Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

1950 കൾ മുതൽ തന്നെ അമേരിക്കൻ തീരങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾക്കായി ജാഗ്രത പുലർത്തുകയാണ് അമേരിക്കൻ നാവിക സേന..! അമേരിക്കൻ നേവിക്ക് സ്ഫോടനത്തിന്റെ തത്സമയ വിവരം ലഭിച്ചു എന്ന് റിപ്പോർട്ട്; പിന്നെന്തിനായിരുന്നു ഈ തിരച്ചിൽ നാടകം?

23 JUNE 2023 03:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

 

തകർന്നടിഞ്ഞ ടൈറ്റാനികിന്റെ അവശിഷ്ടങ്ങളിൽ നിന്നും 1600 അടി മാറി നടന്ന ഒരു സ്ഫോടനത്തിൽ അന്തർവാഹിനിയിലെ അഞ്ചു പേരും മരണമടഞ്ഞതായി അമേരിക്കൻ തീരദേശ സേന ഇന്നലെ സ്ഥിരീകരിച്ചു. അതോടെ ടൈറ്റൻ എന്ന അന്തർവാഹിനിക്കായുള്ള ലോക ശ്രദ്ധ പിടിച്ചുപറ്റിയ തിരച്ചിൽ ദുഃഖപര്യവസായിയായി. ഒരു കനേഡിയൻ കപ്പല്ലിൽ നിന്നും നിയന്ത്രിച്ചിരുന്ന റിമോട്ട് ഓപ്പറേറ്റഡ് അന്തർവാഹിനി, കടലിന്റെ അടിത്തട്ടിൽ ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

 

 

 

ഞായറാഴ്‌ച്ച തന്നെ ഇവരുടെ മരണം നടന്നതായാണ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. ഓഷ്യൻ ഗെയ്റ്റ് സി ഇ ഒ സ്റ്റോക്ക്ടൺ റഷ്, ഫ്രഞ്ച് മുൻ നാവികൻ പോൾ ഹെന്റി നാർജിയോലെറ്റ്, ബ്രിട്ടീഷ് ശതകോടീശ്വരൻ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാൻ ബിസിനസ്സുകാരൻ ഷാസ്ഡ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലെമാൻ എന്നിവരാണ് മരണമടഞ്ഞത്. സ്ഫോടനം വലിയ ശബ്ദം പുറപ്പെടുവിച്ചിരിക്കാമെന്നും അത് സോണാർ ബോയ്കൾ പിടിച്ചെടുത്തിരിക്കാം എന്നും അമേരിക്ക തീരദേശ സേന റിയർ അഡ്‌മിറൽ ജോൺ മോഗർ പത്രസമ്മേളനത്തിൽ പറഞ്ഞു.

 

 

പ്രശസ്തമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാം 2,50,000 ഡോളർ മുടക്കി യാത്രയായവർക്ക് സ്ഫോടനത്തിൽ തത്സമയ മരണമായിരിക്കും സംഭവിച്ചിരിക്കുക എന്നും അദ്ദേഹം പറഞ്ഞു. അവരുടെ മൃതദേഹമോ, ശരീരാവശിഷ്ടങ്ങളോ കണ്ടെടുക്കാനുള്ള സാധ്യത തുലോം വിരളമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 

 

അമേരിക്കൻ നേവിയുടെ സോണാറുകൾക്ക് അന്തർവാഹിനിയിൽ നടന്ന സ്ഫോടനത്തിന്റെ ശബ്ദം പിടിച്ചെടുക്കാനായതായി ചില റിപ്പോർട്ടുകൾ പുറത്തു വരുന്നിണ്ട്. 1950 കൾ മുതൽ തന്നെ അമേരിക്കൻ തീരങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശത്രുക്കളുടെ മുങ്ങിക്കപ്പലുകൾക്കായി ജാഗ്രത പുലർത്തുകയാണ് അമേരിക്കൻ നാവിക സേന.

 

 

ഞായറാഴ്‌ച്ച രാവിലെ 9:45 നായിരുന്നു അന്തർവാഹിനിയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. യാത്ര തിരിച്ച് ഒരു മണിക്കൂറും നാല്പത്തഞ്ച് മിനിറ്റും കഴിഞ്ഞതിനു ശേഷമായിരുന്നു ഇത് സംഭവിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ നേവി ഡാറ്റകൾ പരിശോധിച്ചിരുന്നു എന്നും , ആശയവിനിമയം നഷ്ടപ്പെട്ടപ്പോൾ അന്തർവാഹിനി ഉണ്ടായിരുന്നതിനടുത്തു നിന്നും അസാധാരണമായ ചില സിഗ്‌നലുകൾ ലഭിച്ചതായും ഒരു മുതിർന്ന നാവിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.

 

 

 

ഉറപ്പില്ലെങ്കിലും ഈ വിവരം ഉന്നത കേന്ദ്രങ്ങളിൽ അറിയിക്കുകയും ചെയ്തു. ഇന്നലെ, അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇടത്തു നിന്നു തന്നെയാണ് അസാധാരണമായ ശബ്ദ സിഗ്‌നൽ ലഭിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് ഈ വിവരം അമേരിക്കൻ നേവി നേരത്തെ പുറത്തു വിടാഞ്ഞത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. ഈ വിവരം രക്ഷാദൗത്യത്തെ അറിയിച്ചിരുന്നുവോ എന്നതിലും വ്യക്തതയില്ല. ഒരുപക്ഷെ, തങ്ങൾക്ക് ലഭിച്ച വിവരത്തിന്റെ ആധികാരികതയിൽ സംശയം തോന്നിയ സേന, രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷിച്ച് കാണും. മാത്രമല്ല, ഒരു രക്ഷാ ദൗത്യം ഒഴിവാക്കരുതെന്നും അവർ ആഗ്രഹിച്ചിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (45 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (47 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends