മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്; പ്രാദേശികമായി ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളെ ആവോളം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ; പ്രശംസയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ

മാസങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധം. ആ യുദ്ധ പ്രതിസന്ധികൾ നിലനിൽക്കുന്നതിനിടയിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണ് . ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മേക്ക് ഇൻ ഇന്ത്യ പദ്ധതിയെയും പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ രംഗത്ത് വന്നിരിക്കുകയാണ്. മോസ്കോയിൽ, റഷ്യയുടെ എനർജി ഫോർ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സംഘടിപ്പിച്ച ഫോറത്തിലായിരുന്നു പുടിന്റെ മോദി പ്രശംസ.
മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് . പ്രാദേശികമായി ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും കമ്പനികളെ ആവോളം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നാണ് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കുന്നത്
വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് കൊണ്ട് വരാൻ ഫലപ്രദമായ മാതൃക സൃഷ്ടിച്ചതിന് ഇന്ത്യയെ പുടിൻ പ്രശംസിച്ചു . എന്റെ അടുത്ത സുഹൃത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷങ്ങൾക്കുമുന്നേ തുടക്കമിട്ട മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ സ്വാധീനമുണ്ടാക്കി.നന്നായി പോകുന്ന ഒരുകാര്യത്തെ അനുകരിക്കുന്നത് തെറ്റല്ല.
ഇന്ത്യയെ മാതൃകയാക്കി റഷ്യയിലെ ആഭ്യന്തര ഉല്പങ്ങളെയും ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കണം' എന്നാണ് റഷ്യൻ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ, ഇന്ത്യ- റഷ്യ ബന്ധത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു.
എല്ലാ പ്രശ്നങ്ങൾക്കിടയിലും റഷ്യയുമായുള്ള ബന്ധം സുസ്ഥിരമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റഷ്യയെ വിലയിരുത്തി പരസ്പരം ആശ്രയിക്കുന്നതിന്റെ പേരില്‍ റഷ്യയുമായുള്ള ബന്ധത്തെ കുറച്ചുകാണുവാൻ സാധിക്കില്ല. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം വളരെ ശക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം പ്രതിരോധ ആവശ്യങ്ങൾക്കാണെന്ന രീതിയിൽ കുറച്ചുകാണരുത് .
https://www.facebook.com/Malayalivartha





















