റഷ്യ- യുക്രൈൻ യുദ്ധം മുറുകുന്നു ...ഷെല്ലാക്രമണത്തിൽ 2 മരണം, ഡ്രോൺ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുക്രെയ്ൻ നാറ്റോയിൽ ചേർന്നു
റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊർഡിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. മസ്‌ലോവ് പ്രിസ്താൻ ഗ്രാമത്തിലാണ് ഷെൽ ആക്രമണം ഉണ്ടായത് എന്ന് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. മസ്‌ലോവ പ്രിസ്താൻ ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേയാണ് ഇരുവരും ആക്രമണത്തിനിരയായത്. മറ്റൊരു കാറിൽ യാത്ര ചെയ്ത രണ്ടുപേർക്കുകൂടി ഷെല്ലാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബ്രയാൻസ്ക്, കുർസ്ക് പ്രദേശങ്ങളിലും ആക്രമണമുണ്ടായി. ഷെല്ലാക്രമണത്തിലും രാത്രിയിലെ ഡ്രോൺ ആക്രമണത്തിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് സമീപ മേഖലകളായ ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നത് .
സംഭവത്തെക്കുറിച്ച് യുക്രെയ്ൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിർത്തി കടന്നുള്ള മുൻ ആക്രമണങ്ങളിൽ പങ്കില്ലെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കിയിരുന്നു. റഷ്യൻ സർക്കാർ വിരുദ്ധ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് യുക്രെയ്ൻ ഭാഷ്യം. അതിനിടെ, അതിർത്തി ഗ്രാമമായ നോവയ തവോൾഷങ്കയിൽ തങ്ങൾ സൈനിക നടപടികളിൽ ഏർപ്പെട്ടിരുന്നതായി ക്രെംലിൻ വിരുദ്ധ അർധസൈനിക വിഭാഗങ്ങളിലൊന്നായ ഫ്രീഡം ഓഫ് റഷ്യൻ ലെജിയൻ (എഫ്.ആർ.എൽ) പറഞ്ഞു.
തങ്ങളുടെ വാഹനം കാറാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതെന്നും എഫ്.ആർ.എൽ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം സ്‌മോലെൻസ്‌ക് മേഖലയിലെ രണ്ട് പട്ടണങ്ങളിൽ ദീർഘദൂര ഡ്രോണുകൾ പതിച്ചതായി അവിടത്തെ പ്രാദേശിക ഗവർണർ പറഞ്ഞു. സമീപ ആഴ്ചകളിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. വ്യാഴാഴ്ച ബെൽഗൊറോഡിൽ ഷെല്ലാക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.
റഷ്യ വിക്ഷേപിച്ച 30 ഓളം മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി വെള്ളിയാഴ്ച യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഒരു മാസത്തിനിടെ 20ലധികം മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ യുക്രെയ്‌നിലേക്ക് നടത്തിയത്. നേരത്തെ അതിർത്തി പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളെ കീവ് തള്ളിപ്പറഞ്ഞിരുന്നു. റഷ്യൻ വിമത വിഭാഗമാണ് ആക്രമണം നടത്തിയതെന്നായിരുന്നു യുക്രെയൻ പ്രതികരണം.
അതിർത്തിപ്രദേശമായ ബെൽഗരോദിൽ ആണ് ആക്രമണം നടന്നത് ..ഇവിടെ യുക്രെയ്ൻ പോരാളികളെ തുരത്തിയതായി ആണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്ന് ആക്രമണങ്ങളാണുണ്ടായത്. 30 യുക്രെയ്ൻ പോരാളികളെ വധിച്ചു. നാലു കവചിത വാഹനങ്ങൾ നശിപ്പിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റതായി ബെൽഗരോദ് ഗവർണർ വയാച്ചസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചിരുന്നു. റോക്കറ്റാക്രമണം നേരിട്ട ഷെബിക്കിനോ പട്ടണത്തിൽ അഗ്നിബാധയുണ്ടായി.
അതിർത്തിയിലെ സംഭവവികാസങ്ങൾ അപ്പപ്പോൾ പ്രസിഡൻറ് പുടിനെ അറിയിക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ ഖാർക്കീവിനോടു ചേർന്ന ബെൽഗരോദിൽ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. യുക്രെയ്ൻ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു റഷ്യ ആരോപിക്കുന്നു. എന്നാൽ പുടിനെ എതിർക്കുന്ന റഷ്യൻ വിമതരാണിവരെന്നാണു യുക്രെയ്ൻറെ വാദം.
ഇതിനിടെ യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതു റഷ്യക്കു തടയാനാവില്ലെന്നു നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു . യുക്രെയ്നെ ചേർക്കുന്നതിനെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കുന്നു. റഷ്യക്ക് ഇതു മുടക്കാനാവില്ലെന്നു നോർവേയിൽ ചേർന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ സ്റ്റോൾട്ടൻബർഗ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മോൾഡോവയിൽ നടക്കുന്ന യൂറോപ്യൻ നേതൃത്വ ഉച്ചകോടിയിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി, യുക്രെയ്ന് നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നല്കണമെന്നാവശ്യപ്പെട്ടു. യൂണിയനിൽ പ്രവേശിക്കാനുള്ള മോൾഡോവയുടെ ശ്രമങ്ങളെ യുക്രെയ്ൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുക്രെയ്നെ നാറ്റോയിൽ ചേർക്കുന്നതിൽ യുഎസും ജർമനിയും അടക്കം ചില അംഗരാജ്യങ്ങൾക്കു ഭിന്നാഭിപ്രായമാണുള്ളത്. യുദ്ധം നടക്കുന്ന സമയത്ത് യുക്രെയ്നെ ചേർക്കുന്നത് നാറ്റോയും റഷ്യയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിനു വഴിയൊരുക്കുമെന്നു ലക്സംബെർഗ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha