Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകൾക്കും സമീപമുള്ള കടലിൽ രണ്ട് റഷ്യൻ നാവികസേന കപ്പലുകൾ കണ്ടതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം; നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചു; കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങളും സജ്ജം

03 JULY 2023 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

കഴിഞ്ഞ നാല് ദിവസങ്ങളിൽ തായ്വാനും ജപ്പാനിലെ ഒകിനാവ ദ്വീപുകൾക്കും സമീപമുള്ള കടലിൽ രണ്ട് റഷ്യൻ നാവികസേന കപ്പലുകൾ കണ്ടതായി ജപ്പാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു . കിഴക്കൻ തീരത്ത് രണ്ട് റഷ്യൻ യുദ്ധക്കപ്പലുകൾ കണ്ടതായും നിരീക്ഷണത്തിനായി വിമാനങ്ങളും കപ്പലുകളും അയച്ചതായും തായ്വാൻ പ്രതിരോധ മന്ത്രാലവും ചൊവ്വാഴ്ച അറിയിച്ചു. നീക്കങ്ങൾ നിരീക്ഷിക്കാൻ തായ്‌വാൻ നാവികസേനയുടെ കപ്പലുകളും ജെറ്റുകളും അയച്ചതായി ആണ് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചത് .കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങൾ സജീവമാക്കിയതായും മന്ത്രാലയ പ്രസ്താവന ചൂണ്ടിക്കാട്ടി.

ചൈനയുടെ തന്ത്രപ്രധാന സുഹൃത്തായാണ് റഷ്യയെ കാണുന്നത് . ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മോസ്‌കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത് ചൈന-റഷ്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ തെളിവാണ് ..കഴിഞ്ഞ വർഷം, ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് തൊട്ടുമുമ്പ് ആണ് , ഈ രണ്ട് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുന്നത് .യു ക്രെയ്നിലെ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന് തിരിച്ചടികൾ കിട്ടാൻ തുടങ്ങിയതോടെ റഷ്യ ചൈനയുമായി കൂടുതൽ അടുക്കുന്നു എന്ന വാർത്തകൾ തന്നെയാണ് പുറത്തുവരുന്നത് .

യുക്രെയ്നിലേതിനു സമാനമായ സ്ഥിതിവിശേഷമാണ് തയ്‌വാനിലും നിലനിൽക്കുന്നത്. സ്വതന്ത്ര ജനാധിപത്യ ദ്വീപായ തയ്‌വാനെ ചൈനയോടു ചേർക്കാനാണ് നീക്കം. നാറ്റോ ജപ്പാനിൽ ഓഫിസ് തുറന്നത് ചൈനയിലെ സൈനിക വിദഗ്ധരെ പ്രതിരോധത്തിലാക്കിയിട്ടുമുണ്ട് . ഇത് തയ്‌വാൻ പിടിച്ചടക്കുന്നതിൽനിന്ന്ചൈനയ്ക്ക് തടസ്സമാകുകയും ചെയ്യും. ചൈനയുമായി ഉടക്കി നിൽക്കുന്ന രാജ്യങ്ങളിലെല്ലാം യുഎസ് സൈനിക സാന്നിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നതും ചൈനയ്ക്കു തലവേദനയാണ്.

ഈ സാഹചര്യത്തിലാണ് ചൈനയെ പ്രീണിപ്പിക്കാൻ റഷ്യ ഇറങ്ങിയിരിക്കുന്നത് . ഇപ്പോൾ തായ്‌വാനെ ചുറ്റി റഷ്യൻ യുദ്ധക്കപ്പലുകൾ വളഞ്ഞിരിക്കുന്നത് ചൈന തായ്‌വാൻ പ്രശനത്തിൽ റഷ്യ ഇടപെടുമെന്നതിന്റെ സൂചനയാണോ എന്നാണു ലോക രാഷ്ട്രങ്ങൾ സംശയിക്കുന്നത് . റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനു പിന്നാലെ പരമ്പരാഗത വൈരികളായ ചൈനയും ജപ്പാനുമായുള്ള ബന്ധവും വഷളാകുന്നതായി റിപ്പോർട്ട് ഉണ്ട് ..ചൈനയുടെ വിമാനങ്ങൾ ജപ്പാൻ വ്യോമാതിർത്തി ലംഘിക്കാൻ പലതവണ ശ്രമിച്ചിട്ടുണ്ട് .

ചൈനയ്‌ക്കൊപ്പം റഷ്യയും ജപ്പാനെ ലക്ഷ്യം വയ്ക്കുന്നതായും ഇതേ ഭീഷണി തയ്‌വാനെതിരെയും ഉയരുന്നതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുക്രെയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ രൂക്ഷമായ നിലപാടാണ് ജപ്പാൻ സ്വീകരിച്ചത്. എട്ട് റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും അമേരിക്കയ്ക്കും മറ്റ് നാറ്റോ സഖ്യത്തിനുമൊപ്പം റഷ്യക്കെതിരെ എല്ലാവിധത്തിലുമുള്ള ഉപരോധവും ഏർപ്പെടുത്തുന്നതിലും ജപ്പാൻ രംഗത്തുവന്നു. എന്നാൽ യുക്രെയ്നിൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമോ എന്ന സംശയം നിലനിൽക്കുന്നതും അടുത്തിടെ ജപ്പാൻ കടലിൽ റഷ്യ ക്രൂസ് മിസൈൽ പരീക്ഷിച്ചതും ആശങ്കയോടെയാണ് ജപ്പാൻ കാണുന്നത്

നാറ്റോയിൽ അംഗമല്ലെങ്കിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പൊതുവെ പാശ്ചാത്യരാജ്യങ്ങളുമായി അടുപ്പം പുലർത്തുന്ന സമീപനമാണ് ജപ്പാൻ സ്വീകരിച്ചു വരുന്നത്. സമുദ്രങ്ങളിലെ സുരക്ഷ, സൈബർ സുരക്ഷ, നിരായുധീകരണം തുടങ്ങിയ മേഖലകളിൽ സഹകരിക്കാനാണ് നാറ്റോജപ്പാൻ തീരുമാനം. ജപ്പാന്റെ നിയന്ത്രണത്തിലുള്ളതും അതേസമയം, ചൈന അവകാശവാദം ഉന്നയിക്കുന്നതുമായ കിഴക്കൻ ചൈനാ കടലിലെ ദ്വീപിനു ചുറ്റും ചൈനീസ് നാവിക സേനയുടെ സാന്നിധ്യം കൂടിയിട്ടുണ്ടെന്നു ജപ്പാൻ പറഞ്ഞു

ഈ ദ്വീപിന്റെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും ചൈന ഈ രീതിയിലുള്ള ബലപ്രയോഗം കാണിക്കാറുണ്ടായിരുന്നില്ല എന്നാണ് ജപ്പാന്റെ പക്ഷം. എന്നാൽ ദ്വീപിനു ചുറ്റും ചൈനീസ് കോസ്റ്റ് ഗാർഡിനറെ പട്രോളിങ് ചൈനയുടെ സ്വതന്ത്രാധികാരത്തിൽ വരുന്നതാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം സിഎൻഎന്നിനോട് സൂചിപ്പിച്ചത്.

ജപ്പാനിലുള്ള ഇത്തരം ആശങ്കകൾ തയ്‌വാനിലുള്ളവർക്കുമുണ്ട്. തയ്‌വാൻ തീരത്തു നിന്ന് വെറും 110 കിലോ മീറ്റർ ദൂരം മാത്രമേയുള്ളു തർക്കത്തിലായ യോനഗുനി എന്ന ദ്വീപിലേക്ക്. അതുപോലെ തയ്‌വാന്റെ തെക്ക്പടിഞ്ഞാറൻ മേഖലയിലും ചൈനീസ് വിമാനങ്ങൾ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതും ആശങ്ക ഉയർത്തുന്നു.

ജാപ്പനീസ് പ്രദേശത്തിന് സമീപം ചൈനീസ് സേനയുമായുള്ള സംയുക്ത അഭ്യാസമുൾപ്പെടെ റഷ്യ നടത്തുന്ന സൈനിക പ്രവർത്തനങ്ങൾ ജപ്പാന്റെ ദേശീയ സുരക്ഷയെക്കുറിച്ച് 'ഗുരുതരമായ ആശങ്ക' ഉളവാക്കുന്നതായി ജപ്പാൻ സർക്കാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷത്തെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയ്‌ക്കെതിരെ വിപുലമായ ഉപരോധം ഏർപ്പെടുത്തുന്നതിന് ജപ്പാനും തായ്വാനും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഒപ്പം ചേർന്നിരുന്നു.ജപ്പാനിലെ ഏറ്റവും പടിഞ്ഞാറുള്ള ദ്വീപായ യോനാഗുനിയിൽ നിന്ന് 70 കിലോമീറ്റർ തെക്കുപടിഞ്ഞാറായി, തായ്വാനിലെ ഒകിനാവ പ്രിഫെക്ചറില്‍ ചൊവ്വാഴ്ച രാവിലെയാണ് രണ്ട് സ്റ്റെറെഗുഷ്ചി ക്ലാസ് ഫ്രിഗേറ്റുകള്‍ കണ്ടതെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യോനാഗുനിക്കും തായ്വാനും ഇടയിലുള്ള കടലിലൂടെ സഞ്ചരിച്ച് കിഴക്കോട്ട് നീങ്ങിയ കപ്പലുകള്‍ വെള്ളിയാഴ്ച മിയാകോയ്ക്കും ഒകിനാവയ്ക്കും ഇടയിലുള്ള കടലില്‍ അവസാനമായി കാണപ്പെട്ടു. റഷ്യന്‍ കപ്പലുകളെ നിരീക്ഷിക്കാന്‍ ജപ്പാന്‍ രണ്ട് കപ്പലുകള്‍ അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിഷേധത്തിനിടെ മലയാളി വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ കേരളത്തില്‍ കേസെടുത്ത് പൊലീസ്  (37 minutes ago)

ജര്‍മ്മനിയില്‍ മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി  (1 hour ago)

മാനസികനില തെറ്റിയ തരത്തിലാണ് ശ്രിലേഖയുടെ പ്രവര്‍ത്തനങ്ങള്‍; അധിക്ഷേപ പരാമര്‍ശം നടത്തിയ ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്ന് ജെബി മേത്തര്‍  (1 hour ago)

ജര്‍മ്മനിയിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടിത്തം ; 3 മലയാളി വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ 41കാരന്‍ അറസ്റ്റില്‍  (1 hour ago)

അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊല  (1 hour ago)

'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...  (1 hour ago)

കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്  (2 hours ago)

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ വധശിക്ഷ റദ്ദാക്കി  (2 hours ago)

'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...  (2 hours ago)

ഒറ്റമുറി കടയിൽ നിന്ന് ആഡംബര ഫ്ലാറ്റുകളിലേക്ക്; നെടുമ്പാശ്ശേരി അപകടത്തിന് പിന്നാലെ ചർച്ചയായി 'ഇഹാ ഡിസൈൻസ്'  (2 hours ago)

പെഷാവറില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു അദ്ധ്യാപികയുള്‍പ്പടെ 29 മരണം  (2 hours ago)

നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...  (2 hours ago)

അമേരിക്കയില്‍ ക്ഷേത്രത്തില്‍ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

ഓപ്പറേഷന്‍ തൂഫാനെതിരെ ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഭ്യന്തരമന്ത്രി  (2 hours ago)

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...  (2 hours ago)

Malayali Vartha Recommends