പള്ളിയുടെ പുറത്ത് ഖുറാന്‍ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നല്‍കി സ്വീഡിഷ് സര്‍ക്കാര്‍

പള്ളിയുടെ പുറത്ത് ഖുറാന്‍ കത്തിച്ചുള്ള പ്രതിഷേധത്തിന് അനുമതി നല്‍കി സ്വീഡിഷ് സര്‍ക്കാര്‍. സ്വീഡനിലെ സ്‌റ്റോക്‌ഹോം നഗരത്തിലുള്ള മസ്ജിദിന് മുന്നിലാണ് ബുധനാഴ്ച പ്രതിഷേധം നടക്കുക. ഈദ് ഉല്‍ അദ്ഹ പ്രമാണിച്ചുളള അവധി ദിനത്തില്‍ തന്നെ നടത്തുന്ന പ്രതിഷേധത്തിന് അനുമതി നല്‍കിയത് സ്വീഡന് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കും എന്ന് സൂചനയുണ്ട്. നാറ്റോയില്‍ ചേരുന്നതിനുള്ള സ്വീഡന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ ഈ അനുമതി എന്ന് ആശങ്കയുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിലൂന്നിയാണ് അനുമതി നല്‍കിയതെന്നാണ് സ്വീഡിഷ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തുര്‍ക്കിയുടെ സ്വീഡനോടുള്ള എതിര്‍പ്പിന് ശക്തി കൂട്ടുന്ന നടപടിയാണെന്നാണ് സൂചന. റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തിന് പിന്നാലെ സ്വീഡനും ഫിന്‍ലന്റും നാറ്റോയില്‍ ചേരാന്‍ ശ്രമം ആരംഭിച്ചു. ജൂലായ് 11ന് ലിത്വാനിയയിലാണ് അടുത്ത നാറ്റോ യോഗം. നാറ്റോയിലെ രണ്ടാമത് വലിയ സൈനിക ശക്തി തുര്‍ക്കിയാണ്.
സ്വീഡന്റെ ഇപ്പോഴത്തെ നടപടി ഇതുകൊണ്ടുതന്നെ നാറ്റോ പ്രവേശനത്തിന് പ്രതിസന്ധി സൃഷ്ടിക്കും. സ്‌റ്റോക്‌ഹോമിലെ തുര്‍ക്കിഷ് എംബസിയുടെ മുന്നില്‍ ഈ വര്‍ഷമാദ്യം ഒരു പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധത്തിലും ഖുറാന്‍ കത്തിച്ചിരുന്നു. തുടര്‍ന്ന് പ്രതികാരമെന്നവണ്ണം തുര്‍ക്കിയിലെ അംഗാറയിലെ സ്വീഡിഷ് എംബസിയില്‍ സ്ഥാപിച്ച സ്വീഡിഷ് ദേശീയപതാക പ്രതിഷേധക്കാര്‍ കത്തിച്ച് പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha





















