വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി

വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിലെത്തി.ഇന്ന് രാവിലെയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്.
പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ജി 20 ഉച്ചകോടിലെ ഇന്ത്യയുടെ അദ്ധ്യക്ഷത, ജി7 ഉച്ചകോടിയിലെ ജപ്പാന്റെ അദ്ധ്യക്ഷത എന്നിവ ചര്‍ച്ചയായേക്കും.
സ്വതന്ത്രവും വിശാലവുമായ ഇന്തോ- പസഫിക് എന്ന വിഷയത്തില്‍ പുതിയ പദ്ധതി കിഷിദ വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്തോ-പസഫിക്കിലെ ഇന്ത്യയുടെ പ്രാധാന്യം, മേഖലയില്‍ ചൈനയുമായുള്ള സംഘര്‍ഷം എന്നിവ ഇരുപ്രധാനമന്ത്രിമാരും വിലയിരുത്തുകയും ചെയ്യും.
കഴിഞ്ഞവര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഷാംഗ്രി ലാ ചര്‍ച്ചയില്‍ ഇന്തോ- പസഫിക്കിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കിഷിദ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























