Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

യുറോപ്യൻ യൂണിയനെ പറപ്പിച്ച് എസ്. ജയശങ്കർ... പുലിക്കുട്ടിയോട് കളിച്ച് മൂട്ടിൽ തീപിടിച്ചു.. ചുട്ടമറുപടിയുമായി എസ്. ജയശങ്കർ

17 MAY 2023 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യൂറോപ്യന്‍ രാജ്യങ്ങളെയും ബ്രിട്ടനെയും യുഎസിനെയും വിദേശകാര്യ നിയമങ്ങളിലെ നൂലാമാലകള്‍ ഉയര്‍ത്തി നേരിടുന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ലോകമെമ്പാടും കയ്യടി വാങ്ങുകയാണ്. വിദേശകാര്യ വിഷയത്തില്‍ അദ്ദേഹത്തെ വെല്ലാന്‍ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും കഴിയില്ല എന്നത് മറ്റൊരു യാഥാർഥ്യം. ഏറ്റവും ഒടുവിലത്തെ ഇതിനുള്ള ഉദാഹരണം വന്നത് ബ്രസ്സല്‍സില്‍ നിന്നാണ്.

ഇവിടെ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്‍റെ മന്ത്രിതല യോഗത്തിലാണ് ഇന്ത്യയെ വിമർശിക്കാൻ തയ്യാറെടുത്തത്. റഷ്യയിൽ നിന്നുള്ള റിഫൈൻഡ് ഓയിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട യൂറോപ്യൻ യൂണിയനെതിരെ ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്ത്.

ഇന്ത്യയെ വിമർശിക്കുന്നതിന് മുൻപ് ഇയു കൗൺസിലിന്റെ ചട്ടങ്ങളാണ് ആദ്യം നോക്കേണ്ടതെന്ന് ജയശങ്കർ പ്രതികരിച്ചു. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നതിനെ വിമര്‍ശിച്ച യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെലിന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി എസ്. ജയശങ്കര്‍ നല്‍കിയത്. ബംഗ്ലദേശ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തി അവസാനം ബെൽജിയത്തിൽ എത്തിയപ്പോഴായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഏറ്റവും ഒടുവില്‍ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി മേധാവി ജോസപ് ബോറെൽ രംഗത്ത് വന്നിരിക്കുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ മുൻപ് പല തവണ ജയശങ്കർ ന്യായീകരിച്ചിരുന്നു.

റഷ്യക്കെതിരായ ഉപരോധം കർശനമാക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുമ്പോൾ, ഡീസൽ ഉൾപ്പെടെയുള്ള സംസ്കരിച്ച ഇന്ധനങ്ങൾ ഇന്ത്യ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുകയാണെന്നും ഇതിനെതിരെ യൂറോപ്യൻ യൂണിയൻ നടപടിയെടുക്കണമെന്നുമായിരുന്നു ജോസഫ് ബോറൽ ഉയര്‍ത്തിയ ആവശ്യം.

ഇതിനും തക്കതായ മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്. ബ്രസൽസിൽ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് ആന്‍ഡ് ടെക്നോളജി കൗണ്‍സിലിന്‍റെ മന്ത്രിതല യോഗത്തിലാണ് ജയശങ്കര്‍ മറുപടി നല്‍കിയത്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്കെതിരെ നടപടി സ്വീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയന്‍റെ ചട്ടങ്ങൾ തന്നെയാണ് ഇതിനു കാരണമെന്നുമായിരുന്നു ജയശങ്കറിന്‍റെ മറുപടി.

യൂറോപ്യൻ യൂണിയന്‍റെ കൗൺസിൽ ചട്ടങ്ങൾ പ്രകാരം ഒരു മൂന്നാം രാജ്യത്ത് (ഉദാഹരണം ഇന്ത്യ) റഷ്യൻ എണ്ണ സംസ്കരിച്ച് ഉപയോ​ഗിച്ചാൽ അത് റഷ്യൻ ആയി കണക്കാക്കാനാകില്ല. ഇത് മനസിലാക്കാനായി കൗൺസിലിന്‍റെ 833/2014 റെഗുലേഷൻ പരിശോധിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നും ജയശങ്കർ പറഞ്ഞു.

വിദേശകാര്യമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെയും നയതന്ത്ര വൈദഗ്ധ്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് ഈ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി. ഇതിനെ എതിര്‍ക്കാന‍് നോക്കിയ യുഎസിനെയും ബ്രിട്ടനെയും എല്ലാം കാലാകാലങ്ങളില്‍ ബുദ്ധിപരമായ മറുപടി നല്‍കി നിലയ്ക്കു
നിര്‍ത്തുന്ന ജോലി ഭംഗിയായാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിര്‍വ്വഹിക്കുന്നത്.

ഈ വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ തർക്കിക്കേണ്ട ആവശ്യമില്ലെന്നും സൗഹൃദപരമായ രീതിയിൽ തന്നെ ചർച്ച നടത്താനാണ് തങ്ങൾ ആ​ഗ്രഹിക്കുന്നത് എന്നും യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞതോടെ ചോദ്യം ചോദിച്ച ബോറല്‍ അടങ്ങി.

ബോറലും ജയശങ്കറും ബ്രസൽസിൽ ട്രേഡ് ടെക്‌നോളജി ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നലെ നടന്ന പ്രസ് കോൺഫറൻസിൽ ബോറൽ പങ്കെടുത്തില്ല. തിങ്കളാഴ്ചയാണ് ജയശങ്കർ ബ്രസൽസിൽ എത്തിയത്. എസ് ജയശങ്കറിനൊപ്പം വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്കും ഇന്ത്യ ഡീസൽ ആയി വിൽക്കുന്നുവെന്നതാണ് ബോറൽ ആരോപിച്ചത്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തി റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുമ്പോൾ അതിനൊപ്പം ഇന്ത്യ നിൽക്കാത്തതിനാലാണ് ബോറൽ ആരോപണമുയർത്തിയത്.

റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ മുൻപ് പല തവണ ജയശങ്കർ ന്യായീകരിച്ചിരുന്നു. റഷ്യയുടെ പക്കൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെക്കുറിച്ച് അമേരിക്ക നടത്തിയ പ്രസ്താവനക്കെതിരെയും എസ് ജയശങ്കർ തിരിച്ചടിച്ചിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

”റഷ്യയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയെക്കുറിച്ച് പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ ശ്രദ്ധ യൂറോപ്പിലായിരിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്ക് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവായിരിക്കും”, എന്നാണ് ഇത് സംബന്ധിച്ച അമേരിക്കൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞത്.

‘‘യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ റഷ്യയുമായുള്ള ഞങ്ങളുടെ വ്യാപാരം വളരെ കുറവാണ്. 12–13 ബില്യൻ യുഎസ് ഡോളറേ വരുന്നുള്ളൂ. ഞങ്ങൾ റഷ്യയ്ക്കും ചില ഉൽപ്പന്നങ്ങൾ കൊടുക്കുന്നു. എല്ലാ രാജ്യങ്ങളും അവരുടെ വ്യപാരം വർധിപ്പിക്കാനാണ് നോക്കുക. അതിനപ്പുറം അതിൽ ചിന്തിക്കേണ്ട കാര്യമില്ല’’ – ഡിസംബറിൽ ജർമൻ വിദേശകാര്യമന്ത്രി അന്നാലെന ബേർബോക്കിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യയെ ഉപരോധിക്കണം എന്നാവശ്യപ്പെട്ട ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സിനും ഉരുളക്കുപ്പേരി പോലെ ജയശങ്കര്‍ മറുപടി നൽകിയിരുന്നു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണെന്നായിരുന്നു ഈ വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. ജയശങ്കറിന്‍റെ ഈ മിടുക്ക് കണ്ട് കഴിഞ്ഞ ദിവസം ശശി തരൂര്‍ തന്നെ ജയശങ്കറിനെ പുകഴ്ത്തിയിരുന്നു.

അതേസമയം, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സമഗ്രമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞിരുന്നു. സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍-ഇന്തോ പസഫിക് മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യവേയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇങ്ങനെ പറഞ്ഞത്. ചര്‍ച്ചകള്‍ ഇന്നത്തെ പ്രതിസന്ധിയില്‍ മാത്രം കേന്ദ്രീകരിക്കേണ്ടതല്ലെന്ന് ജയശങ്കര്‍ ഊന്നിപ്പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രദ്ധ അര്‍ഹിക്കുന്നെന്ന് ജയശങ്കര്‍ പറഞ്ഞു. ആഗോളവല്‍ക്കരണം, ഇന്തോ-പസഫിക്, വിപണി ഓഹരികളുടെ സ്വാധീനം എന്നിവ ഉള്‍പ്പെടുന്ന ആറ് കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഡോ. ജയശങ്കര്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന് ഇന്തോ-പസഫിക് വികസന കാര്യങ്ങളില്‍ പ്രധാന പങ്കുണ്ട്.

പ്രത്യേകിച്ചും സാങ്കേതികവിദ്യ, ഗതാഗതം, വ്യാപാരം, ധനകാര്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍. ഉല്‍പ്പാദനവും വളര്‍ച്ചയും കണക്കിലെടുത്താല്‍ യൂറോപ്യന്‍ യൂണിയനും ലോകവും മെച്ചപ്പെട്ട നിലയിലാണെന്ന് ഡോ. ജയശങ്കര്‍ പറഞ്ഞു. ഇന്തോ-പസഫിക്കിനെ സങ്കീര്‍ണ്ണവും വ്യത്യസ്തവുമായ ഭൂപ്രകൃതിയെന്ന് വിളിച്ച ജയശങ്കര്‍, യൂറോപ്യന്‍ യൂണിയനും ഇന്തോ-പസഫിക്കും പരസ്പരം കൂടുതല്‍ ഇടപെടുകയാണെങ്കില്‍ കൂടുതല്‍ ശക്തമാകുമെന്ന് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (3 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (8 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (9 hours ago)

Malayali Vartha Recommends