ത് ഇമ്രാന് മനുഷ്യ കവചം തീര്‍ക്കുന്ന അണികള്‍ മറുവശത്തുമായി അണിനിരക്കുമ്പോള്‍ പാകിസ്ഥാനില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഭ്യന്തര കലാപത്തിന്റെ അലയൊലികളാണ് മുഴങ്ങുന്നത്. ഒരു മുന്‍ പ്രധാനമന്ത്രിക്കും കിട്ടാത്ത അംഗീകാരമാണ് ജനങ്ങള്‍ ഇമ്രാന് ന്‌ലകുന്നതെന്നതും ശ്രദ്ധേയമാണ്.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സെഷന്‍സ് കോടതി 2 ജാമ്യമില്ലാ അറസ്റ്റ് വാറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചത്. തോഷാഖാന കേസില്‍ 18നും പൊതുപരിപാടിയില്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് 21നും ഇമ്രാനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷാഖാന കേസ്.

പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന് പലതവണ നോട്ടിസ് നല്‍കിയിട്ടും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല. വനിതാ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതിന് ഇമ്രാന്‍ അവരെ നേരിട്ടു കണ്ട് ക്ഷമാപണം നടത്തിയെങ്കിലും ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.

അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയതറിഞ്ഞ് ഇമ്രാന്‍ ലഹോറില്‍ പതിനായിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലി ആരംഭിച്ചു. റാലി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബുള്ളറ്റ് പ്രൂഫ് കാറിലിരുന്നാണ് ഇമ്രാന്‍ റാലി നയിക്കുന്നത്. റാലി തടഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു.  ഇതേസമയം, കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇമ്രാനെ പ്രധാനമന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി എംപിമാര്‍ രാജിവച്ച 37 സീറ്റുകളില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിവിധ കോടതികളുടെ ഉത്തരവിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

തോഷഖാന കേസില്‍ ജാമ്യമില്ലാ വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. അതിനിടെ, ഇമ്രാന്റെ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളും ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത് അധികൃതര്‍ വിലക്കി. ഇമ്രാന്റെ റാലികളില്‍ പതിനായിരങ്ങളാണു പങ്കെടുക്കുന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ കൂട്ടത്തോടെ അറസ്റ്റ് വരിക്കാന്‍ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കരസേന മുന്‍മേധാവി ഖമര്‍ ജാവേദ് ബജ്വയ്‌ക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെയാണ് പാക്ക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണു നടപടി. കഴിഞ്ഞ വര്‍ഷം ഇമ്രാനെതിരെ ഏര്‍പ്പെടുത്തിയ ടിവി വിലക്ക് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിരോധനം വന്നതിനുശേഷം ഇമ്രാന്റെ പഴയ പ്രസംഗം കൊടുത്ത എആര്‍വൈ ടിവിയുടെ പ്രവര്‍ത്തനം അധികൃതര്‍ നിര്‍ത്തിവയ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതോടെയാണു കഴിഞ്ഞ 28ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പൊലീസ് സംഘം എത്തിയെങ്കിലും അദ്ദേഹം പിടികൊടുത്തില്ല. വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 2 അഭിഭാഷകര്‍ നടത്തിയ വാദം വൈകിട്ടു വരെ നീണ്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് ജഡ്ജി നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമാണു തോഷഖാന കേസ്.

രണ്ട് മാസം മുന്‍പും ഇമ്രാനെ അറസ്റ്റു ചെയ്യാന്‍ വാറണ്ടുമായി എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടിലാണ് എത്തിയത്. അറസ്റ്റ് വിവരം അറിഞ്ഞതോടെ ആയിരക്കണക്കിന് ആളുകള്‍ ഇമ്രാന്റെ വീടിന് ചുറ്റും കൂടുകയും അതൊരു വലിയ റാലിയായി മാറുകയുമായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തരിച്ചു പോവുകയാണുണ്ടായത്. എന്നാല്‍ കോടതിയ്ക്ക്ും നിയമത്തിനും കീഴടങ്ങാന്‍ ഇമ്രാന് പാക് ഭരണകൂടം അവസരം നല്കിയെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ അണികളെ മുന്‍നിറുത്തി പോരാടുകയാണ്.

ഇമ്രാനെ അറസ്റ്റു ചെയ്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പൊതുമാപ്പ് നല്കി നാടുകടത്തുകയോ അല്ലെങ്കില്‍ അഴിക്കുള്ളിലാക്കുകയോ ആണ്  സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഇമ്രാന് വ്യക്തമാണ്. അതുകൊണ്ടാണ് അണികളും അറസ്റ്റിനെ എതിര്‍ക്കുന്നത്. സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക് പോയാല്‍ പാകിസ്ഥാനില്‍ വലിയ ആഭ്യന്തര കലാപത്തിന് വഴിയൊരുങ്ങുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (1 hour ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (1 hour ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (1 hour ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (2 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (2 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (2 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (6 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (6 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (7 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (8 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (8 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (8 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (8 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (8 hours ago)

Malayali Vartha Recommends