കാത്തിരിപ്പിനൊടുവില്‍... സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ ആഭ്യന്തരസംഘര്‍ഷത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റ്യന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കാത്തിരിപ്പിനൊടുവില്‍... സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തുമില്‍ ആഭ്യന്തരസംഘര്‍ഷത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട് സ്വദേശി ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റ്യന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് പുലര്‍ച്ചെ 1.15-ഓടെയാണ് വീട്ടിലെത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി ഒട്ടേറെ ആളുകള്‍ വീട്ടില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഇന്നലെ രാത്രി 9.15-ന് കോഴിക്കോട് വിമാത്താവളത്തിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിലാണ് മൃതദേഹം കൊണ്ടുവന്നത്. ആല്‍ബര്‍ട്ടിന്റെ ഭാര്യാസഹോദരന്‍ അനൂപ് ടി. ജോണ്‍, ബന്ധുക്കളായ വിന്‍സന്റ് മഞ്ചേരില്‍, സോണി മഞ്ചേരില്‍, ബേബി, അബീഷ്, ആല്‍ബിന്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ടായിരുന്നു.
വിദേശകാര്യമന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസിലെ പി.ടി. രാജഗോപാല്‍, നോര്‍ക്ക കോഴിക്കോട് റീജണല്‍ കേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ എം. പ്രശാന്ത് എന്നിവരും വിമാനത്താവളത്തിലെത്തി. ഒന്‍പതേമുക്കാലോടെ വിമാനത്താവളത്തിനു പുറത്തെത്തിച്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം സുഡാനിലെ ആല്‍ബര്‍ട്ടിന്റെ ജോലിസ്ഥലത്ത് ഒരു മാസത്തെ സന്ദര്‍ശനത്തിന് ടൂറിസ്റ്റ് വിസയില്‍ പോയ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും രണ്ടാഴ്ച മുന്‍പാണ് 'ഓപ്പറേഷന്‍ കാവേരി' രക്ഷാദൗത്യത്തില്‍ നാട്ടില്‍ എത്തിയത്. ഏപ്രില്‍ 15-ന് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം മുറിയില്‍ നിന്ന് കാനഡയിലുള്ള മകനുമായി മൊബൈലില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആല്‍ബര്‍ട്ടിന് വെടിയേല്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha




















