Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

സൈന്യവും പുട്ടിനെതിരേ, വ്‌ളാഡിമിർ പുട്ടിൻ ഇനി ഏറെക്കാലമില്ല, റഷ്യയില്‍ അട്ടമറിക്ക് സാധ്യതേറുന്നു

27 JUNE 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

വ്‌ളാഡിമിർ പുട്ടിൻ ഇനി ഏറെക്കാലമില്ല. അട്ടിമറിയിൽ പുട്ടിൻ പുറത്തായേക്കാം. അതല്ലെങ്കിൽ റഷ്യയിൽ പുട്ടിൻ രാജിവച്ചൊഴിയാം. രണ്ടു വർഷം മുൻപ് യുക്രെയിനെതിരെ തുടങ്ങിയ പോരാട്ടത്തിൽ തുടങ്ങിയതാണ് പുട്ടിന്റെ കഷ്ടകാലം. കയ്ച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യെന്ന ഗതികേടിലാണ് ഇപ്പോൾ പുട്ടിൻ. യുദ്ധം തുടങ്ങിയ ശേഷം ജയിച്ചോ തോറ്റോ എന്നു പോലും പറയാൻ പറ്റാത്ത വിധം യുക്രെയിൻ ചെറുത്തുനിൽക്കുകയാണ്.

ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും യുക്രെയിനെന്ന ചെറിയ രാജ്യത്ത് റഷ്യ ആക്രമിച്ചതിൽ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ പുട്ടിൻ ഓരോ ദിവസവും ദുർബലനായിക്കൊണ്ടിരിക്കെയാണ് റഷ്യയിൽ ആഭ്യന്തര യുദ്ധം അരങ്ങേറിയത്. ഉക്രെയിൻ യുദ്ധത്തിൽ ക്രെമിലിനിലെ കടന്നുകയറ്റത്തിനും റഷ്യയ്ക്ക് വേണ്ടി ചോര പൊലിച്ച വാഗ്‌നർ ഗ്രൂപ്പിന്റെ വിമത നീക്കമാണ് പുട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത്.

പുട്ടിൻ കൊല്ലപ്പെടുമോ അതോ സൈനിക അട്ടിമറിയിലൂടെ പുട്ടിനെ പുറത്താക്കുമോ എന്നുള്ള ആശങ്കകളാണ് ലോകമെങ്ങും പ്രചരിക്കുന്നത്. വ്‌ളാഡിമിർ പുട്ടിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധവുമുള്ള ആക്രമണത്തെയാണ് നേരിടേണ്ടിവന്നിരിക്കുന്നത്.കാൽ ലക്ഷത്തോളം അംഗബലമുള്ള സായുധരായ കൂലിപ്പടയാളികളാണ് വാഗ്‌നർ ഗ്രൂപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ വാഗ്‌നർ ഗ്രൂപ്പ് തലവനും കോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷ് രംഗത്തെത്തിയിരുന്നു.

യുക്രെയിനെതിരെ യുദ്ധരംഗത്തുള്ള വാഗ്‌നർ സൈനികർക്ക് റഷ്യ ആവശ്യത്തിന് ആയുധങ്ങളെത്തിച്ച് നൽകുന്നില്ല എന്ന് പ്രിഗോഷ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പുടിനോടുളള കൂറ് എക്കാലത്തും പ്രകടിപ്പിച്ചിരുന്ന വാഗ്‌നർ തലവന്റെ നിലപാട് മാറ്റം റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. വാഗ്നർ ഗ്രൂപ്പ് പുട്ടിനുള്ള പിൻതുണ പിൻവലിച്ചാൽ ഉക്രെയിനിൽ റഷ്യ തോറ്റു തുന്നംപാടുമെന്ന സംശയിക്കുന്നവരുമുണ്ട്.

യുക്രെയിനിൽ നിന്ന് പിടിച്ചെടുന്ന ചില പ്രദേശങ്ങളുടെയും തെക്കൻ റഷ്യൻ നഗരമായ റോസ്‌തോവ്-ഓൺ-ഡോണിന്റെ സൈനിക ആസ്ഥാനത്തിന്റെയും നിയന്ത്രണം തങ്ങൾക്കാണെന്ന് വാഗ്‌നർ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. മോസ്‌കോയാണ് അടുത്ത ലക്ഷ്യമെന്നും ഓരോ സാധാരണക്കാരനും അതിനുള്ള പോരാട്ടത്തിൽ ഒപ്പം ചേരണമെന്നും സ്വകാര്യ സൈന്യം ആവശ്യപ്പെട്ടതോടെ പുട്ടിൻ അപകടം മണത്തുതുടങ്ങി.
രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്‌തെത്തി സൈനിക നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് വാഗ്‌നർ ഗ്രൂപ്പ് തലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കത്തിന് ജനപിന്തുണ കൂടി ലഭിച്ചാൽ പുടിന്റെ ഭാവി ആശങ്കയിലാണെന്ന് കരുതുന്നവരുണ്ട്.

റഷ്യൻ സേന തങ്ങളുടെ സൈനികർക്ക് നേരെ വിനാശകരമായ മിസൈൽ ആക്രമണം നടത്തിയതായും പ്രിഗോഷ് ആരോപിക്കുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇനിയുണ്ടാകുന്നതെന്നും അതിൽ മരണഭയമില്ലെന്നുമാണ് വാഗ്‌നർ കമാൻഡറിന്റെ പ്രഖ്യാപനം. റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുടിനെ ഉടനെ തന്നെ സ്ഥാന ഭ്രഷ്ടമാക്കുമെന്ന തരത്തിലുള്ള വാർത്തകളും വാഗ്‌നർ അനുകൂല ടെലഗ്രാം ചാനലുകൾ വഴി പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ വാഗ്‌നർ ഗ്രൂപ്പിന്റെ മുന്നേറ്റം ഭയന്ന് മോസ്‌കോ നഗരത്തിലേയ്ക്കുള്ള പാലം സൈന്യം സ്‌ഫോടനം വഴി തകർക്കുകയും ചെയ്തു. മാത്രവുമല്ല അപ്രതീക്ഷിത അട്ടിമറി സാദ്ധ്യത മുന്നിൽക്കണ്ട് പുടിൻ റഷ്യ വിട്ടതായും വാർത്ത പുറത്തു വന്നു.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനങ്ങളിലൊന്ന് മോസ്‌കോ വിട്ടതായിരുന്നു ഇത്തരത്തിൽ സംശയത്തിന് ഇടയാക്കിയത്.അമിതമായ സ്വാർഥതാത്പര്യങ്ങളും വാഗ്‌നർ ഗ്രൂപ്പിനെ രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ചതായി വ്യക്തമാക്കിയ പുടിൻ സൈന്യത്തിനെതിരായ നീക്കം അടിച്ചൊതുക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഗ്നർ ഗ്രൂപ്പ് തൽക്കാലം പിൻവാങ്ങിയെങ്കിലും റഷ്യക്കും പുടിനും എളുപ്പം ഭീതിയടങ്ങില്ല. 16 മാസമായി യുക്രെയ്‌നിൽ തുടരുന്ന രക്തരൂഷിത യുദ്ധത്തിൽ റഷ്യൻ സൈനിക നീക്കങ്ങളുടെ ചുക്കാൻപിടിച്ചിരുന്നത് 62കാരനായ പ്രിഗോഷിൻ കൂടിയാണ്.

റോസ്‌തോവിലെ സൈനിക ആസ്ഥാനം ഇദ്ദേഹവും കൂലിപ്പട്ടാളവും പിടിച്ചടക്കാനെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഔദ്യോഗിക സൈനികർ പ്രതിഷേധിക്കുക പോലുമുണ്ടായില്ല. തദ്ദേശിയരായ നാട്ടുകാരും പിന്തുണ നൽകി. നീതിക്കായുള്ള മാർച്ച് എന്നുപേരിട്ട് മോസ്‌കോയിലേക്ക് നടത്തിയ സൈനികനീക്കം യുദ്ധ ടാങ്കുകൾ, കവചിത ട്രക്കുകൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു. റഷ്യൻ ജയിലുകളിൽനിന്ന് പുറത്തിറങ്ങിയ ആയിരക്കണക്കിന് മുൻ ജയിൽപുള്ളികളടങ്ങുന്ന വാഗ്‌നർ കൂലിപ്പട്ടാളം ഉയർത്തുന്ന ഭീഷണി റഷ്യക്ക് ചെറുതായി കാണാനാകില്ല.

യുക്രെയ്ൻ നേരിട്ട് റഷ്യക്കെതിരെ ആക്രമണം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടെ രാജ്യത്തിനകത്തുതന്നെയുണ്ടായ സംഘർഷം പുടിന് ചില്ലറ ഭീഷണിയൊന്നുമല്ല ഉയർത്തുന്നത്. അടുത്തിടെ റഷ്യ നിയന്ത്രണത്തിലാക്കിയ ബഖ്മൂത്തിൽ യുക്രെയ്ൻ സേന തിരിച്ചുകയറുന്നുവെന്നതും റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്.

പ്രിഗോഷിൻ ബലറൂസിൽ അഭയം തേടിയെങ്കിലും ബലറൂസ് പ്രസിഡന്റ് ലുകാഷെങ്കോയുമായി ചേർന്ന ഇവർ പുടിനെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രിഗോഷിന്റെ ആവശ്യം മുൻനിർത്തി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അടക്കം രാജിവെക്കേണ്ടിവരുമെന്നും സൂചനയുണ്ട്. വാഗ്‌നർ കൂലിപ്പടയെ പതുക്കെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പുടിൻ നടത്തിയാൽ കടുത്ത തിരിച്ചടിയാവും പുടിന് നേരിടേണ്ടിവരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (2 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (14 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (31 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends