Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ആ കാഴ്ച ഭയാനകം തന്നെ ആയിരുന്നു ... വിമാനം പറന്നുയർന്നു നിമിഷങ്ങൾക്കകം കാത്ടയ്ക്കുന്ന ശബ്ദം .. പിന്നാലെ ഓടി എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചിരിക്കുന്ന പൈലറ്റ് .. ഒരുനിമിഷം കോ പൈലറ്റ് അടക്കം ക്യാബിൻ ക്രൂ ഒന്നടക്കം പേടിച്ചുപോയി ..പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതായിരുന്നു

16 JUNE 2023 06:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ആ കാഴ്ച ഭയാനകം തന്നെ ആയിരുന്നു ... വിമാനം പറന്നുയർന്നു നിമിഷങ്ങൾക്കകം കാത്ടയ്ക്കുന്ന ശബ്ദം .. പിന്നാലെ ഓടി എത്തിയവർ കണ്ടത് ചോരയിൽ കുളിച്ചിരിക്കുന്ന പൈലറ്റ് .. ഒരുനിമിഷം കോ പൈലറ്റ് അടക്കം ക്യാബിൻ ക്രൂ ഒന്നടക്കം പേടിച്ചുപോയി ..പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ചതായിരുന്നു .. ചില്ലു തകർത്ത് അകത്തെത്തിയ പക്ഷിയുടെ പകുതിഭാഗം കോക്പിറ്റിനുള്ളിൽ തൂങ്ങിനിന്നു...പക്ഷെ ഇവിടെ പൈലറ്റ് അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ചു .. മനഃസാന്നിധ്യം കൈവിടാതെ വിമാനം താഴെയിറക്കി. അല്ലെങ്കിൽ വലിയ ഒരു ദുരന്തവാർത്തയായി സംഭവം മാറുമായിരുന്നു .. ഏരിയൽ വാലിയന്റ് എന്നാണ് ധീരനായ ആ പൈലറ്റിന്റെ പേര്

 

 

 



രക്തത്തിൽ കുളിച്ചിരിക്കുന്ന പൈലറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ് ..ചില്ലു തകർത്ത് അകത്തെത്തിയ പക്ഷിയുടെ പകുതിഭാഗം കോക്പിറ്റിനുള്ളിൽ തൂങ്ങിനിൽക്കുന്നതും വിഡിയോയിൽ കാണാം.   ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം നടന്നത് . പൈലറ്റ് ആകെ ചോരയിൽ കുളിച്ചിരുന്നു എങ്കിലും അപകടത്തിൽ ഏരിയൽ വാലിയന്റിന് പരുക്കില്ല..പക്ഷിയുടെ ചോരയാണ് അദ്ദേഹത്തിന്റെ ദേഹത്തേയ്ക്ക് തെറിച്ചത് .. അതേസമയം, അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്  

 

 



 ‘‘ഇതു വളരെ ഭാഗ്യമായി. ഇത്തരത്തിൽ അപകടം സംഭവിച്ച് കാഴ്ച നഷ്ടമായ ഒരു പൈലറ്റിനെ എനിക്കറിയാം’ – ഒരാൾ ട്വിറ്ററിൽ കുറിച്ചു. പക്ഷിയിടിച്ച് കയറി ചോരയിൽ കുളിച്ചിട്ടും മനഃസാന്നിധ്യം കൈവിടാതെ വിമാനം താഴെയിറക്കിയ പൈലറ്റിനെ ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്.

 



 തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിലെ റൺവേയ്ക്ക് മുകളിലും  അപകടകരമായവിധം bപക്ഷിശലയം വർധിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എയർപോർട്ടിന് സമീപം മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് മൂലമാണ് പക്ഷിശല്യം വർദ്ധിക്കുന്നത്. വിമാനങ്ങൾക്ക് ഇത് അപകട ഭീഷണിയാണ്.

 



പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ച് വൻ അപകടം തലനാരിഴ വ്യത്യാസത്തിൽ ഒഴിവായ സംഭവം തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായിട്ടുണ്ട്. ഇടിയെതുടർന്ന് വിമാനം കൂടുതൽ മുന്നോട്ട് പറപ്പിക്കാൻ കഴിയില്ലെന്ന് കണ്ടതോടെ വിമാനം തിരിച്ചിറക്കുകയും ചെയ്തിരുന്നു. ഭാഗ്യത്തിനാണ് അന്ന് അപകടം ഒഴിവായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ലാൻഡിങ് നടത്തുമ്പോഴും പറക്കുമ്പോഴും പക്ഷികളുടെ ശല്യം കാരണം പലപ്പോഴും ഇവിടെ അപകടങ്ങൾ സംഭവിച്ച് വിമാനങ്ങൾ തിരിച്ചിറക്കാറുണ്ട്. എന്നാൽ പക്ഷിശല്യം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എയർപോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും പക്ഷികളുടെ ശല്യത്തിന് കുറവില്ലെന്ന് പൈലറ്റുമാർ പറയുന്നു.

 

 



പ്രാവും പരുന്തും മൂങ്ങയുമുൾപ്പെടെയുള്ള പക്ഷികളാണ് വിമാനത്താവളം കീഴടക്കിയിരിക്കുന്നത്. എന്നാൽ വിമാനങ്ങൾക്ക് ഭീഷണിയായി പക്ഷികളെത്തുന്നതിന്റെ പ്രധാന കാരണം ഇവിടെയുള്ള എലികളും ആഫ്രിക്കൻ ഒച്ചുകളുമാണെന്നാണ് കണ്ടെത്തൽ. ഇതെല്ലാം മാറ്റുമെന്ന് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രി കെടി ജലീൽ നിയമസഭയിൽ രേഖാമൂലം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല. പക്ഷിശല്യം ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പക്ഷികളും മൃഗങ്ങളും ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ചതിനെ തുടര്‍ന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ അറവ് ശാലക്കും മാലിന്യം തളളുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് .
മണിക്കൂറില്‍ 900 കി.മീ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വിമാനത്തില്‍ ഒരു കിലോ തൂക്കമുളള പക്ഷിയിടിക്കുമ്പോള്‍ ഘടനാപരമായ കേടുപാടുകളാണുണ്ടാകുന്നത്. പക്ഷിയുടെ ഭാഗം വിമാന എന്‍ജിനില്‍ കുടുങ്ങി വിമാന എന്‍ജിന്‍ പ്രവര്‍ത്തന രഹിതമാവുകയും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുകയും ചെയ്യും

 

 



റണ്‍വേക്ക് സമീപത്തായി ജീര്‍ണിച്ച അവശിഷ്ടങ്ങള്‍, വീട്ടു മാലിന്യങ്ങള്‍, അറവു മാലിന്യങ്ങള്‍ എന്നിവ തളളുന്നത് മൂലം റണ്‍വേക്ക് ചുറ്റും പക്ഷികളുടെയും  മൃഗങ്ങളുടെയും സൈ്വരവിഹാരമാണ്. വിമാനങ്ങള്‍ പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും റണ്‍വേയില്‍ മൃഗങ്ങള്‍ കയറുന്നത് വഴി വലിയ അപകടങ്ങളാണുണ്ടാവുക

ഇക്വഡോറിൽ ഇപ്പോൾ സംഭവിച്ച അപകടത്തിൽ ഏരിയൽ വാലിയന്റ് എന്ന ധീരനായ ആ പൈലറ്റിന്റെ മനഃസാന്നിധ്യവും ഭാഗ്യവുമാണ് അപകടത്തിൽ നിന്ന് രക്ഷയായത്

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (1 hour ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 hour ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (2 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (2 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (2 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (2 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (3 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (3 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (6 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (6 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (6 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (7 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (8 hours ago)

Malayali Vartha Recommends