Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കോവിഡിനുശേഷം വരുന്ന അതീവ മാരകകാരി! WHO പോലും ഭയക്കുന്ന ഡിസീസ് എക്സ് ? കോവിഡിനേക്കാൾ മാരകമാകും ഡിസീസ് എക്സ് ?

29 MAY 2023 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

കോവിഡ് 19 ലോകത്താകമാനം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2019 അവസാനത്തോടെ വ്യാപിച്ച കോവിഡ് മഹാമാരി മൂന്ന് വർഷത്തിന് ശേഷമാണ് നിയന്ത്രണവിധേയമായത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെ ശേഷിപ്പുകൾ ഇപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

എന്നാൽ, കോവിഡ് ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. എന്നിരുന്നാലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന രീതിയിലേക്ക് ജനങ്ങൾ മാറി. കോവിഡിനെ ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നത് ലോകാരോ​ഗ്യസംഘടന പിൻവലിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയ്ക്കുള്ള സാധ്യത ഉയർന്ന് വരികയാണ്.

ലോകത്ത് വീണ്ടും കോവിഡിനെക്കാൾ വലിയ മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡിസീസ് എക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോ​ഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.

മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. എബോള, സാർസ്, സിക, തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള ' ഡിസീസ് എക്‌സ്' എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണർത്തിയിരിക്കുന്നത്.

കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോ​ഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യ സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോ​ഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.

വൈറസിന്റെ തീവ്രതയും രോ​ഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻ​ഗണന കൊടുക്കേണ്ട രോ​ഗങ്ങളുടെ പട്ടികയാണ് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടത്. മഹാമാരികളുടെ സാധ്യതാപട്ടികയാണ് ഇത്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. 2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.

ഇതിൽ ഏറ്റവും ഒടുവിലത്തെ പേര് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. രോ​ഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ് രോ​ഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം കോവിഡ് വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവപോലെ 'സുനോട്ടിക്' ആയിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്.

വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്‌സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യാനാകാമെന്നുമാണ് കണ്ടെത്തൽ. ആ​ഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോ​ഗം വൈറസോ ബാക്ടീരിയയോ ഫം​ഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നു.

അതിനാൽ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാൽ അത് വൈറസ്, ബാക്ടീരിയ, ഫം​ഗസ് എന്നു തുടങ്ങി ഏതു വിധേന ആണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോ​ഗ്യ സംഘടന പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.

കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നു വന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.

മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങൾ. 1.67 മില്യൺ അജ്ഞാതമായ വൈറസുകൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

അവയിൽ തന്നെ 631,000 മുതൽ 827,000 വരെയുള്ളവയ്ക്ക് മനുഷ്യനെ ബാധിക്കാനുള്ള പ്രാപ്തിയുണ്ട്. ​മനുഷ്യരിലേക്ക് പടരുന്ന 263 വൈറസുകളെക്കുറിച്ചാണ് നിലവിൽ ​ഗവേഷകർക്ക് അറിവുള്ളത്. അതായത് ആ​ഗോള മഹാമാരിയായേക്കാവുന്ന 99.96 % വൈറസുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്ന് സാരം.

നമ്മെ വിട്ടകന്ന പ്രിയപ്പെട്ടവർ, കൊവിഡിന് ശേഷം ബാക്കിയായ ആരോഗ്യപ്രശ്നങ്ങൾ, കൊവിഡ് കാലം വരുത്തിവച്ച സാമ്പത്തിക പ്രയാസങ്ങൾ, തൊഴിലില്ലായ്മ, മാനസികാരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് കൊവിഡ് അനുബന്ധമായി ഇന്നും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (4 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends