Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

പുട്ടിന്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ് സ്വന്തം കൂലിപ്പട്ടാളം;റഷ്യന്‍ പട്ടാളത്തിന് നേരെ ആക്രമണം നടത്തി വാഗ്നര്‍ ഗ്രൂപ്പ്,പ്രസിഡന്റ് തന്നെ വളര്‍ത്തി വലുതാക്കിയ കൂലിപ്പട തിരിഞ്ഞ്കുത്തുന്നു,അടിച്ചും തിരിച്ചടിച്ചും പുട്ടിനും വാഗ്നര്‍ ഗ്രൂപ്പും,റഷ്യില്‍ അതിനാടകീയ നീക്കങ്ങള്‍

24 JUNE 2023 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

വ്‌ളാഡമിര്‍ പുട്ടിന് അടിപതറുന്നു. അതും സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ. പുട്ടിന് നേരെ വാളോങ്ങി സ്വന്തം കൂലിപ്പട്ടാളം. യുക്രൈന്‍ പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പുട്ടിന് സ്വന്തം സിംഹാസനത്തിന് ഇളക്കം തട്ടിത്തുടങ്ങിയതോടെ ഭീതി ഉടലെടുത്തിരിക്കുന്നു. സ്വന്തം പടയ്ക്ക് നേരെ പാഞ്ഞടുത്ത് സ്വന്തം കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പ്. ഇതോടെ വെല്ലുവിളിച്ച് പുട്ടിനും രംഗത്ത്. റഷ്യന്‍ സേനയുടെ നേതൃത്വത്തെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. അതിമോഹം കൊണ്ടു ചിലര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത് കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പുട്ടിന്റെ മറുപടി. അങ്ങനെ അടിച്ചും തിരിച്ചടിച്ചും പ്രസിഡന്റും വാഗ്നര്‍ ഗ്രൂപ്പും.

വാഗ്‌നര്‍ ഗ്രൂപ്പ് തലന്‍ യെവ്ഗനി പ്രിഗോസിനാണ് റഷ്യന്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് പ്രിഗോസിന്റെ ഭീഷണി. യുക്രെയിനില്‍ റഷ്യയ്ക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റസ്‌തോഫ്‌നദന്‍ നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് പ്രിഗോസിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പ്രിഗോസിന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ തയ്യാറായില്ല.

റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്കെതിരേയും സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രിഗോസിന്‍ ആരോപിച്ചു. എന്നാല്‍, പ്രഗോസിന്റെ ആരോപണം നിഷേധിച്ച റഷ്യന്‍ അധികൃതര്‍, പ്രിഗോസിന്റെ തന്റെ നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. 'റഷ്യന്‍ സൈന്യത്തിലെ തിന്മകള്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്', ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോസിന്‍ അറിയിച്ചു. വാഗ്‌നര്‍ ഗ്രൂപ്പിനോട് റഷ്യയ്‌ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കുന്ന ഉപതലവന്‍ ജെന്‍ സെര്‍ജി സുരോവികിന്‍ ആവശ്യപ്പെട്ടു. 'നമ്മള്‍ ഒരു രക്തമാണ്, പോരാളികളാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എതിരാളികള്‍ക്ക് അവസരമൊരുക്കരുത്', അദ്ദേഹം വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രിഗോസിന്റേത് പ്രസിഡന്റിനേയും രാജ്യത്തേയും പിന്നില്‍നിന്ന് കുത്തുന്ന നടപടിയെന്ന് മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ പറഞ്ഞു.

ആരും പറഞ്ഞിട്ടും കൂട്ടാക്കാതെ അക്രമം തുടരുന്ന വാഗ്നര്‍ ഗ്രൂപ്പിനെതിരെ പുട്ടിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. യെവ്‌ഗെനി പ്രിഗോസിന് കടുത്ത മുന്നറിയിപ്പണ് പുട്ടിന്‍ നല്‍കിയിരിക്കുന്നത്. സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി കണക്കാക്കും. റോസ്‌തോവിലെ സ്ഥിതി വിഷമകരമാണെന്നും പുട്ടിന്‍ വ്യക്തമാക്കി. പിന്നില്‍നിന്നുള്ള കുത്ത് എന്നാണ് കലാപത്തെ പുട്ടിന്‍ വിശേഷിപ്പിച്ചത്.
അതിമോഹവും സ്വാര്‍ഥതാല്‍പര്യവുമാണ് ചിലരെ രാജ്യദ്രോഹത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. റഷ്യക്കും അവിടുത്തെ ജനങ്ങള്‍ക്കും ഇതുവലിയ അടിയാണ്. സ്വന്തം രാജ്യത്തിനെതിരായ ഭീഷണി നേരിടാനുള്ള നടപടികള്‍ കര്‍ക്കശമായിരിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുമായും പുട്ടിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മോസ്‌കോ ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ നീക്കങ്ങളാണു നടത്തുന്നതെന്നു മോസ്‌കോ മേയര്‍ അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്‌നര്‍ ഓഫിസുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന്‍ അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്‌നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമ വിഡിയോയിലൂടെ പ്രെഗോസിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് വാഗ്‌നര്‍ ഗ്രൂപ്പ് കൈയ്യടക്കിയിരിക്കുന്നത്. യുക്രൈനേക്കാള്‍ പുട്ടിനിപ്പോള്‍ തലവേദന വാഗ്നര്‍ ഗ്രൂപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (44 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (46 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends