Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ അറസ്റ്റിലായതോടെ പാകിസ്ഥാനിൽ വൻകലാപം..!രാജ്യമെമ്പാടും തെരുവിലിറങ്ങിയ പാർട്ടി പ്രവർത്തകർ അക്രമാസക്തമായി പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വാഹനങ്ങളുൾപ്പെടെ കത്തിച്ചു..!

10 MAY 2023 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

 

 

ട്രസ്റ്റിന്റെ പേരിൽ സ്വീകരിച്ച പണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാന്‍ഖാൻ അറസ്റ്റിലായതോടെ പാകിസ്ഥാനിൽ വൻകലാപം നടക്കുകയാണ് .. ഇമ്രാനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യവുമായി രാജ്യമെമ്പാടും തെരുവിലിറങ്ങിയ പാർട്ടി പ്രവർത്തകർ അക്രമാസക്തമായി പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വാഹനങ്ങളുൾപ്പെടെ കത്തിക്കുകയും ചെയ്‌തു. ഇസ്‌ലാമബാദിൽ ഇപ്പൾ നിരോധനാജ്ഞ പ്രഖ്യാപിചിരിക്കുകയാണ്

 

 

 

ഇന്നലെ ഉച്ചയോടെ, അഴിമതിക്കേസിൽ ഇസ്ലാമബാദ് ഹൈക്കോടതിയിൽ ഹാജരാകാനെത്തിയ ഇമ്രാനെ കോടതി വളപ്പിൽ നിന്നാണ് പാക് അർദ്ധസൈനികർ ( റെയിഞ്ചേഴ്സ് ) അറസ്റ്റ് ചെയ്‌തത്. അഴിമതി അന്വേഷിക്കുന്ന നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻ.എ.ബി) വാറന്റ് പ്രകാരമാണ് നടപടി. സൈനിക വാഹനത്തിൽ കയറ്റിയ ഇമ്രാനെ റാവൽപിണ്ടിയിലേക്ക് കൊണ്ടുപോയി. അവിടെ എൻ. എ. ബി ഓഫീസിൽ ചോദ്യം ചെയ്യും. കോടതിവളപ്പിലും ഇമ്രാന്റെ അനുയായികളും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു...

 

 

 

അഴിമതി മൂലം പൊറുതിമുട്ടിയ ഒരു ജനതയുടെ വലിയ പ്രതീക്ഷയായിരുന്നു ഇമ്രാൻഖാൻ. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാനിലെത്തിച്ച ഇമ്രാൻ ത‍‍ങ്ങളുടെ രക്ഷകനാകുമെന്ന് സ്വപ്നം കണ്ട സാധാരണക്കാര്‍ നിരാശയിലായി. സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ജനപ്രീതിയിലുണ്ടായ ഇടിവും ഇമ്രാൻഖാന് തിരിച്ചടിയായി. ക്രിക്കറ്റില്‍ പല റെക്കോഡുകളും തിരുത്തിയിട്ടുള്ള ഇമ്രാൻ ചരിത്രത്തിന്റെ കാവ്യനീതിയ്ക്കുമുന്പിൽ തലകുനിച്ചിരിക്കുകയാണ്

 

 

1996 ഏപ്രിൽ 25 നാണു ഇമ്രാന്‍ തെഹ്‌രികെ ഇന്‍സാഫ് എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നത് . 2018 ഓഗസ്റ്റ് 13 നു 22 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ഇമ്രാന്‍ പ്രധാനമന്ത്രിയായി . ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയപ്പോൾ നായകനായ ഇമ്രാൻഖാൻ പാകിസ്ഥാനികളുടെ മനസിന്റെയും നായകനായി മാറി. 72 റൺസുമായി ടീമിന്റെ ടോപ് സ്കോററായ ക്യാപ്റ്റൻ പിന്നീട് രാഷ്ട്രീയത്തിലെത്തിയപ്പോൾ രാജ്യത്തെ വലിയ വിജയത്തിലേക്ക് നയിക്കുമെന്ന് , മാറ്റം കൊതിച്ച പാകിസ്ഥാനികൾ സ്വപ്നം കണ്ടു.

അധികാരത്തില്‍ വന്നാല്‍ പാകിസ്ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും എന്ന വാഗ്ദാനത്തെ ജനം വിശ്വസിച്ചു ... ഓക്സ്ഫഡിലെ പഠനകാലത്ത് പ്ലേബോയ് ഇമേജ് വീണ ഇമ്രാന്‍റെ വിവാഹങ്ങളില്‍ പോലും ഈ മാറ്റം പ്രകടമായിരുന്നു. ആദ്യ ഭാര്യ ജെമീമ ലണ്ടനിലെ കോടീശ്വരി, രണ്ടാഭാര്യ റെഹംഖാന്‍ ടെലിവിഷന്‍ അവതാരക, മൂന്നാം ഭാര്യ ആധ്യാത്മിക പ്രഭാഷക ബുഷറ മനേകയും. തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപക അധ്യക്ഷന്‍ തന്റെ പാര്‍ട്ടിയുടെ തോല്‍വിയോടെയാണ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചതെങ്കിലും പിന്നീട് വിജയം ഇമ്രാൻ തുണച്ചു

 

 

 

 

തുടക്കത്തിൽ ഇമ്രാൻ രാഷ്രീയക്കാരുടെ അഴിമതിക്കെതിരെ ആഞ്ഞടിച്ചു.വിദേശത്തു പഠിച്ചു വളർന്നു ക്രിക്കറ്റ് കളിക്കാരാനായി ജീവിച്ച തനിക്കു അഴിമതി നടത്തേണ്ട കാര്യമില്ലെന്നും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പുതിയൊരു പാകിസ്താനാണ് തന്റെ സ്വപ്നമെന്നുമുള്ള ഇമ്രാൻഖാന്റെ പ്രഖ്യാപനം ജനം ഏറ്റെടുത്തു. .പാകിസ്ഥാന്റെ ഇരുപത്തിരണ്ടാമത് പ്രധാനമന്ത്രിയായി ഇമ്രാൻഖാൻ അധികാരമേറ്റു.പക്ഷേ ഒറ്റക്ക് ഭരിപക്ഷമില്ലെന്നതായിരുന്നു പിന്നീടുള്ള പ്രതിസന്ധി.

പക്ഷെ തുണക്കത്തിലെ ആവേശമൊക്കെ തണുത്തതോടെ പണപ്പെരുപ്പവും വിലക്കയറ്റവും,സാമ്പത്തിക പ്രതിസന്ധിയും ഇമ്രാന്റെ ജനപ്രീതിയിടിച്ചു. ഐ എസ് ഐ തലവന്റെ നിയമനത്തിൽ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വവയുമായി തെറ്റിയതോടെ സൈന്യത്തിന്റെ അപ്രീതിയും നേടി. അങ്ങനെ അനിവാര്യമായ പതനം ഒഴിവാക്കാനാവാതെ, കാലാവധി പൂർത്തിയാക്കാൻ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്ന ചരിത്രത്തെ തിരുത്താൻ കഴിയാതെ ഇമ്രാൻഖാനും പടിയിറങ്ങി.

 

 

 

ഇമ്രാനെ അറസ്റ്റ് ചെയ്തത് നാടകീയമായാണ് . അഴിമതിക്കേസിൽ കോടതിയിൽ വാദം കേൾക്കാൻ എത്തിയതായിരുന്നു ഇമ്രാൻ . വാദം കേൾക്കുന്നതിന് മുൻപേ ബയോമെട്രിക്ക് ഒപ്പുവെക്കാൻ ഒരുങ്ങുന്നതിനിടെയാണ് അർദ്ധ സൈനിക വിഭാഗം ഇമ്രാനെ വളഞ്ഞത്..അതിർത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്സിന്റെ അംഗങ്ങൾ ജനാലച്ചില്ലു തകർത്ത് അകത്തുകടന്നാണ് അദ്ദേഹത്തെ പിടികൂടിയത്. ഇമ്രാനെ കോളറിൽ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം .. തലയിലും കാലിലും സാരമായി മർദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും റിപ്പോർട്ടുണ്ട് ..പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്‌ഥനെതിരേ ഇമ്രാന്‍ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നു സൈന്യം കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണു നാടകീയമായ അറസ്‌റ്റ്‌. ഇമ്രാന്റെ സുരക്ഷാ സംഘത്തെ ഇവർ ആക്രമിച്ചു കീഴടക്കി . കോടതിയിൽ നിൽക്കുന്ന ആളെ അറസ്റ്റ് ചെയ്യുന്നത് ന്യായമല്ലെന്നു പറഞ്ഞ പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് പിന്നീട് അറസ്റ്റ് ശരിവെക്കുകയായിരുന്നു..

 

 

ഇമ്രാന്റെ അറസ്‌റ്റിനേത്തുടര്‍ന്ന്‌ ഇസ്ലാമാബാദ്‌ പോലീസ്‌ മേധാവിയും ആഭ്യന്തരമന്ത്രാലയ സെക്രട്ടറിയും അഡീഷണല്‍ അറ്റോര്‍ണി ജനറലും 15 മിനിറ്റിനകം ഹാജരാകാന്‍ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ആമിര്‍ ഫറൂഖ്‌ ഉത്തരവിട്ടതായി ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്തിനാണ്‌ ഇമ്രാനെ അറസ്‌റ്റ്‌ ചെയ്‌തതെന്നും ഏതു കേസിലാണെന്നും വിശദീകരിക്കണം. പോലീസ്‌ മേധാവി ഹാജരായില്ലെങ്കില്‍ പ്രധാനമന്ത്രിയെത്തന്നെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കി.

ഖാദിര്‍ ട്രസ്‌റ്റ്‌ കേസില്‍ നിരവധി നോട്ടീസുകള്‍ അയച്ചിട്ടും ഇമ്രാന്‍ കോടതിയില്‍ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ്‌ അറസ്‌റ്റെന്നു പാക്‌ ആഭ്യന്തരമന്ത്രി റാണാ സനാവുള്ള ട്വീറ്റ്‌ ചെയ്‌തു. ഖജനാവിനു നഷ്‌ടം വരുത്തിയ കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ്‌ നടപടിയെടുത്തത്‌

ഇതോടെ പൊട്ടിപ്പുറപ്പെട്ട കലാപം പാകിസ്താനിൽ രൂക്ഷമാകുകയാണ് . ക്വറ്റയിൽ നടന്ന ആക്രമണത്തിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക് ഇൻസാഫ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്ക്കുകയായിരുന്നു. പാകിസ്താന്റെ വിവിധ ഭാഗങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത് പേർക്ക് പരിക്കേറ്റു. റാവൽപിണ്ടിയിൽ സൈനിക കേന്ദ്രവും പ്രതിഷേധക്കാർ കയ്യേറി. ഇസ്ലാമാബാദ്‌, കറാച്ചി, ഗുജ്‌റണ്‍വാല, ഫെയ്‌സലാബാദ്‌, മുള്‍ട്ടാന്‍, മാര്‍ദന്‍ എന്നീ നഗരങ്ങളിലും അറസ്‌റ്റില്‍ പ്രതിഷേധിച്ചു ജനം തെരുവിലിറങ്ങി.

പ്രതിഷേധങ്ങളെ തുടർന്ന് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ രാജ്യത്ത് പൂർണമായി റദ്ദാക്കി. ആദ്യഘട്ടത്തിൽ യൂട്യൂബ്, ട്വിറ്റർ, ഫേസ്‌ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ നിരോധിച്ചിരുന്നു. പിന്നാലെ ഇന്റർനെറ്റ് സേവനം തന്നെ നിർത്തിവയ്ക്കാൻ തീരുമാനിക്കുക ആയിരുന്നു. കലാപത്തിന് ആക്കം കൂട്ടാൻ സോഷ്യൽ മീഡിയ വഴിയൊരുക്കുമെന്ന് മനസ്സിലായതോടെയാണ് ഇത് ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള നിർദ്ദേശപ്രകാരമാണിതെന്ന് ടെലികോം അധികൃതർ അറിയിച്ചു

വാഹനങ്ങൾ കത്തിച്ചും വീടുകൾക്ക് തീയിട്ടും പ്രതിഷേധക്കാർ പല സ്ഥലങ്ങളിലും വ്യാപകമായ അക്രമം അഴിച്ചുവിടുകയാണ്. സൈനിക മന്ദിരങ്ങൾ കൊള്ളയടിച്ചും പൊലീസ് വാഹനങ്ങൾക്ക് തീയിട്ടും പ്രതിഷേധിക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്. നിരവധി അക്രമസംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു...ഇസ്ലാമാബാദിൽ 144 പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കലാപകാരികൾ ഇതൊന്നും വകവെയ്ക്കുന്നില്ല .. നുണകളാൽ കെട്ടിപൊക്കിയ രാഷ്ട്രീയമാണ് ഇമ്രാന്റെയെന്ന് വിമർശനവുമായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രംഗത്ത് വന്നിട്ടുണ്ട്.

അൽ ഖാദ്ർ സർവകലാശാലയുടെ നിർമ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റ്, സ്വകാര്യ കമ്പനിയുമായി ഭൂമിയിടപാട് നടത്തിതിൽ ഇമ്രാനും ഭാര്യ ബുഷ്‌റ ബിബിക്കും സഹായികൾക്കും പങ്കുണ്ടെന്ന കേസിലാണ് അറസ്റ്റ് നടപടിയെന്ന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വ്യക്തമാക്കി. 530 മില്യൺ രൂപയുടെ ഇടപാട് നടത്തിയെന്നാണ് കേസ്.

ഇന്ത്യ വിരോധം മാത്രംകൈമുതലായുള്ള പാകിസ്ഥാനിൽ ഭരണ സംവിധാനം തീരെ ദുർബലമാണ് , സൈന്യത്തിനെതിരെ പ്രവർത്തിക്കാനോ അക്രമാസക്തരായ ജനത്തനെ നിയന്ത്രിക്കാനോ സർക്കാരിന് കഴിയുന്നില്ല ..പാകിസ്ഥാന്റെ 75 വർഷ ചരിത്രത്തിൽ ഇതുവരെ ഒരൊറ്റ പ്രധാനമന്ത്രിക്കും അഞ്ച്‌ വർഷ കാലാവധി പൂർത്തിയാക്കാനായിട്ടില്ല. ഇതുവരെ 22 പ്രധാനമന്ത്രിമാരും ഏഴ്‌ കാവൽ പ്രധാനമന്ത്രിമാരുമുണ്ടായി. സൈനിക അട്ടിമറി, കൊലപാതകം, സുപ്രീംകോടതി അയോഗ്യത കൽപ്പിക്കൽ, പ്രസിഡന്റ്‌ പുറത്താക്കൽ, ഭൂരിപക്ഷം നഷ്ടപ്പെട്ടുള്ള രാജി എന്നിങ്ങനെ വിവിധ കാരണങ്ങളായിരുന്നു ഇതിനുപിന്നിൽ.
1977–- 1985 കാലയളവിൽ രാജ്യത്തെ പ്രധാനമന്ത്രി പദവി സൈനിക ഭരണാധികാരിയായിരുന്ന ജനറൽ സിയ ഉൾ ഹഖ്‌ റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി പദവിയിൽ ഏറ്റവും കൂടുതൽകാലം പൂർത്തിയാക്കിയത്‌ ആദ്യ പ്രധാനമന്ത്രിയായ ലിയാഖത്ത് അലി ഖാനാണ്‌. നാലു വർഷവും രണ്ട്‌ മാസവും ആയിരുന്നു ഇത് .

ഏതായാലും പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. അതിർത്തിയിൽ നിരീക്ഷണം കർശനമാക്കിയെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാക്കിസ്ഥാനിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറികടക്കാൻ അതിർത്തിയിൽ ആക്രമണം അഴിച്ചുവിടുമോയെന്ന സംശയം ഇന്ത്യൻ സൈന്യത്തിനുള്ളതിനാൽ ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (3 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (4 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (4 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (4 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (4 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (4 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (8 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (8 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (8 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends