Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്

03 JUNE 2023 10:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

'.അതിര്‍ത്തി ഗ്രാമങ്ങളില്‍ ചൈന ആധിപത്യമുറപ്പിച്ചതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതും ചൈനയുടെ തള്ളക്കയറ്റവും ആയുധശേഖരണവും യുദ്ധത്തിന് തയ്യാറെടുക്കാനുള്ള മുന്നറിയിപ്പായി ഇന്ത്യ കാണുന്നുണ്ട്. ചൈനയോട് ഇനി അനുനയമല്ല വേണ്ടത് അടി തന്നെയാണെന്ന് പ്രധാനമന്ത്രി നരേദന്രമോദിയും വിശ്വസിക്കുന്നുണ്ട്.  ചൈനയെ ചെറുക്കാന്‍ ഇന്ത്യ എല്ലാതരത്തിലും തയ്യാറാണെന്ന് സൈനീക വൃത്തങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഇന്ത്യയില്‍ അസ്വസ്ഥകള്‍ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന ആയുധപ്പുരകള്‍ വിപുലമാക്കുന്നതായാണ് പുറത്തു വരുന്ന വിവരം. ചൈനീസ് പ്രസിഡണ്ട് ഷീയും മോദിയും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നെങ്കിലും സൈനീക നീക്കം അതീവരഹസ്യമായാണ് നടത്തി കൊണ്ടിരിക്കുന്നത്. സൈനീക തലത്തില്‍ അടുത്തു തന്നെ ചര്‍ച്ചകള്‍ നടത്താനിരിക്കുന്നതിനിടെയാണ് ചൈന സൈനീക താവളങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തിനു പിന്നാലെ ഇന്ത്യയെ ലക്ഷ്യമിട്ടു ചൈന പടയൊരുക്കം നടത്തുന്നതായുള്ള പുതിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയോടു ചേര്‍ന്നുള്ള 3 വ്യോമതാവളങ്ങളിലെ സൗകര്യങ്ങള്‍ ചൈന ഗണ്യമായി വര്‍ധിപ്പിച്ചതായി തെളിയിക്കുന്ന ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.  ഹൊടന്‍, എന്‍ഗാരി ഗുന്‍സ, ലാസ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ പുതിയ റണ്‍വേകള്‍ ചൈന നിര്‍മിച്ചു. ചെങ്ഡു ജെ 20 യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയടക്കം താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം, സൈനികരെ പാര്‍പ്പിക്കാനുള്ള കെട്ടിടങ്ങള്‍, ആയുധപ്പുര എന്നിവയും സജ്ജമാക്കി.

ലഡാക്കിലെ ലേയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഹൊടന്‍. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപമാണ് എന്‍ഗാരി താവളം. അരുണാചലിലെ തവാങ്ങില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ലാസ താവളം. അതിര്‍ത്തിയിലേക്കു സൈനികരെ അതിവേഗം എത്തിക്കാന്‍ റെയില്‍വേ ട്രാക്കുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം ചൈന വേഗത്തിലാക്കിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കിഴക്കന്‍ ലഡാക്കില്‍ 2020 മുതല്‍ തുടരുന്ന അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ വരുംദിവസങ്ങളില്‍ ചര്‍ച്ച നടത്താന്‍ ഇരു സേനകളും തീരുമാനിച്ചിരിക്കുന്നതിന് പിന്നാലെയാണ് ഉപഗ്രഹ ദൃശ്യങ്ങള്‍ പ്രചരിച്ചത്. അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമ്പോഴും പലയിടത്തും ചൈന മാതൃകാ ഗ്രാമങ്ങളുണ്ടാക്കുന്നതു തുടരുകയാണ്. ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തികളിലും അരുണാചല്‍-സിക്കിം അതിര്‍ത്തികളിലുമാണു പുതിയ ഗ്രാമങ്ങളുണ്ടാക്കുന്നത്. ഇവിടെ സൈനിക സാന്നിധ്യവും ആയുധ ശേഷിയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

ഹിമാചല്‍-ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ നിന്ന് 7 കിലോമീറ്ററിനുള്ളില്‍ ചൈനീസ് ഭാഗത്ത് പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ച്   ആളുകളെ അധിവസിപ്പിച്ചു തുടങ്ങിയെന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. 300-400 വീടുകളാണ് ഇത്തരം ഗ്രാമങ്ങളില്‍ നിര്‍മിക്കുന്നത്. അതോടൊപ്പം സൈനിക പട്രോളിങും വര്‍ധിപ്പിക്കുന്നുണ്ട്. ബാരഹോട്ടി, മന, നീതി, തംഗ്ല മേഖലകളില്‍ ചെറിയ പട്രോള്‍ സംഘങ്ങള്‍ കൂടുതലായി എത്തിയിട്ടുണ്ട്. തോലിങ് എന്ന സ്ഥലത്തിനടുത്ത് മിലിട്ടറി കോംപ്ലക്‌സ് നിര്‍മാണവും നടക്കുന്നുണ്ട്. അരുണാചലില്‍ കാമെങ് മേഖലയില്‍ 2 ഗ്രാമങ്ങള്‍ നിര്‍മിച്ചു. ഇവിടെ മെന്‍ബ വംശജരായ കുടുംബങ്ങളെ പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം, ഹിമാചല്‍ മേഖലയില്‍ ഇന്ത്യയും അതിര്‍ത്തിയില്‍ നിര്‍മാണങ്ങളും കൂട്ടിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങളും എത്തിച്ചു കഴിഞ്ഞു. 3488 കിലോമീറ്ററാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖ. പലയിടത്തും ചൈനീസ് പട്ടാളം തദ്ദേശവാസികളെ പിടികൂടി തടവിലാക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനയുമായി സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിക്കാനായി 250 പ്രളയ് മിസൈലുകള്‍ കൂടി എത്തിക്കാന്‍ ഇന്ത്യയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വടക്കന്‍ അതിര്‍ത്തികളില്‍ വിന്യസിക്കാനാണ് 250 പ്രളയ് ബാലിസ്റ്റിക് മിസൈലുകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കൊന്നും തടുക്കാന്‍ കഴിയാത്ത 120 പ്രളയ് മിസൈലുകള്‍ കഴിഞ്ഞ ഡിസംബറില്‍ സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.

 150 മുതല്‍ 500 കിലോമീറ്റര്‍ പരിധിയിലുള്ള ടാര്‍ഗറ്റുകള്‍ വരെ ആക്രമിക്കാന്‍ ശേഷിയുള്ള ആയുധമാണ് പ്രളയ്. ചൈന ഇപ്പോള്‍ പടയൊരുക്കം നടത്തുന്ന പ്രദേശങ്ങളെല്ലാം നാന്നൂറ് കിലോമീറ്റര്‍ പരിധിയിക്കുള്ളിലാണ്.350 മുതല്‍  500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 500 മുതല്‍ 1000 കിലോ ആയുധങ്ങള്‍ വഹിക്കാനാവുമെന്നതാണ് പ്രത്യേകത. ചൈനയുടെ ആക്രമണമുണ്ടായാല്‍ പ്രളയ് മിസൈല്‍ അവരുടെ സൈനീക താവളങ്ങള്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്..

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends