Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

15 വർഷം; ലോകത്തെ അമ്പരപ്പിച്ച് ഭാരതം... ഇന്ത്യയിൽ 'വൻ മാറ്റം'... ഞെട്ടിച്ച് UN റിപ്പോർട്ട്... കരകയറിയത് 41 കോടി പേർ

12 JULY 2023 07:54 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

2006 മുതൽ 2021 വരെയുള്ള വെറും 15 വർഷത്തിനുള്ളിൽ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ ഇന്ത്യക്ക് കഴിഞ്ഞു എന്ന് ഐക്യരാഷ്ട്ര സഭ. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇന്റക്‌സും ചേർന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയിലാണ് (മൾട്ടിഡൈമെൻഷണൽ പോവർട്ടി ഇന്റക്‌സ്) ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ 41.5 കോടി ആളുകളാണ് 15 വർഷം കൊണ്ട് ദാരിദ്ര്യത്തിൽ നിന്നും കര കയറിയത്. ഇന്ത്യ ഉൾപ്പെടെയുള്ള 25 രാജ്യങ്ങൾ ആഗോള ദാരിദ്ര്യ സൂചികയിലെ കണക്ക് കുറയ്ക്കുന്നതിന് നിർണായക ഇടപെടലുകൾ നടത്തിയെന്ന് റിപ്പോർട്ട് പറയുന്നു. ഇന്ത്യയുൾപ്പെടെ 25 രാജ്യങ്ങൾ 15 വർഷത്തിനുള്ളിൽ ഇത് പകുതിയാക്കി കുറച്ചു.. ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാനാകുമെന്ന് ഇത് വ്യക്തമാക്കുന്നതെന്ന് യു.എൻ. അറിയിച്ചു.

ഈ 25 രാജ്യങ്ങളിൽ ഇന്ത്യയെ കൂടാതെ കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്‌നാം എന്നിവ ഉൾപ്പെടുന്നു. ആഗോള ബഹുമുഖ ദാരിദ്ര്യ സൂചികയുടെ ഏറ്റവും പുതിയ സൂചിക യു എൻ വികസന പദ്ധതിയും ഓക്സ്ഫോർഡ് സർവകലാശാലയിലെ ഓക്സ്ഫോർഡ് ദാരിദ്ര്യ, മനുഷ്യ വികസന സംരംഭവും പുറത്തിറക്കി.

ഇന്ത്യയിൽ എല്ലാ സൂചകങ്ങളിലെയും ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്. ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങളും സംഘങ്ങളുമാണ് ഏറ്റവും വേഗത്തിലുള്ള സമ്പൂർണ പുരോഗതി കൈവരിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രിലിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. 142.86 കോടിയാണ് നിലവിലെ ഇന്ത്യയുടെ ജനസംഖ്യ.

2005-2006ൽ ഇന്ത്യയിൽ ദാരിദ്ര്യം 55.1 ശതമാനം ആയിരുന്നെങ്കിൽ 2019-2021ൽ ഇത് 16.4 ആയി കുറഞ്ഞു. 64 കോടി പേരാണ് 2005-2006 വർഷത്തിൽ ഇന്ത്യയിൽ ദരിദ്രരായി ഉണ്ടായിരുന്നതെന്നും 2015-16ൽ ഇത് 37 കോടിയായും 2019-21ൽ 23 കോടിയായും കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. ദരിദ്ര സംസ്ഥാനങ്ങളും പിന്നോക്ക ജാതി വിഭാഗങ്ങളും അതിവേഗം പുരോഗതിയിലേക്ക് നീങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പോഷകാഹാര സൂചിക പ്രകാരം 2005-2006ൽ 44.3 ശതമാനം ആയിരുന്നു ദരിദ്രർ. ഇത് 2019-2022ൽ 11.8 ശതമാനമായി കുറഞ്ഞു. ശിശുമരണ നിരക്ക് 50.4ൽ നിന്ന് 11.3ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള ക്ഷാമം നേരിടുന്നവർ 16.4 ശതമാനം ആയിരുന്നത് 2.7 ശതമാനമായി കുറഞ്ഞു. വൈദ്യുതി ലഭിക്കാത്തവർ 29 ശതമാനത്തിൽ നിന്ന് 2.1 ശതമാനത്തിലേക്ക് കുറഞ്ഞു. 44.9 ശതമാനം പേർക്ക് ആയിരുന്നു വീടില്ലാതിരുന്നത്. ഇത് 13.6 ശതമാനമായി കുറഞ്ഞു എന്നും റിപ്പോർട്ടിൽ പറയുന്നു.

110 രാജ്യങ്ങളിലെ 610 കോടി ജനങ്ങളിൽ 110 കോടി ജനങ്ങൾ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആഫ്രിക്കയിലും സൗത്ത് ഏഷ്യയിലും ആറ് പേരിൽ അഞ്ചുപേർ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടികളിൽ ദാരിദ്ര്യ നിരക്ക് 27.7 ശതമാനമാണ്. മുതിർന്നവരിൽ 13.4 ശതമനമാണ്. ദാരിദ്ര്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗ്രാമ മേഖലകളിലാണ്. 84 ശതമാനം ദരിദ്രരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്.

കോവിഡ് മഹാമാരി കാരണം മെക്‌സികോ, മഡഗാസ്‌കർ, കംബോഡിയ, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുടെ വിവരങ്ങൾ ലഭ്യമാകുന്നതിൽ കാലതാമസമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. കംബോഡിയയും പെറുവും നൈജീരിയയും ദാരിദ്യം കുറയ്ക്കുന്നതിൽ നിർണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2020-ലെ ജനസംഖ്യാ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ ദരിദ്രരുള്ള രാജ്യം ഇന്ത്യയാണ്; 22.89 കോടി. രണ്ടാം സ്ഥാനത്ത് നൈജീരിയ; 9.67 കോടി. ഇന്ത്യയിൽ ദരിദ്രരായ കുട്ടികളുടെ മാത്രം എണ്ണം 9.7 കോടി വരും. ദരിദ്രരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ടായെങ്കിലും കോവിഡ് മാഹാമാരിയെത്തുടർന്നുണ്ടായ പ്രത്യാഘാതങ്ങളും കുതിച്ചുയരുന്ന ഭക്ഷ്യ, ഊർജ വിലയും ഇന്ത്യക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കാനും കുറഞ്ഞ വിലയിൽ ഊർജം ലഭ്യമാക്കാനും സർക്കാർ ശ്രദ്ധിക്കണമെന്നും ബഹുമുഖ ദാരിദ്ര്യ സൂചികയിൽ നിർദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends