ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്ന് നടക്കും... ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ചടങ്ങുകള്‍ ആരംഭിക്കും, ചാള്‍സിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടക്കും

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്ന് നടക്കും... ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ചടങ്ങുകള്‍ ആരംഭിക്കും, ചാള്‍സിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടക്കും.
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കിരീടധാരണച്ചടങ്ങിനായി ബക്കിങ്ങാം കൊട്ടാരത്തില്‍ നിന്നുള്ള ഘോഷയാത്ര ലണ്ടന്‍ സമയം ഇന്നു രാവിലെ 10.20നു തുടങ്ങും.
കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മികത്വത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ കിരീടധാരണച്ചടങ്ങ് ശുശ്രൂഷകള്‍ ഇന്ത്യന്‍ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 3.30തുടങ്ങും. 12നാണ് കിരീടധാരണം (ഇന്ത്യന്‍ സമയം വൈകിട്ട് 4.30).
വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍നിന്ന് കൊട്ടാരത്തിലേക്ക് ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും മടക്ക ഘോഷയാത്ര ഒന്നിന്. ചടങ്ങുകളുടെ തത്സമയ സംപ്രേഷണവും സജ്ജീകരിച്ചിട്ടുണ്ട്.
കിരീടധാരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിട്ടുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രമേധാവികള്‍ക്കായി ബക്കിങ്ങാം കൊട്ടാരത്തിലും മധ്യലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിലും ചാള്‍സ് രാജാവ് ആതിഥേയനായുള്ള വിരുന്നു നടന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്, ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനമായും ബ്രിട്ടന്റെ മുന്‍ കോളനികളായ രാജ്യങ്ങളുടെ കൂട്ടായ്മയായ കോമണ്‍വെല്‍ത്തിന്റെ അധ്യക്ഷന്‍ ചാള്‍സ് രാജാവാണ്. ബക്കിങ്ങാം കൊട്ടാരം മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബി വരെ നീളുന്ന ഘോഷയാത്രയുടെ വഴിയില്‍ ഇരുവശങ്ങളിലും ജനങ്ങള്‍ കാത്തുനില്‍പ് തുടങ്ങി. 1953 ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന പൗരന്മാരില്‍ ചിലര്‍ പ്രായത്തിന്റെ അവശതകള്‍ മറന്നും എത്തിയിട്ടുണ്ട്. രാജവാഴ്ചയെ വിമര്‍ശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാക്രമീകരണവും ഒരുക്കി.
"
https://www.facebook.com/Malayalivartha





















