ഓപ്പറേഷന്‍ കാവേരി ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രാലയം

ഓപ്പറേഷന്‍ കാവേരി ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രാലയം. ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നടപ്പാക്കിയതാണ് ഓപ്പറേഷന്‍ കാവേരി. സുഡാനില്‍ നിന്ന് ഇന്ത്യക്കാര്‍ ആരും നാട്ടിലേക്ക് മടങ്ങാനില്ലെന്ന് സുഡാനിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കി. ഒമ്പത് ദിവങ്ങള്‍ക്ക് മുമ്പാണ് ഓപ്പറേഷന്‍ കാവേരി ആരംഭിച്ചത്. അഞ്ച് നാവിക കപ്പലും 17 വ്യോമസേനാ വിമാനങ്ങളുമാണ് ദൗത്യത്തിന് വേണ്ടി ഉപയോഗിച്ചത്.
സുഡാന്‍ വിടാനാഗ്രഹിച്ച 3862 പേരെയാണ് ഇന്ത്യയിലെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. ഇന്ത്യന്‍ നാവിക വ്യോമ സേനകളുടെ കീഴിലായിരുന്നു ദൗത്യം. ഇന്ന് 47 പേരെ കൂടി പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് സൈനിക വിമാനത്തില്‍ ഒഴിപ്പിച്ചു. ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരടക്കമുള്ളവരെ അദ്ദേഹം അഭിനന്ദിച്ചു. ദൗത്യത്തില്‍ സഹായിച്ച സൗദി അറേബ്യ അടക്കമുള്ള വിദേശരാജ്യങ്ങള്‍ക്ക് ജയശങ്കര്‍ നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha





















