പുട്ടിനെതിരെ വാഗ്നർ ഗ്രൂപ്പ് തിരിഞ്ഞപ്പോൾ നെഞ്ചിടിപ്പേറിയത് 'ഷി' യ്ക്ക്, റഷ്യയിലേത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് നിസാരവൽക്കരിക്കാൻ ഷി പാടുപെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല...

റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് പുട്ടിനെതിരെ തിരിഞ്ഞപ്പോൾ നെഞ്ചിടിപ്പേറുന്നത് ഷി യ്ക്ക് ആണ് .റഷ്യയിലേത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് നിസ്സാരവൽക്കരിക്കാൻ ഷി പാടുപെടുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് ഷിയ്ക്ക് മനസ്സിലായിട്ടുണ്ട് .പ്രത്യക്ഷത്തിൽ റഷ്യയിലെ കലാപ നീക്കത്തിൽ ചൈന നിഷ്പക്ഷമായിആണ് നിൽക്കുന്നത്. എന്നാൽ റഷ്യയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് ചൈനയെയും പ്രസിഡന്റ് ഷി ചിൻപിങ്ങിനെയും ഞെട്ടിച്ചുവെന്നാണ് വിവരം.
റഷ്യയുടെ ആഭ്യന്തര പ്രതിരോധത്തിൽ വിള്ളൽ വീണിട്ടുണ്ടെന്ന് വ്യക്തമായതോടെ കരുതലോടെ നീങ്ങാനാണ് ചൈനയുടെ ശ്രമം. യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചതുമുതൽ ചൈന സസൂക്ഷ്മം കാര്യങ്ങൾ പരിശോധിക്കുകയാണ്. യുദ്ധത്തിൽ റഷ്യയ്ക്ക് ഇതുവരെ മേൽക്കൈ നേടാനാകാത്തതിനാൽ അവരുടെ സൈനികബലത്തിൽപോലും ചൈനയ്ക്കു സംശയമുണ്ടെന്നാണ് സൂചന.
ചൈനയിലെ പല കമ്പനികളും റഷ്യയിലേക്ക് സാധനം കയറ്റി അയയ്ക്കുന്നതു നിർത്തി. കപ്പലുകൾ റഷ്യയിലേക്കു പോകുന്നത് ഒഴിവാക്കാനും ഫാക്ടറികളുടെ പ്രവർത്തനം പോലും നിർത്തിവയ്ക്കാനും നിർദേശമുണ്ടായി. വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് കരുതിയതായി ചൈനയിലെ വ്യവസായി ഷെൻ മുഹായ് പറഞ്ഞു. വാഹനങ്ങളുടെ യന്ത്രങ്ങളും മറ്റും കയറ്റി അയയ്ക്കുന്ന കമ്പനിയുടെ ഉടമയാണ് മുഹായ്.
റഷ്യയിലെ പുതിയ സംഭവ വികാസങ്ങൾ ചരക്കുനീക്കത്തെ സാരമായി ബാധിക്കും. പ്രശ്നം ഒതുങ്ങിയെങ്കിലും റഷ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചൈനയിലെ വ്യാപാര–വ്യവസായങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. എന്നുമാത്രമല്ല ദീർഘകാലം ഭരണത്തിൽ തുടരാമെന്നുള്ള ഷി ചിൻപിങ്ന്റെ ആത്‌മവിശ്വാസം പോലും ഇപ്പോൾ നഷ്ടമായിരിക്കുകയാണ് . റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെപ്പോലെ ദീർഘകാലം രാജ്യം ഭരിക്കാനാവശ്യമായ എല്ലാ നിയമ നിർമാണങ്ങളും നടത്തിയിട്ടുണ്ട്.
പ്രതിയോഗികളില്ലാത്തതിനാൽ നിർബാധം അധികാരത്തിൽ തുടരാൻ സാധിക്കുമെന്നായിരുന്നു ഷിയുെട പ്രതീക്ഷ. റഷ്യയിലെ ആഭ്യന്തര പ്രശ്നം ചൈനയിലും ആവർത്തിക്കുമോ എന്നതാണ് ഷിയുടെ പേടി . പ്രിഗോഷിനും എന്തിനും മടിക്കാത്ത കൂലിപ്പട്ടാളവും പുട്ടിന്റെ ഇംഗിതത്തിന് അനുസരിച്ചു മാത്രമായിരുന്നു ഇതുവരെ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുട്ടിന്റെ ജീവനുപോലും ഭീഷണിയാകുന്ന തരത്തിലാണ് വാൻ ഗ്രൂപ്പ് കലാപം നടത്തിയത് .
പുട്ടിൻ ആവശ്യപ്പെട്ടതനുസരിച്ച്, വിശ്വസ്ത മിത്രമായ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടു നടത്തിയ ചർച്ചയ്ക്കൊടുവിലാണു പ്രിഗോഷിൻ പടയെ പിൻവലിച്ചത്.. ചൈനയിലും ഇത്തരമൊരു പ്രശ്നമുണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യവും പരിശോധിക്കാൻ ആരംഭിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. തനിക്കെതിരെ ഉയരാൻ സാധ്യതയുള്ള വിരലുകൾ പോലും വെട്ടുന്നയാളാണ് പുട്ടിൻ. അങ്ങനെയുള്ള പുട്ടിനെ വെല്ലുവിളിക്കാൻ തയാറായ പ്രിഗോഷിനെ വെറുതെവിടുമെന്ന് പലരും കരുതുന്നില്ല.
ബെലാറൂസിലെത്തിച്ചശേഷം പ്രിഗോഷിനെ ഇല്ലാതാക്കുമെന്നു കരുതുന്നവരുമുണ്ട്. കൊടുംക്രിമിനലുകൾ അടങ്ങുന്ന പ്രിഗോഷിന്റെ കൂലിപ്പട്ടാളം എന്തും ചെയ്യാൻ മടിക്കാത്തവരാണ്. അതിനാൽ പ്രിഗോഷിനെ അടിച്ചമർത്തിയാൽ പരിണിത ഫലം എന്താകുമെന്നും പ്രവചിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. എന്നാൽ , പ്രിഗോഷിനും പുട്ടിനും തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളില്ലെന്നതു ചർച്ചയായിട്ടുണ്ട്
അതെസമയം ചൈനയെ തണുപ്പിക്കാൻ പുടിൻ ഇപ്പോൾ തായ്വാനിലെയ്ക്കും ജപ്പാനിലേയ്ക്കും യുദ്ധക്കപ്പലുകൾ അയച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യുക്രൈനിൽ മേൽക്കൈ നേടാൻ കഴിയാതെവരികയും ആഭ്യന്തര കലാപം ഇനിയും തുടരുകയും ചെയ്‌താൽ ചൈന–റഷ്യ ബന്ധത്തിലും വലിയ മാറ്റം സംഭവിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. യുക്രെയ്ൻ യുദ്ധത്തിൽനിന്നു പിന്തിരിയാൻ റഷ്യയോടു ചൈന ആവശ്യപ്പെടുമോ എന്ന കാര്യവും ചർച്ചയാകുന്നു.
https://www.facebook.com/Malayalivartha





















