Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ പാലൂട്ടി വളര്‍ത്തിയ കൂലപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പിന്റെ റഷ്യന്‍ ആഭ്യന്തര യുദ്ധം പൊട്ടൊന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ടതെന്ന് ലോക രാജ്യങ്ങള്‍ കരുതുന്നില്ല. തന്റെ അധികാര കേന്ദ്രത്തിനെതിരെ ചില വെല്ലുവിളികള്‍ പലഭാഗത്തു നിന്നും ഉയരുന്നുണ്ടെന്ന് ഏതാനും മാസം മുന്‍പാണ് പുട്ടിന്‍ പ്രഖ്യാപിച്ചത്. പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്

26 JUNE 2023 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ പാലൂട്ടി വളര്‍ത്തിയ കൂലപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പിന്റെ റഷ്യന്‍ ആഭ്യന്തര യുദ്ധം പൊട്ടൊന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ടതെന്ന് ലോക രാജ്യങ്ങള്‍ കരുതുന്നില്ല. തന്റെ അധികാര കേന്ദ്രത്തിനെതിരെ ചില വെല്ലുവിളികള്‍ പലഭാഗത്തു നിന്നും ഉയരുന്നുണ്ടെന്ന് ഏതാനും മാസം മുന്‍പാണ് പുട്ടിന്‍ പ്രഖ്യാപിച്ചത്. പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. അതോടെ പുട്ടിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പലരും നിറുത്തിവെച്ചു. എന്നാല്‍ യുക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈനിക തലവന്‍മാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ പുടിന് വലിയ വെല്ലുവിളയാണുയര്‍ത്തിയത്. യുക്രൈന്‍ യുദ്ധ കേന്ദ്രങ്ങളില്‍ സൈനികര്‍ക്ക് പകരം വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധം നയിച്ചത്. യുദ്ധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാനുള്ള അധികാരം പോലും വ്ഗ്നര്‍ക്ക് നല്കിയത് സൈന്യം എതിര്‍ത്തിരുന്നു.

 അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാതെ യുദ്ധമുഖത്ത് കുട്ടികളെയും സത്രീകളയെും അതിക്രൂരമായി ഉപദ്രവിക്കുന്നതിനെയും റഷ്യന്‍ സൈന്യം എതിര്‍ത്തിരുന്നു. നരഭോജികള്‍ക്ക് തുല്യരായ വാഗ്നര്‍ ഗ്രൂപ്പ് അതൊന്നു ചെവിക്കൊള്ളുകയോ സൈന്യത്തെ അനുസരിക്കുകയോ ചെയ്തിരുന്നില്ല. എല്ലാം പുട്ടിനുമായി നേരിട്ടാണ് വഗ്നര്‍ സംഘം വിശദീകരിച്ചിരുന്നത്. എന്നിട്ടും യുക്രൈനില്‍ റഷ്യയ്ക്ക് വിജയിക്കാനായില്ല എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പിനെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായിരുന്നു. യുക്രൈനില്‍ ഇപ്പോള്‍ റഷ്യന്‍ സൈന്യം നേരിട്ടാണ് യുദ്ധം നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈനീക തലവന്‍മാര്‍ പുടിന്റെ അധികാരത്തിന് വെല്ലുവിളിയായി മാറാനുള്ള സാധ്യത പുട്ടിന്‍ മുന്നില്‍ കണ്ടിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ടില്‍ ഇന്ത്യ. അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വാഗ്നര്‍ ചാരന്മാരെ വിട്ടിട്ടുള്ളതായും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട. ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയെന്ന ചൈനയുടെ ലക്ഷ്യത്തിന് പൂര്‍ണ്ണ പിന്‍തുണയാണ് റഷ്യയും വാഗ്നര്‍ ഗ്രൂപ്പും നല്കുന്നത്. അമേരക്ക-ഇന്ത്യ ബന്ധത്തെ തകര്‍ക്കുകയെന്ന ലക്ഷ്യവും പുട്ടിനും, ഷീ ചിന്‍ പിങും വെച്ചു പുലര്‍ത്തുന്നുണ്ട്.

ആഭ്യന്തര കലാപം തുടങ്ങിയ കഴിഞ്ഞ രാത്രിയില്‍  വ്‌ലാഡിമിര്‍ പുട്ടിന്‍ രാഷ്ട്രത്തോടു നടത്തിയ 5 മിനിറ്റ് പ്രസംഗത്തില്‍ ഒരു കാര്യം സമ്മതിച്ചു-വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപം രാജ്യത്തിനേറ്റ അടിയാണ്. പിന്നില്‍നിന്നുള്ള കുത്താണ്. വിശ്വസ്തന്‍ ഭസ്മാസുരനായി മാറിയെന്നു പുട്ടിന്‍ സമ്മതിച്ചെങ്കിലും പ്രസംഗത്തില്‍ പ്രിഗോഷിന്റെ പേരെടുത്തു വിമര്‍ശനമുണ്ടായില്ല.  യുക്രെയ്‌നില്‍ തങ്ങളുടെ 2000 അംഗങ്ങളെ റഷ്യന്‍ സൈന്യം മിസൈല്‍ ആക്രമണത്തില്‍ വധിച്ചെന്നാണ് പ്രിഗോഷിന്റെ പ്രധാന ആരോപണം. ബഹ്‌മുത് പിടിക്കാന്‍ മാസങ്ങള്‍ നീണ്ട യുദ്ധത്തിനിടെ, ആയുധങ്ങള്‍ നല്‍കാതെ തങ്ങളെ കുരുതികൊടുത്തെന്നും മുന്‍പ് പലവട്ടം വാഗ്നര്‍ നേതാവി പ്രിഗോഷിന്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഒരാഴ്ച കൊണ്ട് യുക്രൈനിനെ ഭസ്മമാക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ട്  16 മാസം പിന്നിടുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കു സംഭവിച്ച വീഴ്ചകളുടെ ഉത്തരവാദിത്തം സൈനികനേതൃത്വത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പുട്ടിന്‍ തന്നെ ആസൂത്രണം ചെയ്തതാണ് ഈ കലാപം എന്നുമുള്ള വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. മാടമ്പികളായ ചില ജനറല്‍മാരെ ഒതുക്കണം. വേണ്ടിവന്നാല്‍ പ്രിഗോഷിനെ തന്നെയും ഇല്ലായ്മ ചെയ്തു പുട്ടിന്‍ നില ഭദ്രമാക്കും. പക്ഷേ, യുക്രെയ്‌നുമായി യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെയൊരു സാഹസത്തിനു പുട്ടിന്‍ മുതിരുമോ എന്നതാണു മറുചോദ്യം. രണ്ടാം ലോകയുദ്ധകാലത്തു സ്റ്റാലിന്‍ സൈനികതലപ്പത്തു നടത്തിയിരുന്ന രീതിയിലുള്ള അഴിച്ചുപണിക്കായി പുട്ടിന്‍ ഒരുങ്ങുന്നതിനു മുന്നോടിയാണിതെന്നും കരുതുന്നവരുണ്ട്. വാഗ്‌നര്‍ ഗ്രൂപ്പിന്റെ നീക്കങ്ങളോട് അസാധാരണമായ സംയമനത്തോടെയാണു ഭരണനേതൃത്വം പ്രതികരിക്കുന്നതെന്നുകൂടി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രതിരോധമന്ത്രി സെര്‍ഗെയ് ഷൈഗുവും സായുധസേനകളുടെ മേധാവി വലേരി ജെരാസിമോവുമാണു പ്രിഗോഷിന്റെ ഉന്നം. യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ കാരണം ഷൈഗുവാണെന്നാണു പ്രീഗോഷിന്റെ കുറ്റപ്പെടുത്തല്‍. എന്നാലിത് പുട്ടിന്‍ മുന്നോട്ടുവച്ച ന്യായത്തിനു കടകവിരുദ്ധമാണ്. റഷ്യയുടെ സുരക്ഷ ഉറപ്പുവരുത്താനും യുക്രെയ്‌നിനെ നാത്സി രഹിതമാക്കാനും വേണ്ടിയാണു സൈനിക നടപടിയെന്നാണു അന്നു പുട്ടിന്‍ വിശദീകരിച്ചത്. 16 മാസം പിന്നിടുന്ന യുദ്ധത്തില്‍ പുട്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിയതു സ്ഥിതി മോശമാക്കുന്നു. റഷ്യന്‍ ഭരണ സംവിധാനത്തിലെ അഞ്ചാമന്‍ എന്നാണ് പ്രിഗോഷിനെ അറിയപ്പെടുന്നത്. ഒരുവേള ഒന്നാമനാകാന്‍ പ്രിഗോഷിന് കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നോയെന്ന കാര്യത്തിലും സംശയമുണ്ട്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട കലാപത്തിനൊടുവില്‍  വാഗ്നര്‍ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍നിന്ന് പിന്തിരിഞ്ഞതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്‍ ടെലഗ്രാമില്‍ സന്ദേശം പങ്കുവച്ചിട്ടുണ്ട്. മോസ്‌കോ ലക്ഷ്യമാക്കിയുള്ള നീക്കത്തില്‍നിന്ന് പിന്‍മാറുന്നുവെന്നാണ് സന്ദേശത്തിന്റെ ചുരുക്കമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ശനിയാഴ്ച രാവിലെ പുട്ടിന്‍ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നീക്കം സജീവമായത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ വാഗ്‌നര്‍ ഗ്രൂപ്പ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ബെലാറൂസ് പ്രസിഡന്റും പുട്ടിനും അടുത്ത സുഹൃത്തുക്കളാണ്. പുടിന്‍ അവധിക്കാലം ചിലവഴിക്കാന്‍ പതിവായി ബലാറൂസില്‍ എത്താറുണ്ട്. വാഗ്നര്‍ ഗ്രൂപ്പിന്റെ പെട്ടെന്നുള്ള പൊട്ടിത്തെറിയും ബലാറൂസിന്റെ മധ്യസ്ഥതയില്‍ കലാപം പെട്ടെന്ന് അവസാനിപ്പിച്ചതും കൂട്ടി വായിക്കുമ്പോള്‍  കലാപം പുടിന്റെ സൃഷ്ടിയാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

അതേസമയം, രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് പിന്‍മാറ്റമെന്ന് പ്രിഗോഷിന്‍ പ്രതികരിച്ചു. നേരത്തെ, വാഗ്നര്‍ ഗ്രൂപ്പിലെ അയ്യായിരത്തിലധികം ആളുകളാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയിരുന്നത്. വാഗ്നര്‍ ഗ്രൂപ്പിന്റെ ആയുധങ്ങള്‍ നിറച്ച വാഹനങ്ങള്‍ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ മോസ്‌കോയില്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്ന് മോസ്‌കോ മേയര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പുട്ടിന്‍ മോസ്‌കോ വിട്ടതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്‌കോയില്‍നിന്ന് പറന്നുയര്‍ന്നതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

ഒറ്റ ദിവസം കൊണ്ട് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ് റഷ്യയില്‍ സംഭവിച്ചത്. എന്തു വിലകൊടുത്തും മോസ്‌കോ നഗരത്തെ വിമതരില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ഇതിനായി മോസ്‌കോ നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ പാലം സൈന്യം തകര്‍ത്തു. മറ്റു പ്രവേശന കവാടങ്ങളും സൈന്യം അടച്ചു. വാഗ്നര്‍ ഗ്രൂപ്പിന്റെ കടന്നുകയറ്റം തടയാനാണ് പാലം തകര്‍ത്തത്. വാഗ്നര്‍ ഗ്രൂപ്പിനു നേരെ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തി. റഷ്യയിലെ മൂന്നു നഗരങ്ങളാണ് വിമതര്‍ പിടിച്ചെടുത്തത്. ഇവിടങ്ങളില്‍ വിമതര്‍ പ്രധാന റോഡുകള്‍ അടച്ച് കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് സംഘാംഗങ്ങളുടെ പട്രോളിങ്ങും സജീവമാക്കി. ഏതാണ്ട് 25,000 പോരാളികളുള്ള സംഘമാണ് വാഗ്നര്‍ ഗ്രൂപ്പ്.

പുടിന്‍ എന്ന ശക്തനായ ഭരണാധികാരിയെ വെല്ലുവിളിക്കാന്‍ പോലും ധൈര്യം കാണിച്ച വാഗ്‌നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്‌ഗെനി പ്രിഗോസിന്‍ എന്ന പുടിന്റെ ഉറ്റ സുഹൃത്താണ് എന്നതാണ് ഇതിലെ വിരോധാഭാസം. ശിക്ഷയിളവ് വാഗ്ദാനം ചെയ്താണ് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ വാഗ്നര്‍ സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്.

സ്വകാര്യ സൈനിക കമ്പനി എന്നാണ് റഷ്യ വാഗ്‌നര്‍ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത്. അമേരിക്ക പ്രോക്സി ഫോഴ്സ് എന്നും മറ്റുള്ളര്‍ കൂലിപ്പട്ടാളം എന്നും വിളിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പ് 2014 ല്‍ ആണ് സ്ഥാപിതമായത്. 61 കാരനായ യെവ്‌ഗെനി പ്രിഗോസിന്റെ ഉടമസ്ഥതയിലാണ് വാഗ്‌നര്‍ ഗ്രൂപ്പ്. മുന്‍പ് പുടിന്റെ ഷെഫായിരുന്നു യെവ്‌ഗെനി പ്രിഗോസിന്‍ എന്നതാണ് മറ്റൊരു കൗതുകം. 2014 ലും 2015 ലും യുക്രെയ്നിലെ റഷ്യന്‍ നീക്കങ്ങളില്‍ വാഗ്‌നര്‍ ഗ്രൂപ്പിനും പങ്കുണ്ടായിരുന്നു.പലപ്പോഴും ഈ സൈനിക ഗ്രൂപ്പ് റഷ്യന്‍ ഭരണകൂടവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വാഷിംഗ്ടണ്‍ തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നത്. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക സൈനിക പ്രവര്‍ത്തനങ്ങളില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം റഷ്യ പലകുറി നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ യുക്രെയ്നിനുള്ളില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ 50000 പേരുണ്ട് എന്ന നിഗമനത്തിലായിരുന്നു യുഎസ്.

ആഫ്രിക്കയുള്‍പ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വാഗ്‌നര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. റഷ്യ യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്കും വാഗ്‌നര്‍ ഗ്രൂപ്പിനെ അയച്ചിട്ടുണ്ടായിരുന്നു. അവിടെ പൗരന്‍മാരെ വധിച്ചതിനും യു എന്‍ സമാധാന സേനയെ ആക്രമിച്ചതിനും വാഗ്‌നര്‍ ഗ്രൂപ്പ് ആരോപണത്തിന്റെ നിഴലിലായിരുന്നു. ആഫ്രിക്കയിലെ ഒരു സ്വര്‍ണ്ണ ഖനിയുടെ നിയന്ത്രണം വാഗ്നര്‍ ഗ്രൂപ്പ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിരായുധരായ ആളുകളെ വധിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വാഗ്‌നര്‍ ഗ്രൂപ്പ് നടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ജനുവരിയില്‍ യുഎസ് വാഗ്‌നര്‍ ഗ്രൂപ്പിനെ ഒരു അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും പ്രകൃതിവിഭവങ്ങള്‍ തട്ടിയെടുത്തും വാഗ്‌നര്‍ ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലാണ് എന്ന് പറഞ്ഞ് കൊണ്ട് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. യുക്രെയ്ന്‍ യുദ്ധം വാഗ്‌നര്‍ ഗ്രൂപ്പിന്റെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സഹായിച്ചതായാണ് യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് കിര്‍ബി പറയുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍ വരെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ വാഗ്‌നര്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ട് എന്നാണ് കിര്‍ബി പറയുന്നത്.

ചില സന്ദര്‍ഭങ്ങളില്‍ റഷ്യയുടെ സൈനിക ഉദ്യോഗസ്ഥര്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ കമാന്‍ഡുകള്‍ക്ക് വിധേയരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഗ്നര്‍ ഗ്രൂപ്പിലെ ഭൂരിഭാഗം പേരും പരിചയസമ്പന്നരായ മുന്‍ സൈനികരാണ്. 2022 ല്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുകയും സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഒരു പുതിയ ആസ്ഥാനം തുറക്കുകയും ചെയ്തിട്ടുണ്ട് വാഗ്‌നര്‍ ഗ്രൂപ്പ്. 2014 ല്‍ ക്രെമിയ പിടിക്കാനുള്ള റഷ്യയുടെ നീക്കത്തിനിടെയാണ് വാഗ്‌നര്‍ ഗ്രൂപ്പ് രൂപം കൊള്ളുന്നത്. അ്ന്താരാഷ്ട്രതലത്തില്‍ വാഗ്നറിനെ നിരോധിച്ചിട്ടുണ്ട്. എന്നിട്ടും റഷ്യ പോറ്റിവളര്‍ത്തുന്നത് യുഎസിനെ ലക്ഷ്യംവെച്ചാണെന്നാണ് പറയപ്പെടുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (44 minutes ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (46 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (1 hour ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (2 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (2 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (5 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (6 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (6 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (7 hours ago)

Malayali Vartha Recommends