Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

വേലി തന്നെ വിളവ് തിന്നുന്നു! റഷ്യയെ തകർക്കാൻ സ്വന്തം കൂലിപ്പട്ടാളം; പുടിന്‍ പോറ്റിവളര്‍ത്തിയ കൂലിപ്പട്ടാളം റഷ്യക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് . തടസ്സമായതെന്തും തകര്‍ക്കുമെന്ന് ഭീഷണിയുമായി പ്രധാന നഗരത്തിലേക്ക് വാഗ്നര്‍ ഗ്രൂപ്പിന്റെ മാര്‍ച്ച്

24 JUNE 2023 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥ.. അതാണ് ഇപ്പോൾ റഷ്യയ്ക്ക് പറ്റിയിരിക്കുന്നത് . പുടിന്‍ പോറ്റിവളര്‍ത്തിയ കൂലിപ്പട്ടാളം റഷ്യക്ക് എതിരെ തിരിഞ്ഞിരിക്കുകയാണ് . തടസ്സമായതെന്തും തകര്‍ക്കുമെന്ന് ഭീഷണിയുമായി പ്രധാന നഗരത്തിലേക്ക് വാഗ്നര്‍ ഗ്രൂപ്പിന്റെ മാര്‍ച്ച് നടക്കുകയാണ് .


റഷ്യന്‍ സൈനിക നേതൃത്വത്തെ തകര്‍ക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന ഭീഷണിയുമായി സ്വന്തം കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് തലവനും പുട്ടിന്റെ സുഹൃത്തമായിരുന്ന യെവ്ഗനി പ്രിഗോസിൻ. റഷ്യൻ പ്രസിഡന്‍റിന്റെ കൂലിപ്പട്ടാളമായാണ് വാഗ്നർ ഗ്രൂപ്പ് അറിയപ്പെടുന്നത്. തോളോട് തോള്‍ ചേര്‍ന്ന് യുക്രെയ്‌നില്‍ യുദ്ധം ചെയ്ത റഷ്യന്‍ പട്ടാളവും റഷ്യയുടെ കൂലിപ്പട്ടാളവും തമ്മില്‍ പോരിനെ തുടർന്നു കനത്ത ജാഗ്രതയിലാണ് മോസ്കോ. സൈനിക അട്ടിമറി സാധ്യത ശക്തമായിട്ടുണ്ട്. തടുക്കാന്‍ ആരും നില്‍ക്കരുടെന്നും മുന്നില്‍ തടസ്സമാകുന്ന എന്തിനേയും തകര്‍ത്ത് തങ്ങള്‍ മുന്നോട്ട് പോകുമെന്നും പ്രിഗോസിന്‍ പറഞ്ഞു.

ദക്ഷിണ റഷ്യന്‍ മേഖല റസ്‌തോവിലെ സൈനികകേന്ദ്രം വാഗ്നര്‍ സേന പിടിച്ചെടുത്തു. റഷ്യന്‍ പ്രതിരോധ മന്ത്രിയെ പുറത്താക്കുമെന്ന് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രഖ്യാപിച്ചതോടെ റഷ്യയിലെ ഭരണസംവിധാനങ്ങളും ആശങ്കയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‌പുടിന്റെ അടുപ്പക്കാരനായി അറിയപ്പെടുന്ന ആളാണ് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ എന്നതും ശ്രദ്ധേയമാണ്.

പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചിരുന്നു. യുക്രെയ്നിൽ റഷ്യക്കായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന സംഘം സൈനിക നേതൃത്വത്തിനെതിരെ തിരിഞ്ഞത് പുടിന് തിരിച്ചടിയായി. റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ തിരിച്ചടിക്കുമെന്ന് തന്‍റെ ടെലിഗ്രാം ചാനൽ സന്ദേശത്തിലാണ് പ്രിഗോസിൻ അറിയിച്ചത്. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റോസ്തോവ് നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു.

ശത്രുക്കള്‍ക്കെതിരെ ഉപയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രഹസ്യായുധം പോലെ ഉപയോഗിച്ച സൈനിക സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്. ‘പുടിന്റെ ഷെഫ്’ എന്നാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിന്‍ അറിയപ്പെട്ടിരുന്നത്. റസ്റ്ററന്റ് ബിസിനസിലൂടെ ധനികനായ പ്രിഗോസിന്‍ ഒരു സായുധ സംഘത്തെ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഇതിന് വെള്ളവും വളവുമൊഴിച്ചത് റഷ്യന്‍ ഇന്റലിജന്‍സ് വൃത്തമായ ജിആര്‍യുവാണെന്നാണ് പൊതുവേയുണ്ടായിരുന്ന സംസാരം.

 ദക്ഷിണ റഷ്യന്‍ മേഖലയിലെ മോല്‍ക്കിനോയിലാണ് വാഗ്നര്‍ സംഘത്തിന്റെ ട്രെയിനിങ് ബേസ്. റഷ്യന്‍ സേനാകേന്ദ്രത്തിനു അടുത്താണ് ഇവിടമെന്നതിനാല്‍ തന്നെ റഷ്യന്‍ സേന തന്നെയാണ് ഇവര്‍ക്കു പരിശീലനം നല്‍കുന്നതെന്ന ആരോപണവും ശക്തമായിരുന്നു.


യുദ്ധക്കളത്തിലെ മര്യാദകള്‍ പോലും അന്യമായ കൂലിപ്പട്ടാളത്തെ യുക്രെയ്‌നിലേക്ക് അയക്കുമ്പോള്‍ വ്‌ളാഡിമിര്‍ പുടിന്‍ ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചുണ്ടാകില്ല. പതിറ്റാണ്ടുകളായി പുടിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് യെവ്ഗനി പ്രിഗോഷിന്‍. പുടിന്റെ ഷെഫ് അഥവാ കുശിനിക്കാരന്‍ എന്നറിയപ്പെടുന്ന പ്രിഗോഷിന്റെ കൂലിപ്പട്ടാളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലെയും സുഡാനിലെയും സ്വര്‍ണഖനികളുടെ കാവല്‍ക്കാരാണ് വാഗ്നര്‍ കൂലിപ്പട്ടാളം. അമേരിക്കന്‍ കമ്പനികള്‍ക്ക് വരെ കാവല്‍ പ്രിഗോഷിന്റെ പടയാണ്.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിലടക്കം പ്രിഗോസിന്‍ പങ്കാളിയായി യുദ്ധം ചെയ്തിരുന്നു. ഈ പ്രിഗോഷിന്‍ തന്നെ റഷ്യന്‍ സേനയ്‌ക്കെതിരെ പടനീക്കം നടത്തുന്നതാണ് ലോകത്തെ ഞെട്ടിക്കുന്നത്.ഏതാനും ദിവസങ്ങളായി റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

 തങ്ങള്‍ക്കെതിരെ സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് പ്രിഗോസിന്‍റെ ആരോപണം. എന്നാല്‍, ആരോപണം റഷ്യ നിഷേധിച്ചു. നിയമവിരുദ്ധ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട റഷ്യ, പ്രിഗോസിന്‍റെ അറസ്റ്റിന് ഉത്തരവിടുകയും ചെയ്തു.

രാജ്യത്തെ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി വാഗ്നർ സായുധ സംഘം നീങ്ങുന്നതായാണ് വിവരം. തലസ്ഥാനമായ മോസ്കോ ഉൾപ്പെടെയുള്ള പല നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെക്കൻ റഷ്യയിലെ റോസ്തോവ്, ലിപെറ്റ്സ്ക് എന്നീ നഗരങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. റോസ്തോവിൽ എല്ലാ താമസക്കാരോടും വീടുകൾ വിട്ടുപോകരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

സോവിയറ്റ് റഷ്യയില്‍ പുടിന്റെ ജന്മദേശമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് തന്നെയാണ് പ്രിഗോഷിന്റെയും ജന്മനാട്. സോവിയറ്റ് യൂണിയന്റെ പുകള്‍പ്പെറ്റ കെജിബിയുടെ മിടുക്കനായ ഉദ്യോഗസ്ഥനായി പുടിന്‍ പേരെടുക്കുമ്പോള്‍ പ്രിഗോഷിന്‍ ജയിലിലാണ്. യൗവനകാലത്ത് പ്രിഗോഷിന്റെ മിടുക്ക് മോഷണത്തിലായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ജയില്‍മോചിതനായ പ്രിഗോഷിന്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹോട്ട് ഡോഗ് കച്ചവടക്കാരനായി. ചെറിയ കച്ചവടം പച്ചപിടിച്ചപ്പോള്‍ പിന്നെ ഹോട്ടല്‍ ശൃംഖലയിലേക്ക് കടന്നു.

തൊണ്ണൂറുകളുടെ അവസാനം പുടിന്‍ റഷ്യന്‍ ഭരണത്തലപ്പത്തേയ്ക്ക് ചുവടുകള്‍ വയ്ക്കുമ്പോള്‍ കച്ചവടത്തില്‍ പ്രിഗോഷിനും വച്ചടി കയറ്റം. ആക്‌സ്മികമായി പ്രിഗോഷിന്റെ ആഢംബര ഹോട്ടലിലെത്തിയപ്പോള്‍ പരിചപ്പെട്ട ഇരുവരും പിന്നെ ഉറ്റസുഹൃത്തുക്കളായി. അന്താരാഷ്ട്ര നേതാക്കള്‍ വിരുന്നിനെത്തുമ്പോള്‍ പുടിന്റെ അടുക്കള ചുമതല പ്രിഗോഷിനാണ്. 

2014 ലാണ് പുടിന്റെ ആശീര്‍വാദത്തോടെ സ്വകാര്യസേനയ്ക്ക് പ്രിഗോഷിന്‍ രൂപം നല്‍കിയത്. സിറിയയിലും ലിബിയയിലുമെല്ലാം റഷ്യന്‍ സേനയോട് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയില്‍ പ്രിഗോഷിന്‍ റഷ്യന്‍ സൈനികര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നേടിയിരുന്നു...

എന്നാൽ ഇപ്പോൾ റഷ്യയ്‌ക്കെതിരെ കടുത്ത ആക്രമണമാണ് വാഗ്നർ ഗ്രൂപ്പ് അഴിച്ചുവിടുന്നത് . മോസ്‌കോവിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കുകയും പൊലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. യുക്രെയിനില്‍ റഷ്യയ്ക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന നടത്തുന്ന വാഗ്‌നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റസ്തോഫ്നദന്‍ നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (45 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (47 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends