Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

പാകിസ്ഥാൻ 'പച്ച'പിടിക്കുന്നു കൈനീട്ടി യാചിച്ചത് കിട്ടി; പണം നിറച്ച് സൗദി..ഐഎംഎഫും റെഡി

13 JULY 2023 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

സാമ്പത്തിക ഞെരുക്കത്തിന്റെ പടുകുഴിയിലായ പാകിസ്ഥാന് സൗദിയുടെ സഹായം . ഗള്‍ഫിലെ സമ്പന്ന രാജ്യങ്ങളോട് പലതവണ സഹായം അഭ്യര്‍ഥിച്ചിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനിക മേധാവിയും സൗദി അറേബ്യയും യുഎഇയും സന്ദര്‍ശിച്ചതിന് ഫലം കണ്ടിരിക്കുകയാണിപ്പോള്‍. സൗദി അറേബ്യ പാകിസ്താന് 200 കോടി ഡോളര്‍ സഹായമായി നല്‍കി. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയാത്തതും തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങളുമാണ് പാകിസ്താന് തിരിച്ചടിയായത്.

 

 

 

 

സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായത്തിന് ശരാശരി സാമ്പത്തിക ഭദ്രത ആവശ്യമായിരുന്നു. സൗദി സഹായം ലഭ്യമായതോടെ പാകിസ്താന് ഐഎംഎഫിന്റെ സഹായത്തിന് വഴിയൊരുങ്ങുകയാണ്. 3 ബില്യൺ ഡോളർ സഹായത്തിനാണ് ഐഎംഎഫിൽ പാകിസ്താൻ സമീപിച്ചിരുന്നത്. കടബാധ്യത പെരുകിയ സാഹചര്യം പാകിസ്താന് ഐംഎഫ് സഹായം ലഭിക്കാൻ വിലങ്ങായി. ഇതോടെയാണ് സൗദിയുടെ സഹായം അഭ്യർഥിക്കുന്നത്. പാക്സിതാൻ സെൻട്രൽ ബാങ്കിലാണ് സൗദി അറേബ്യ 200 കോടി ഡോളർ നിക്ഷേപിച്ചത്

 

 

 

ഇമ്രാന്‍ ഖാന് പകരം ഷഹ്ബാസ് പ്രധാനമന്ത്രിയായ വേളയില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയിലായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പുരോഗതി ഷഹ്ബാസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മാറ്റമാണ്. അദ്ദേഹത്തിന് രാജ്യത്തിന്റെ മുഖഛായ മാറ്റാന്‍ സാധിക്കുമെന്ന് ജനം കരുതിയത്ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്തി പിടിച്ചുനില്‍ത്താനുള്ള ഇമ്രാന്‍ ഖാന്റെ നീക്കം പരാജയപ്പെട്ട വേളയില്‍ കൂടിയാണ് ഷഹ്ബാസ് പ്രധാനമന്ത്രിയായത്. അദ്ദേഹം പക്ഷേ, ഇന്ത്യയുമായി കലഹിക്കാന്‍ നിന്നില്ല. മാത്രമല്ല, ആഭ്യന്തര ശാക്തീകരണത്തിലും രാജ്യത്തിന്റെ സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതിന്റെ ഭാഗമായി ഒന്നിലേറെ തവണ ഗള്‍ഫ് പര്യടനം നടത്തി.

 

 

 

 

ഷഹ്ബാസിന്റെ നിരന്തര ഇടപെടലിന്റെ ഫലം കൂടിയാണ് സൗദി അറേബ്യയുടെ ഇപ്പോഴത്തെ സഹായം. 200 കോടി ഡോളര്‍ ഈ വേളയില്‍ ലഭിക്കുന്നത് പാകിസ്താന് വലിയ ആശ്വാസമാകും. ഷഹ്ബാസിന് പുറമെ പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദറും സൗദി അറേബ്യയോട് നന്ദി പറഞ്ഞു.

പാകിസ്താന്റെ കൈവശമുള്ള വിദേശ കരുതല്‍ ധനം ശോഷിച്ചുവരികയാണ്. പ്രതിസന്ധി തുടരുന്നതിനാല്‍ ഇവ പല ഘട്ടങ്ങളായി ഉപയോഗിച്ചു. വിദേശ കരുതല്‍ ധനം കുറയുന്നത് രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ ബാധിക്കും. മാത്രമല്ല, പാകിസ്താന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാനും ഇതിടയാക്കി. വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയും ചെയ്തു

 

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന പാകിസ്താനില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കണമെങ്കില്‍ ഇതില്‍ മാറ്റം വരണം എന്ന് മനസിലാക്കിയാണ് ഷഹ്ബാസ് ഷെരീഫ് ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടിയത്. കൂടാതെ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യും പാകിസ്താനെ സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്.

300 കോടി ഡോളര്‍ പാകിസ്താന് നല്‍കാന്‍ ഐഎംഎഫ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ഐഎംഎഫ് യോഗം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും. ഒമ്പത് മാസത്തിനിടെ ഘട്ടങ്ങളായിട്ടാണ് ഈ ഫണ്ട് കൈമാറുക. ഈ തുക കൂടി ലഭിക്കുന്നതോടെ പ്രതിസന്ധി തരണം ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍.

 

 

 

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് പാക്സിതാന് സൗദി സഹായം വാഗ്ദാനം ചെയ്തത്. എന്നാൽ ഐഎംഎഫ് സഹായം ഉറപ്പാക്കാനായി സൗദി കാത്തു നിന്നു. നാളത്തെ ഐഎംഫ് ബോർഡ് യോഗം വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് ഉറപ്പായതോടെ സൗദി പണം നിക്ഷേപിച്ചു. സൗദിയുടെ സഹായത്തോടെ ഐഎംഎഫിൽ നിന്നും 300 കോടി ഡോളർ വായ്പ ലഭിക്കും.

ഇതിനാൽ കൂടുതൽ ഉഭയകക്ഷി ചർച്ചകൾക്കും വിവിധ രാജ്യങ്ങളുടെ സഹായത്തിനും വഴി തുറക്കുമെന്ന് പാക് ധനമന്ത്രി ഇഷാഖ് ദാർ പ്രത്യാശിച്ചു. ഇതുവഴി ഈ മാസം അവസാനത്തോടെ വിദേശനാണ്യ കരുതൽ ശേഖരം 15 ബില്യൺ ഡോളറായി ഉയരുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ. സൗദിയുമായി സഖ്യത്തിലുള്ള പാകിസ്താന് നേരത്തെയും സഹായങ്ങൾ ലഭ്യമാക്കിയിരുന്നു.

സൗദി അറേബ്യയ്ക്ക് പുറമെ യുഎഇയുടെ സഹായവും പാകിസ്താന്‍ തേടിയിട്ടുണ്ട്. ഇവരുടെ സഹായവും വൈകാതെ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാക് നേതാക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends