ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് ... ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി

ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് ദ നൈല്‍ ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യ ഈജിപ്ത് സഹകരണം വര്‍ദ്ധിപ്പിക്കലാണ് ചര്‍ച്ചയിലെ പ്രധാന അജണ്ട. ഈജിപ്തില്‍ ലോകമഹായുദ്ധ സ്മാരകത്തില്‍ മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഒപ്പം അല്‍ ഹക്കിം പള്ളിയും സന്ദര്‍ശിച്ചു.
രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരുവരും ഒപ്പു വച്ചു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നയതന്ത്ര ചര്‍ച്ചകള്‍ക്കായി ഈജിപ്തില്‍ എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയത്.
കഴിഞ്ഞ വര്‍ഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ ഈജിപ്റ്റ് സന്ദര്‍ശിച്ചിരുന്നു. ഈ വര്‍ഷത്തെ ഇന്ത്യയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്റ്റ് പ്രസിഡന്റായിരുന്നു മുഖ്യാതിഥി.
അതേസമയം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാല്‍ഹൂണ്‍, ആമസോണ്‍ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ കാണാനെത്തിയത്. ഡിജിറ്റല്‍ ഇന്ത്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാന്റം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലയില്‍ നിക്ഷേപവും സഹകരണവും ചര്‍ച്ചകളില്‍ ഇടം പിടിച്ചു.
"
https://www.facebook.com/Malayalivartha





















