Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം... യുക്രെയിനെ ഒരു മാസത്തിനകം തോല്‍പ്പിക്കാനാകുമെന്ന് കരുതിയ റഷ്യയ്ക്ക് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒന്നും ചെയ്യാനായില്ല; കീവില്‍ വ്യോമാക്രമണം തുടരുന്നതിനിടെ റഷ്യയെ ഞെട്ടിച്ച് മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം; സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണെന്ന് വ്‌ളാഡിമിര്‍ പുട്ടിന്‍

31 MAY 2023 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

യുക്രെയിനെ ഒരു മാസത്തിനകം തോല്‍പ്പിക്കാനാകുമെന്ന് കരുതിയാണ് റഷ്യ യുദ്ധം തുടങ്ങിയത്. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും യുക്രെയ്‌നെ ഒന്നും ചെയ്യാനായില്ല. അതിനിടെ റഷ്യ ഞെട്ടിയിരിക്കുകയാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം തുടരുന്നതിനിടെ, ഇന്നലെ യുക്രെയ്‌നിന്റെ ഡ്രോണുകള്‍ മോസ്‌കോയില്‍ ആക്രമണം നടത്തിയതു റഷ്യയെ ഞെട്ടിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ചില കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. 8 ഡ്രോണുകള്‍ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. സാധാരണജനങ്ങളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണു നടന്നതെന്നു റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. മോസ്‌കോയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണു ഡ്രോണുകള്‍ പതിച്ചത്.

ഈ മാസാദ്യം ക്രെംലിന്‍ കൊട്ടാരത്തിനുനേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. മോസ്‌കോയുടെ നേര്‍ക്കു രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷം നടക്കുന്ന വലിയ ആക്രമണമാണിതെന്ന് ഒരു റഷ്യന്‍ നേതാവ് വിശേഷിപ്പിച്ചു. അതേസമയം, കീവില്‍ റഷ്യ ഇന്നലെയും വ്യോമാക്രമണം നടത്തി. 24 മണിക്കൂറിനിടെ മൂന്ന് ആക്രമണങ്ങളില്‍ അപ്പാര്‍ട്‌മെന്റ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായി ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരുക്കേറ്റു. റഷ്യയുടെ 20 ഡ്രോണുകള്‍ വീഴ്ത്തിയതായും യുക്രെയ്ന്‍ അവകാശപ്പെട്ടു. കരിങ്കടലില്‍ കാലിബര്‍ മിസൈല്‍ വഹിക്കുന്ന കപ്പലുകളുടെ എണ്ണം റഷ്യ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കുന്ന ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഒപ്പുവച്ചു.

ഈ മാസം രണ്ടാം തവണയാണ് മോസ്‌കോയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായതായി മോസ്‌കോ മേയര്‍ സ്ഥിരീകരിച്ചു. താമസക്കാരുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളിലാണ് ആക്രമണം നടന്നത്. ഇവിടങ്ങളില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. നഗരത്തെ ലക്ഷ്യം വെച്ചെത്തിയ 31 ഡ്രോണുകളില്‍ 29 എണ്ണം സുരക്ഷാ സേന വെടിവെച്ചിട്ടതായും മേയര്‍ സെര്‍ജി സൊബിയാനിന്‍ അറിയിച്ചു.

ആക്രമണത്തെ യുക്രെയ്ന്‍ തീവ്രവാദമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്. ഈ മാസം മൂന്നിനും മോസ്‌കോയില്‍ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. അന്ന് പ്രസിഡന്റ് പുടിനെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നാണ് റഷ്യ ആരോപിച്ചിരുന്നത്. എന്നാല്‍ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചിരുന്നു. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും റഷ്യന്‍ വ്യോമാക്രമണം തുടരുകയാണ്. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ കത്തി നശിച്ചു. ഒരാള്‍ മരിച്ചു. 20 റഷ്യന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായി യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു.

അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെന്‍കോയെന്നാണ് 2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.

അതേസമയം, വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്രെംലിന്‍ ലുക്കാഷെന്‍കോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു. 1994 മുതല്‍ ലുക്കാഷെന്‍കോയാണ് ബെലാറൂസ് ഭരിക്കുന്നത്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (2 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (3 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (3 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (3 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (3 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (7 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (7 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (7 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends