2028ല്‍ ലാബില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കാമെന്ന് ജാപ്പനീസ് ഗവേഷകര്‍

2028ല്‍ ലാബില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കാമെന്ന് ജാപ്പനീസ് ഗവേഷകര്‍. വന്ധ്യത, കുട്ടികളിലെ ജനനവൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരാര്‍ത്ഥം ജാപ്പനീസ് ഗവേഷകര്‍ നടത്തിവന്ന പരീക്ഷണങ്ങളാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിയത്. മനുഷ്യകോശങ്ങളില്‍ നിന്ന് അണ്ഡവും ബീജവും സൃഷ്ടിച്ച് അതുവഴി വലിയ അളവില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിക്കാനാണ് ഗവേഷകര്‍ ആലോചിക്കുന്നത്.
ഗവേഷണങ്ങളുടെ ഫലപ്രാപ്തിയനുസരിച്ച് 2028ല്‍ തന്നെ ഇത്തരത്തില്‍ ലാബില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിച്ചെടുക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ക്യൂഷു സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ശ്രമങ്ങള്‍ നടത്തുന്നത്.എലികളുടെ ശരീരത്തിലെ കോശങ്ങളെടുത്ത് നടത്തിയ പരീക്ഷണങ്ങളില്‍ വലിയ പുരോഗതി കണ്ടതോടെയാണ് മനുഷ്യരിലും ഇത് സാദ്ധ്യമാണെന്ന ചിന്ത ഗവേഷകര്‍ക്കുണ്ടായത്. നേച്ചര്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്.
ഏതാണ്ട് 630 ഭ്രൂണങ്ങളില്‍ ഏഴെണ്ണമാണ് വിജയകരമായി എലിക്കുഞ്ഞുങ്ങളായി മാറിയത്. ഇത് വളരെ ബുദ്ധിപൂര്‍വമായ ഒരു പരീക്ഷണമായിരുന്നുവെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷക ഡയാന ലയേര്‍ഡ് അഭിപ്രായപ്പെട്ടു. ഇത്തരം പരീക്ഷണങ്ങളിലൂടെ കേവലം അഞ്ച് വര്‍ഷം കൊണ്ടുതന്നെ ലാബുകളില്‍ മനുഷ്യകുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്ന് തന്നെയാണ് ഗവേഷകരുടെ ശുഭാപ്തി വിശ്വാസം.
https://www.facebook.com/Malayalivartha




















