Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഹോണ്ടുറാസിലെ വനിതാ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 41 ഓളം സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

21 JUNE 2023 07:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ഹോണ്ടുറാസിന്റെ തലസ്ഥാനമായ ടെഗുസിഗാല്‍പയിലെ വനിതാ ജയിലില്‍ ഉണ്ടായ കലാപത്തില്‍ 41 ഓളം സ്ത്രീ തടവുകാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണാധീനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടെ ഏകദേശം 900 ത്തോളം സ്ത്രീ തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും കുപ്രസിദ്ധമായ രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് കലാപത്തിന് കാരണമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

18 ാം സ്ട്രീറ്റ് ഗ്യാങ്ങും 13 -ാം ഗ്യാങ്ങും തമ്മിലുള്ള ശത്രുത പുരുഷ ജയിലുകളില്‍ നേരത്തെയും കലാപത്തിന് കാരണമായിരുന്നു. ഈ ഗ്യാങ്ങുകള്‍ തമ്മിലുള്ള കുടിപ്പക ആദ്യമായാണ് വനിതാ ജയിലിലേക്ക് പടരുന്നത്. കലാപത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ നല്‍കിയ വിവരമനുസരിച്ച് ഒരു ഗ്യാങ്ങിലെ അംഗങ്ങള്‍ മറു ഗ്യാങ്ങിലെ അംഗങ്ങളെ കളിയാക്കുകയും ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.

ജയിലിലെ കിടക്കകള്‍ക്ക് കലാപകാരികള്‍ തീയിട്ടുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗം പേരും തീപിടിത്തത്തില്‍ കൊല്ലപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, കലാപത്തിനിടെ ജയിലില്‍ വെടിവയ്പ്പും മറ്റ് ആയുധങ്ങളും പ്രയോഗിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓട്ടോമാറ്റിക് ആയുധങ്ങളും വെട്ടുകത്തികളും ജയിലിലേക്ക് തടവുകാര്‍ എങ്ങനെ കടത്തി എന്നറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണ്. 'സ്ത്രീകളുടെ ക്രൂരമായ കൊലപാതകത്തില്‍ താന്‍ ഞെട്ടിപ്പോയിയെന്നും സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും' പ്രസിഡന്റ് സിയോമാര കാസ്‌ട്രോ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

കലാപത്തെ തുടര്‍ന്ന് സുരക്ഷാ മന്ത്രി റാമോണ്‍ സബിലോണിനെ പിരിച്ചുവിട്ടു, പകരം ദേശീയ പോലീസ് സേനയുടെ തലവനായ ഗുസ്താവോ സാഞ്ചസിനെ നിയമിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വനിതാ ജയിലില്‍ നിന്ന് ചാരനിറത്തിലുള്ള പുക ഉയരുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിച്ചു. മരിച്ചവരില്‍ പലരും തീപിടുത്തത്തില്‍ നിന്ന് രക്ഷതേടി കുളിമുറിയില്‍ അഭയം തേടിയിരുന്നവരായിരുന്നെന്നും കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് ചിലരെ ഇടനാഴികളിലും ജയില്‍ മുറ്റത്തും വെച്ച് സംഘാംഗങ്ങള്‍ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഇരുസംഘങ്ങളിലും ബന്ധമില്ലാതിരുന്ന ചില തടവുകാരും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. സഹ പോലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ചിലര്‍ തടവ് ശിക്ഷ കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങേണ്ടവരായിരുന്നു. 2019 ല്‍ ഹോണ്ടുറാസിന്റെ വടക്കന്‍ തുറമുഖ നഗരമായ തേലയിലെ ജയിലില്‍ നടന്ന കലാപത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (44 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (46 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends