ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ദൃഢമാക്കാനുള്ള നീക്കത്തിൽ ഇന്ത്യയും അമേരിക്കയും; ജൂൺ 4,5 ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര വ്യാപാര സംബന്ധമായ ചർച്ച നടത്തും

ഇന്ത്യയും അമേരിക്കയും നിർണായകമായ നീക്കങ്ങൾ ശക്തമാക്കുകയാണ്. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം ദൃഢമാക്കാനുള്ള നീക്കമാണ് ഇന്ത്യയും യുഎസും നടത്തുന്നത്. ജൂൺ 4,5 ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര വ്യാപാര സംബന്ധമായ ചർച്ച നടത്തുവാനൊരുങ്ങുകയാണ് .
കയറ്റുമതി നിയന്ത്രണങ്ങൾ പരിഹരിക്കുക, വാണിജ്യ മേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ട് വരിക, വ്യാപാര കൈമാറ്റം നല്ല രീതിയിൽ കൊണ്ട് പോകുക തുടങ്ങിയ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിക്കുവാനൊരുങ്ങുകയാണ് .ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് കത്വയും യുഎസ് വാണിജ്യ വകുപ്പിലെ ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആന്റ് സെക്യൂരിറ്റി അണ്ടർ സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ചർച്ച നടത്തുവാനൊരുങ്ങുന്നത് .
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടായും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമായിരിക്കുകയാണ് . പ്രതിരോധശേഷിയേറിയ ആഗോള ശൃംഖല കെട്ടിപ്പെടുക്കുന്നതിൽ ഇരു രാജ്യങ്ങളും സാങ്കേതികപരമായ വ്യാപാരം വർദ്ധിപ്പിക്കണമെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ രണ്ടു ദിവസത്തെ ദ്വിദിന ചർച്ച സംഘടിപ്പിക്കുകയായിരുന്നു . ഇരു രാജ്യങ്ങളിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ആദ്യ ഐസിഇടി യോഗം ജനുവരി 31 ന് നടന്നിരുന്നു .ഉഭയകക്ഷി വാണിജ്യ ചർച്ചകൾ വീണ്ടും തുടങാനായി യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ മാർച്ച് 10 ന് ഇന്ത്യയിൽ വന്നപ്പോഴാണ് ഈ സ്ട്രാറ്റജിക് ബിസിനസ് മീറ്റിംഗ് നടത്താൻ തീരുമാനിച്ചത്.കൂടാതെ പ്രധാനമന്ത്രി അടുത്ത മാസം ആദ്യം അമേരിക്കയിലേക്ക് പോകുവാൻ തയ്യാറെടുക്കുകയാണ്
.ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ബൈഡനെ കാണാൻ വൈറ്റ് ഹൗസിലേക്ക് പോകുകയാണ്.മെയ് 19-21 തീയതികളിൽ ജപ്പാനിൽ നടക്കുന്ന ജി-7 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബൈഡനെയും കാണുമെന്നാണ് പ്രതീക്ഷിക്കുന്നത് .പസഫിക് ദ്വീപുകളിലെ നേതാക്കളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.ഇവിടെ, PNG-യുമായുള്ള പ്രതിരോധ സഹകരണം, അമേരിക്കയിലെ സോളമൻ ദ്വീപുകളിൽ ചൈനീയുടെ വർദ്ധിച്ചുവരുന്ന ഇടപെടലിനെ ചെറുക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha




















