Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

പുടിന്‍ കൊല്ലപ്പെടും ..റഷ്യ ഛിന്നഭിന്നമാകും ; റഷ്യന്‍ പ്രസിഡന്റിന്റെ പിടിവാശി റഷ്യ എന്ന വലിയ രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വാദിക്കുന്നത്.. വൻ അട്ടമറിക്ക് സാധ്യത

27 JUNE 2023 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്


റഷ്യന്‍ പ്രസിഡന്റിന്റെ പിടിവാശി റഷ്യ എന്ന വലിയ രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് രാഷ്റ്റ്രീയ നിരീക്ഷകർ വാദിക്കുന്നത്. വരും വര്‍ഷങ്ങളില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുന്നതോടെ പുടിന്‍ കൊല്ലപ്പെടുമെന്നും പറയുന്നു.


റഷ്യയില്‍ അതിവേഗം വിജയിക്കാമെന്ന് മോഹിച്ചാണ് പുടിന്‍ യുദ്ധം ആരംഭിച്ചത്. എന്നാല്‍ ഉക്രെയിന്‍ ശക്തമായി പ്രതിരോധിച്ചതോടെ റഷ്യന്‍ സൈന്യം കൂട്ടക്കൊല ചെയ്യപ്പെടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് . ലോകരാജ്യങ്ങൾ പരസ്യമായും പരീക്ഷമായും യുക്രൈനിന്റെ കൂടെയാണ് .

ഉക്രെയിനില്‍ കൊല്ലപ്പെട്ട റഷ്യക്കാരുടെ എണ്ണം 2 ലക്ഷത്തോട് അടുക്കുന്നതായാണ് കണക്ക്. ശതകോടികളുടെ ഉപകരണങ്ങളും നഷ്ടമായി. അതോടൊപ്പമാണ് ഇപ്പോൾ റഷ്യയിൽ ആഭ്യന്തരകലാപം ഉയർന്നിരിക്കുന്നത് . ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും യുക്രെയിനെന്ന ചെറിയ രാജ്യത്തിനെ റഷ്യ ആക്രമിച്ചതില്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ യുക്രൈനിൽ റഷ്യയ്ക്ക് വേണ്ടി പൊരുതിയ വാഗ്‌നര്‍ ഗ്രൂപ്പിന്റെ വിമത നീക്കമാണ് പുട്ടിനെ തളർത്തിയിരിക്കുന്നത്

വാഗ്നർ എന്ന സ്വകാര്യ സേനയുടെ തലവനായ യെവ്ജെനി പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള കലാപം, അദ്ദേഹവും റഷ്യയുടെ സൈനിക നേതൃത്വവും തമ്മിൽ വർദ്ധിച്ചുവരുന്ന ശത്രുത മാത്രമല്ല, രാജ്യത്തിന്റെ സങ്കീർണ്ണമായ അധികാര ബലതന്ത്രത്തിനിടയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ദുർബലനൽകുന്നു എന്ന സൂചനകൂടിയാണ് നൽകുന്നത്

റഷ്യയെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് ഭരിച്ച പുടിൻ, ഭിന്നാഭിപ്രായങ്ങൾ അടിച്ചമർത്തുകയും ബലപ്രയോഗത്തിലൂടെ വിദേശനയ താൽപ്പര്യങ്ങൾ വിപുലീകരിക്കുകയും ചെയ്തു. എന്നാൽ തെക്കൻ നഗരമായ റോസ്തോവ്-ഓൺ-ഡോണിലെ നിർണായക സൈനിക ആസ്ഥാനം പിടിച്ചടക്കുകയും, മോസ്കോയിലേക്ക് “നീതിയുടെ പടനീക്കം” നടത്തുകയും ചെയ്ത പ്രിഗോഷിനിൽനിന്ന് പുടിന് ഏറ്റവും നിർണ്ണായകമായ രാഷ്ട്രീയ, ആഭ്യന്തര സുരക്ഷാ വെല്ലുവിളി അഭിമുഖീകരിക്കേണ്ടിവന്നു.

പുട്ടിന്‍ കൊല്ലപ്പെടുമോ അതോ സൈനിക അട്ടിമറിയിലൂടെ പുട്ടിനെ പുറത്താക്കുമോ എന്നുള്ള ആശങ്കകളാണ് ലോകമെങ്ങും പ്രചരിക്കുന്നത്. വ്‌ളാഡിമിര്‍ പുട്ടിന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധവുമുള്ള ആക്രമണത്തെയാണ് നേരിടേണ്ടിവന്നിരിക്കുന്നത്.കാല്‍ ലക്ഷത്തോളം അംഗബലമുള്ള സായുധരായ കൂലിപ്പടയാളികളാണ് വാഗ്‌നര്‍ ഗ്രൂപ്പ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ വാഗ്‌നര്‍ ഗ്രൂപ്പ് തലവനും കോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷ് രംഗത്തെത്തിയിരുന്നു.

യുക്രെയിനെതിരെ യുദ്ധരംഗത്തുള്ള വാഗ്‌നര്‍ സൈനികര്‍ക്ക് റഷ്യ ആവശ്യത്തിന് ആയുധങ്ങളെത്തിച്ച് നല്‍കുന്നില്ല എന്ന് പ്രിഗോഷ് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ പുടിനോടുളള കൂറ് എക്കാലത്തും പ്രകടിപ്പിച്ചിരുന്ന വാഗ്‌നര്‍ തലവന്റെ നിലപാട് മാറ്റം റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 

16 മാസമായി യുക്രെയ്‌നില്‍ തുടരുന്ന രക്തരൂഷിത യുദ്ധത്തില്‍ റഷ്യന്‍ സൈനിക നീക്കങ്ങളുടെ ചുക്കാന്‍പിടിച്ചിരുന്നത് 62കാരനായ പ്രിഗോഷിന്‍ കൂടിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഒരു സമാന്തര സുരക്ഷാ സേനയായി വളർന്ന് ആഫ്രിക്കയിൽ ആഴത്തിലുള്ള സ്വാധീനമുറപ്പിച്ച വാഗ്നർ, യുക്രെയ്ൻ യുദ്ധരംഗത്ത് നേട്ടമുണ്ടാക്കിയിട്ടുണ്ട് . വാഗ്നര്‍ ഗ്രൂപ്പ് പുട്ടിനുള്ള പിന്‍തുണ പിന്‍വലിച്ചാല്‍ ഉക്രെയിനില്‍ റഷ്യ തോറ്റു തുന്നംപാടുമെന്ന സംശയിക്കുന്നവരുമുണ്ട്

വാഗ്നര്‍ സേനയുടെ കടന്നാക്രമണം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴാണ് പുടിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണമുണ്ടാവുന്നത് തന്നെ..ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ പേരേയും നിയമത്തിനുമുന്‍പില്‍ കൊണ്ടുവരുമെന്നാണ് പുടിന്‍ പറയുന്നത് . വാഗ്‌നര്‍ സേനയുടെ തലവന്‍ യെവ്ഗനി പ്രിഗോഷിന്റെ പേരെടുത്ത് പറയാതെയാണ് പുടിന്റെ ഈ വിമര്‍ശനം.. 

കലാപത്തെ “വഞ്ചന” എന്ന് വിളിച്ച പുടിൻ അത് അടിച്ചമർത്താൻ സുരക്ഷാ സേനകളോട് ഉത്തരവിട്ടു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഒരു സമാന്തര സുരക്ഷാ സേനയായി വളർന്ന് ആഫ്രിക്കയിൽ ആഴത്തിലുള്ള സ്വാധീനമുറപ്പിച്ചിട്ടുണ്ട് വാഗ്നർ..അതുകൊണ്ടുതന്നെയാണ്,കലാപത്തെ അടിച്ചമർത്തുന്നതിനുപകരം, പ്രിഗോഷിനുമായി സന്ധിയിൽ എത്താൻ ബെലാറുസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെ പുടിൻ അനുവദിച്ചതും .

കാല്‍നൂറ്റാണ്ട് നീണ്ട പുടിന്‍ ഭരണത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തിയ സംഭവമായിരുന്നു വാഗ്‌നര്‍ ഗ്രൂപ്പിന്റെ അപ്രതീക്ഷിത വിമത നീക്കം. വാഗ്‌നറിനെ നേരിട്ട് നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളോടുള്ള പ്രതികരണമായിരുന്നു കടന്നാക്രമണമെന്നാണ് വാഗ്നര്‍ സേനാ തലവന്‍ പ്രിഗോഷിൻ വ്യക്തമാക്കിയത്.

യുക്രെയ്നുമായുള്ള യുദ്ധത്തില്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ വരുത്തിയ പിഴവുകളോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ കലാപമെന്നും വാഗ്നര്‍ തലവന്‍ വ്യക്തമാക്കിയിരുന്നു.വാഗ്‌നര്‍ സംഘം എല്ലായിപ്പോഴും റഷ്യയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ പട്ടാളക്കാരുടെ രക്തം ചൊരിയുന്നത്' തടയാനാണ് താന്‍ കലാപം അവസാനിപ്പിച്ചതെന്നും, റഷ്യയില്‍ ഒരു പട്ടാള അട്ടിമറി ലക്ഷ്യം വച്ചിട്ടില്ലെന്നും പ്രിഗോഷിൻ വ്യക്തമാക്കി

റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുടിനെ ഉടനെ തന്നെ സ്ഥാന ഭ്രഷ്ടമാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും വാഗ്‌നര്‍ അനുകൂല ടെലഗ്രാം ചാനലുകള്‍ വഴി പ്രചരിക്കുന്നു. ഈ സാഹചര്യത്തില്‍ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മുന്നേറ്റം ഭയന്ന് മോസ്‌കോ നഗരത്തിലേയ്ക്കുള്ള പാലം സൈന്യം സ്‌ഫോടനം വഴി തകര്‍ക്കുകയും ചെയ്തു. മാത്രവുമല്ല അപ്രതീക്ഷിത അട്ടിമറി സാദ്ധ്യത മുന്നില്‍ക്കണ്ട് പുടിന്‍ റഷ്യ വിട്ടതായും വാര്‍ത്ത പുറത്തു വന്നു. റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനങ്ങളിലൊന്ന് മോസ്‌കോ വിട്ടതായിരുന്നു ഇത്തരത്തില്‍ സംശയത്തിന് ഇടയാക്കിയത്.

എന്നാല്‍ ഈ പരാജയം മൂലം റഷ്യയ്ക്കും, പുടിനും എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. റഷ്യന്‍ ജയിലുകളില്‍നിന്ന് പുറത്തിറങ്ങിയ ആയിരക്കണക്കിന് മുന്‍ ജയില്‍പുള്ളികളടങ്ങുന്ന വാഗ്‌നര്‍ കൂലിപ്പട്ടാളം ഉയര്‍ത്തുന്ന ഭീഷണി റഷ്യക്ക് ചെറുതായി കാണാനാകില്ല. യുക്രെയ്ന്‍ നേരിട്ട് റഷ്യക്കെതിരെ ആക്രമണം ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ രാജ്യത്തിനകത്തുതന്നെയുണ്ടായ സംഘര്‍ഷം പുടിന് ചില്ലറ ഭീഷണിയൊന്നുമല്ല ഉയര്‍ത്തുന്നത്.


.അടുത്തിടെ റഷ്യ നിയന്ത്രണത്തിലാക്കിയ ബഖ്മൂത്തില്‍ യുക്രെയ്ന്‍ സേന തിരിച്ചുകയറുന്നുവെന്നതും റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്.

പുടിൻ ഒരു ആഭ്യന്തരയുദ്ധം ഒഴിവാക്കിയെങ്കിലും, തന്റെ സുരക്ഷാ വലയത്തിനുള്ളിലെ പാളിച്ച കണ്ടില്ലെന്നു നടിക്കാൻ പുട്ടിനാവില്ല . യുദ്ധരംഗത്ത് ഏറെ മാസങ്ങൾക്ക് ശേഷം വാഗ്നർ നിമിത്തം റഷ്യക്ക് ബഖ്മുട്ടിൽ ലഭിച്ച വിജയം റഷ്യൻ പ്രതിരോധ മന്ത്രി ഷോയിഗുവും പ്രിഗോഷിനും തമ്മിലുള്ള വൈരാഗ്യം തീവ്രമാക്കിയതായി കരുതേണ്ടിയിരിക്കുന്നു. വാഗ്നർ ബഖ്മുട്ട് പിടിച്ചെടുത്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം, പ്രതിരോധ മന്ത്രാലയവുമായി കരാർ ഒപ്പിടാൻ എല്ലാ അർദ്ധസൈനിക വിഭാഗങ്ങളോടും ഷോയിഗു ആവശ്യപ്പെട്ടു. ഇത് വാഗ്നറെ തകർക്കാനുള്ള ശ്രമമായി പ്രിഗോഷിൻ കണ്ടു. ഇതാണ് അദ്ദേഹത്തിന്റെ കലാപത്തിന് പ്രേരണയായത്.

ഭരണസ്ഥിരത വേണമെങ്കിൽ, പുടിൻ യുദ്ധം അവസാനിപ്പിക്കുകയും ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും വേണം. അതിനു തയ്യാറാകാത്തപക്ഷം ജീവനുതന്നെ ഭീഷണിയാണ് പുടിൻ നേരിടുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (1 minute ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (13 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (30 minutes ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (1 hour ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (1 hour ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (1 hour ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (1 hour ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (1 hour ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (4 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (5 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (5 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (5 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (5 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (6 hours ago)

Malayali Vartha Recommends