Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോളറില്‍ കുത്തിപ്പിടിച്ച് ചെയ്തത്... ലോകത്ത് ഏറെ ആരാധകരുള്ള മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അറസ്റ്റ് നടുക്കുന്നത്; കോളറില്‍ പിടിച്ചുനീക്കി, വാനിലേക്ക് തള്ളിക്കയറ്റി; ഇമ്രാനെ കോളറില്‍ പിടിച്ചു നടത്തിക്കുന്നതിന്റേയും വാനിലേക്കു തള്ളിക്കയറ്റുന്നതിന്റേയും വിഡിയോ പുറത്ത്

10 MAY 2023 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഒരു മുന്‍ പ്രധാനമന്ത്രിയുടെ അവസ്ഥ കണ്ട് ലോകം നടുങ്ങിയിരിക്കുകയാണ്. ലോകത്ത് ഏറെ ആരാധകരുള്ള മുന്‍ ക്രിക്കറ്റ് താരം കൂടിയാണ് ഇമ്രാന്‍ ഖാന്‍. ഒരു കാലത്ത് പാകിസ്ഥാന്റെ നട്ടെല്ല്. ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം. 70 വയസായ ഇമ്രാന്‍ ഖാനെ അതിര്‍ത്തിരക്ഷാ സേന കോടതിയില്‍ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു കലാപാന്തരീക്ഷം.

റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്തിന്റെ പ്രധാന കവാടം പ്രക്ഷോഭകര്‍ തകര്‍ത്തു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, അതിര്‍ത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്‌സിന്റെ അംഗങ്ങള്‍ ജനാലച്ചില്ലു തകര്‍ത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്.

ഇമ്രാനെ കോളറില്‍ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണാം. തലയിലും കാലിലും സാരമായി മര്‍ദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും പാക്ക് ദിനപത്രമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമിര്‍ ഫാറൂഖ് ഇസ്ലാമാബാദ് ഐജിയെ വിളിച്ചുവരുത്തി വിശദീകരണം തേടി. ഐജി ഹാജരായില്ലെങ്കില്‍ പ്രധാനമന്ത്രിയെത്തന്നെ വിളിച്ചുവരുത്തുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. അറസ്റ്റ് നിയമപരമാണോ എന്ന കാര്യത്തില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ടെങ്കിലും കോടതി വിധി പറഞ്ഞില്ല.

കോടതിക്കുള്ളിലുണ്ടായ കയ്യേറ്റത്തില്‍ അഭിഭാഷകര്‍ക്കും ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും പരുക്കേറ്റതായി ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രികെ ഇന്‍സാഫിന്റെ (പിടിഐ) നേതാക്കള്‍ ആരോപിച്ചു. സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എന്‍എബി) റാവല്‍പിണ്ടി ഓഫിസിലേക്ക് ഇമ്രാനെ മാറ്റിയെന്നും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നുമാണു വിവരം.

എന്നാല്‍ അജ്ഞാതകേന്ദ്രത്തിലേക്കാണു കൊണ്ടുപോയതെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി ആരോപിച്ചു. രാജ്യമെങ്ങും പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഹോര്‍ കോര്‍ കമാന്‍ഡറുടെ വീട് അടിച്ചുതകര്‍ത്തു. ഇവിടെയും റാവല്‍പിണ്ടിയിലെ ആസ്ഥാനത്തും സൈന്യം സംയമനം പാലിച്ചെന്നാണു റിപ്പോര്‍ട്ട്.

ഫൈസലാബാദില്‍ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവര്‍, റാവല്‍പിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘര്‍ഷമുണ്ട്. സമൂഹമാധ്യങ്ങള്‍ക്കു വിവിധയിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇന്ന് അവധി നല്‍കി.

ഇമ്രാന്‍ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റും റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടില്‍ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണു വാറന്റ് പുറപ്പെടുവിച്ചതെന്ന് എന്‍എബി പറഞ്ഞെങ്കിലും വാറന്റിലെ തീയതി മേയ് 1 ആണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റെന്ന് ആഭ്യന്തരമന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയിലെ മേജര്‍ ജനറല്‍ ഫൈസല്‍ നസീര്‍ രണ്ടുതവണ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ആരോപിച്ചതിന്റെ പിറ്റേന്നാണ് അദ്ദേഹത്തെ നാടകീയമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോപണം സൈന്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ വസീറാബാദില്‍ റാലിക്കിടെ കാലിനു വെടിയേറ്റതാണ് ഇമ്രാന്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളിലൊന്ന്. വെടിയേറ്റ കാല്‍ കഴിഞ്ഞയാഴ്ച വീണ്ടുമൊടിഞ്ഞിരുന്നു. ലഹോര്‍ ഹൈക്കോടതിയില്‍ ഹാജരായപ്പോഴുള്ള തിക്കും തിരക്കുമായിരുന്നു കാരണം. തുടര്‍ന്നാണ് ഇന്നലെ ചക്രക്കസേരയിലെത്തിയത്. അപ്പോഴും രക്ഷയുണ്ടായില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (18 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (36 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (44 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (48 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends