Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

യുക്രൈനെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ സേന തുടങ്ങിയ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ മുന്നോട്ട് പോകാനോ പിന്‍മാറാനോ കഴിയാതെ നട്ടം തിരിയുന്ന വ്‌ലാദിമര്‍ പുടിന്റെ അധികാര കേന്ദ്രം തന്നെ വീഴുമോയെന്ന സംശയത്തിലാണ് ലോകരാഷ്ട്രങ്ങള്‍

13 JULY 2023 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

യുക്രൈനെ ഭൂമുഖത്തു നിന്നു തന്നെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ സേന തുടങ്ങിയ റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ മുന്നോട്ട് പോകാനോ പിന്‍മാറാനോ കഴിയാതെ നട്ടം തിരിയുന്ന വ്‌ലാദിമര്‍ പുടിന്റെ അധികാര കേന്ദ്രം തന്നെ വീഴുമോയെന്ന സംശയത്തിലാണ് ലോകരാഷ്ട്രങ്ങള്‍. ചൈനയെ കൂട്ടുപിടിച്ച് ഇന്ത്യയെ തകര്‍ക്കുകയെന്ന ലക്ഷ്യ സാക്ഷാത്കാരത്തിനായി പരിശ്രമിക്കുന്ന പുടിന്‍ ഭരണകൂടം കൂലിപ്പട്ടാളത്തിന്റെ ആഭ്യന്തര കലാപത്തിന്റെ ഭീഷണിയിലാണ്. റഷ്യന്‍ ജനതയും പുടിന്റെ കുടില തന്ത്രങ്ങളില്‍ മനം മടുത്തിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. എവിടെ നിന്നെങ്കിലും പുടിനെതിരെ പരാക്രമമുണ്ടായാല്‍ ആയുധമെടുത്തു പോരാടാന്‍ തയ്യാറായി നില്ക്കുന്ന റഷ്യന്‍ ജനതയുടെ മുന്നില്‍ പരാജിതനായ രാഷ്ട്രതലവനായി മാറിയിരിക്കുകയാണ് വ്‌ളാദമര്‍ പുടിന്‍. ചൈനയിലെ ഷീ യെ പോലെ ഏകാധിപതിയായി മാറാനുള്ള പുടിന്റെ ശ്രമങ്ങള്‍ക്ക് തക്ക അടികിട്ടികൊണ്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ് വ്ഗനര്‍ കൂലിപ്പട്ടാള കലാപം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ജൂണില്‍ നടന്ന വാഗ്നര്‍ കൂലിപടയുടെ സൈനിക കലാപത്തിന് ലഭിച്ച പിന്തുണ ഒരുപക്ഷെ നിലവിലെ റഷ്യന്‍ ഭരണകൂടത്തിന്റെ വീഴ്ച്ചക്ക് തന്നെ കാരണമായേക്കാം എന്നണ് യുക്രെയിന്‍ ഇന്റലിജന്‍സമുന്നറിയിപ്പ് നല്‍കുന്നത്. അതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് യുക്രൈന്‍  ഇത് വ്യക്തമാക്കുന്നത്.
റഷ്യന്‍ ആഭ്യന്തര മന്ത്രാലയം അതിവ രഹസ്യമായി നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് യുക്രെയിന്‍ ഇന്റലിജന്‍സിന് ചോര്‍ന്ന് കിട്ടി എന്നാണ് അവകാശപ്പെടുന്നത്. റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ നിഴലിലാണെന്നും അങ്ങനെയൊന്ന് ഉണ്ടായാല്‍ അത് രാജ്യം ചിന്നിച്ചിതറുന്നതിന് കാരണമാകുമെന്നുംയുക്രൈന്‍ ജനറല്‍  ബുദനോവ് പറയുന്നു. കഴിഞ്ഞ മാസം  പ്രിഗോസന്റെ വാഗ്നാര്‍ സൈന്യം നടത്തിയ നീതിക്കായുള്ള പരേഡ് വലിയതോതില്‍ തന്നെ പൊതുജനങ്ങളെ ആകര്‍ഷിച്ചിരുന്നതായാണ് റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു എന്നാണ് യുക്രെയിന്‍ ഇന്റലിജന്‍സ് മേധാവി ദി ടൈംസിനോട് അവകാശപ്പെട്ടത്. അതില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു. റഷ്യയില്‍ ഉടനീളം നിയമം ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി, പൊതുജനങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റഷ്യ പുത്തന്‍ തലമുറ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ബുദനോവ് പറഞ്ഞു. റഷ്യയിലെ 46 പ്രവിശ്യകളില്‍ 17 എണ്ണത്തില്‍ നിന്നും പ്രിഗോസിന് വന്‍ പിന്തുണ ലഭിച്ചതായി അദ്ദേഹം പറയുന്നു. അതായത്, ചെറിയൊരു തീപ്പൊരി വീണാല്‍ അത് റഷ്യന്‍ ഭരണകൂടത്തെ തൂത്തെറിയുന്ന വന്‍ വിപ്ലവമായി മാറിയേക്കാം എന്നര്‍ത്ഥം. മറ്റൊരു വിധത്തില്‍, റഷ്യ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണ് എന്നര്‍ത്ഥം. ഭൂരിഭാഗം പ്രവിശ്യകളിലും പുടിനാണ് പിന്തുണയെങ്കിലുംപ്രിഗോസിനും ഒട്ടും കുറവില്ലാത്ത പിന്തുണയുണ്ട്. 17 പ്രവിശ്യകള്‍ പ്രിഗോസിന് പിന്തുണ നല്‍കിയപ്പോള്‍ 21 എണ്ണമാണ് പുടിനൊപ്പം നിന്നത്.

ഈ കണക്കുകള്‍ പക്ഷെ, എത്ര റഷ്യാക്കാര്‍ ആയുധമേന്താന്‍ തയ്യാറാകും എന്നതിന്റെ കൃത്യമായ പ്രതിഫലമായി കണക്കാക്കാന്‍ ആകില്ലെങ്കിലും, പ്രിഗോസിനെ പോലെ ഒരു ശക്തനായ നേതാവ് മറുഭാഗത്ത് വന്നാല്‍, ഇപ്പോള്‍ പുടിനുമായി വിരോധമുള്ളവര്‍ ഒക്കെ ഒന്നിച്ചു ചേരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ റഷ്യന്‍ സമൂഹം രണ്ട് വിഭാഗങ്ങളായി ഭിന്നിക്കപ്പെട്ടേക്കാം. പ്രിഗോസിന്‍ ഇപ്പോള്‍ ചിത്രത്തിലില്ലെങ്കിലും അദ്ദേഹത്തിന് റഷ്യന്‍ സമൂഹത്തിലുള്ള സ്വാധീനം ഇപ്പോഴും നിലനില്‍ക്കുന്നു, അതുപോലെ ജനപിന്തുണയും പുടിനേക്കാള്‍ ഏറെയാണെന്ന് വിലയിരുത്തപ്പെടുന്നു. യുക്രൈന്‍ യുദ്ധത്തിലെ നാണംകെട്ട അവസ്ഥയുണ്ടാക്കിയത് പുടിന്റെ പിടിവാശിയാണെന്ന് റഷ്യക്കാര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അമേരിക്ക, ഇന്ത്യ , ഉള്‍പ്പെടയുള്ള രാജ്യങ്ങളുടെ നയതന്ത്ര ബന്ധം തകര്‍ത്തുകൊണ്ട് യുക്രൈനില്‍ കടന്നു കയറിയിട്ട് റഷ്യ എന്തു നേടിയെന്ന അവരുടെ ചോദ്യത്തിന് പുടിന്‍ ഭരണകൂടത്തിന് ഉത്തരമില്ലെന്നതും ശ്രദ്ധേയമാണ്.

റഷ്യന്‍ ഫീല്‍ഡ് പോളിങ് സെന്ററില്‍ നിന്നുള്ള ഒരു സര്‍വേ റിപ്പോര്‍ട്ട് പറയുന്നത് പ്രിഗോസിന്റെ നടപടികളെ 29 ശതമാനം ഇപ്പോഴും പിന്തുണക്കുന്നു എന്നാണ്. അതിനിടയില്‍ പ്രിഗോസിന്റെതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വീഡിയോ ജൂലായ് 3 ന് ടെലെഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആള്‍ രൂപം വീഡിയോയില്‍ വ്യക്തമല്ല. എന്നാല്‍, പ്രിഗോസിന്റേതിന് സമാനമായ ശബ്ദത്തില്‍ ആ വ്യക്തി പറഞ്ഞത് ഞങ്ങളുടെ അടുത്ത വിജയങ്ങള്‍ക്കായി കാത്തിരിക്കുക എന്നായിരുന്നു. റഷ്യക്കാര്‍ അതിനായി കാത്തിരിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ പാലൂട്ടി വളര്‍ത്തിയ കൂലപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പിന്റെ  ആഭ്യന്തര യുദ്ധം പൊട്ടൊന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ടതെന്ന് ലോക രാജ്യങ്ങള്‍ കരുതുന്നില്ല. തന്റെ അധികാര കേന്ദ്രത്തിനെതിരെ ചില വെല്ലുവിളികള്‍ പലഭാഗത്തു നിന്നും ഉയരുന്നുണ്ടെന്ന് ഏതാനും മാസം മുന്‍പാണ് പുട്ടിന്‍ പ്രഖ്യാപിച്ചത്. പുട്ടിനെതിരെ സംസാരിച്ച അഞ്ച് ശതകോടിശ്വരന്‍മാരാണ് വിവധ രാജ്യങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. അതോടെ പുട്ടിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ പലരും നിറുത്തിവെച്ചു. എന്നാല്‍ യുക്രൈനില്‍ യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ സൈനിക തലവന്‍മാരില്‍ നിന്നും ഉയര്‍ന്ന എതിര്‍പ്പുകള്‍ പുടിന് വലിയ വെല്ലുവിളയാണുയര്‍ത്തിയത്. യുക്രൈന്‍ യുദ്ധ കേന്ദ്രങ്ങളില്‍ സൈനികര്‍ക്ക് പകരം വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധം നയിച്ചത്. യുദ്ധത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാനുള്ള അധികാരം പോലും വ്ഗ്നര്‍ക്ക് നല്കിയത് സൈന്യം എതിര്‍ത്തിരുന്നു.

 അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാതെ യുദ്ധമുഖത്ത് കുട്ടികളെയും സത്രീകളയെും അതിക്രൂരമായി ഉപദ്രവിക്കുന്നതിനെയും റഷ്യന്‍ സൈന്യം എതിര്‍ത്തിരുന്നു. നരഭോജികള്‍ക്ക് തുല്യരായ വാഗ്നര്‍ ഗ്രൂപ്പ് അതൊന്നും ചെവിക്കൊള്ളുകയോ സൈന്യത്തെ അനുസരിക്കുകയോ ചെയ്തിരുന്നില്ല. എല്ലാം പുട്ടിനുമായി നേരിട്ടാണ് വഗ്നര്‍ സംഘം വിശദീകരിച്ചിരുന്നത്. എന്നിട്ടും യുക്രൈനില്‍ റഷ്യയ്ക്ക് വിജയിക്കാനായില്ല എന്നു മാത്രമല്ല ലോകത്തിന് മുന്നില്‍ നാണം കെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ വാഗ്നര്‍ ഗ്രൂപ്പിനെ യുദ്ധമുഖത്ത് നിന്ന് പിന്‍വലിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായിരുന്നു. യുക്രൈനില്‍ ഇപ്പോള്‍ റഷ്യന്‍ സൈന്യം നേരിട്ടാണ് യുദ്ധം നയിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈനീക തലവന്‍മാര്‍ പുടിന്റെ അധികാരത്തിന് വെല്ലുവിളിയായി മാറാനുള്ള സാധ്യത പുട്ടിന്‍ മുന്നില്‍ കണ്ടിട്ടുണ്ട്.

ആഭ്യന്തര കലാപം തുടങ്ങിയ ആ രാത്രിയില്‍  വ്‌ലാഡിമിര്‍ പുട്ടിന്‍ രാഷ്ട്രത്തോടു നടത്തിയ 5 മിനിറ്റ് പ്രസംഗത്തില്‍ ഒരു കാര്യം സമ്മതിച്ചു-വാഗ്നര്‍ ഗ്രൂപ്പിന്റെ കലാപം രാജ്യത്തിനേറ്റ അടിയാണ്. പിന്നില്‍നിന്നുള്ള കുത്താണ്. വിശ്വസ്തന്‍ ഭസ്മാസുരനായി മാറിയെന്നു പുട്ടിന്‍ സമ്മതിച്ചെങ്കിലും പ്രസംഗത്തില്‍ പ്രിഗോഷിന്റെ പേരെടുത്തു വിമര്‍ശനമുണ്ടായില്ല.  അതേസമയം, കൂലിപ്പടയുടെ കലാപത്തിന്റെ അഞ്ചാംദിവസം വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി  പ്രിഗോഷിനുമായി  പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ചര്‍ച്ച നടത്തി യെന്ന വിവരവും പുറത്തു വന്നിരുന്നു.ജൂണ്‍ 29നു ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന 3 മണിക്കൂര്‍ യോഗത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ യൂണിറ്റ് കമാന്‍ഡര്‍മാര്‍ അടക്കം 35 പേര്‍ പങ്കെടുത്തതായി ക്രെംലിന്‍ വക്താവ് വ്യക്തമാക്കിയിരുന്നു.

പുട്ടിന്‍-പ്രിഗോഷിന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഒരു ഫ്രഞ്ച് ദിനപത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ സായുധസേനാ മേധാവി, വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി, പ്രതിരോധമന്ത്രി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തെന്നാണു പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടില്ല.ജൂണ്‍ 24നു തെക്കന്‍ റഷ്യന്‍ പട്ടണമായ റോസ്‌തോവ് പിടിച്ചെടുത്തു മോസ്‌കോയിലേക്കു നീങ്ങിയ കൂലിപ്പട്ടാളം രാജ്യത്ത് ആഭ്യന്തരയുദ്ധഭീഷണി ഉയര്‍ത്തിയിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെന്‍കോ നടത്തിയ മധ്യസ്ഥചര്‍ച്ചയെത്തുടര്‍ന്നാണു പ്രിഗോഷിന്‍ പിന്‍വാങ്ങിയത്. എങ്കിലും പുടിന്‍ ഭയത്തില്‍ തന്നെയാണ് കഴിയുന്നതെന്ന് വ്യക്തമാണ്.

ആഭ്യന്തര പ്രശ്‌നങ്ങളില്‍ പെട്ടുനട്ടം തിരിയുമ്പോഴും ലിത്വാനിയയില്‍ നാറ്റോ ഉച്ചകോടിയില്‍ യുക്രൈനെതിരെ കടുത്ത പ്രതികരണവുമായി റഷ്യയും രംഗത്തെത്തിയിരിക്കുകയാണ്. സ്വീഡനും യുക്രെയിനും നാറ്റോ സഖ്യത്തില്‍ അംഗത്വം നല്‍കിയാല്‍, അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. ലിത്വാനീയയില്‍ ഇന്നലെ ആരംഭിച്ച നാറ്റോ ഉച്ചകോടി യുക്രെയിന് അനുകൂലമായ ഒരു തീരുമാനം എടുക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുനത്. സ്വീഡന്റെ നാറ്റോ പ്രവേശന കാര്യത്തിലും പുരോഗതി പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, യുക്രെയിന്റെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടനടി തീരുമാനം വേണമെന്നാണ് സെലെന്‍സ്‌കിയുടെ ആവശ്യം.

സാധാരണ ഗതിയില്‍ നാറ്റോ അംഗത്വം ലഭിക്കാന്‍ തന്നെ പതിറ്റാണ്ടുകള്‍ എടുത്തേക്കും. ഒരു യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയിന് അംഗത്വം ലഭിക്കുന്നതിനുള്ള സാധ്യത കുറവാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, റഷ്യയുടെ യുക്രെയിന്‍ അധിനിവേശം യൂറോപ്യന്‍ രാഷ്ട്രിയത്തെ ആകെ മാറ്റി മറിച്ചു എന്നത് കാണാതിരുന്നു കൂട. അതുവരെ നിഷ്പക്ഷത പുലര്‍ത്തിയിരുന്ന ഫിന്‍ലാന്‍ഡും സ്വീഡനുമൊക്കെ അത് വലിച്ചെറിഞ്ഞ് പാശ്ചാത്യ ചേരിയോട് കൂടുതല്‍ അടുക്കുന്ന കാഴ്ച്ചയാണ് നാം കണ്ടത്.

അത്തരമൊരു സാഹചര്യത്തില്‍, നാറ്റോയും ഒരു മാറ്റത്തിന് തയ്യാറായിക്കൂടെന്നില്ലെന്ന് കരുതുന്നവരും ഉണ്ട്. അത്തരമൊരു മാറ്റം സംഭവിച്ചാല്‍ യുക്രെയിന് അധികം വൈകാതെ തന്നെ അംഗത്വം ലഭിച്ചേക്കും. എന്നാല്‍, ഖുറാന്‍ കത്തിക്കല്‍ പ്രശ്‌നവുമായി തുര്‍ക്കി ഇപ്പോഴും ഉടക്കി നില്‍ക്കുന്നതിനാല്‍ സ്വീഡന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിഴലിക്കുകയാണ്. സ്വീഡന് നാറ്റോ അംഗത്വം നല്‍കുന്നത് തീര്‍ച്ചയായും റഷ്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്ന നിലപാടാണ് റഷ്യയ്ക്കുള്ളത്.

അതേസമയം, തുര്‍ക്കി തങ്ങളുടെ നിലപാടില്‍ മയം വരുത്തിയേക്കും എന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. തുര്‍ക്കിയും റഷ്യയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും ആ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ വക്താവ് അറിയിച്ചത്. ഒരു സഖ്യത്തിലെ അംഗമെന്ന നിലയില്‍ സഖ്യത്തിന്റെ പൊതു താത്പര്യത്തിനായി തുര്‍ക്കി തീരുമാനങ്ങള്‍ എടുത്തേക്കാം എന്നും നിരീക്ഷകര്‍ കരുതുന്നു. റഷ്യയെ ഭയക്കുകയും വേണം എന്നാല്‍ യുക്രൈനെ പിന്‍തുണയ്ക്കുകയും വേണമെന്ന പ്രതിസന്ധിയിലാണ് നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ നില്ക്കുന്നത്. അതേസമയം സ്വയം രക്ഷയ്ക്ക് റഷ്യ എല്ലാ അടവുകളും പയറ്റി നില്ക്കുകയാണെന്ന പൊള്ളുന്ന യാഥാര്‍ത്ഥ്യം പുടിന്റെ വാക്കുകളിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിലും വ്യ്കതമാണ്. യുറോപ്യന്‍ രാഷ്ട്രങ്ങള്‍ യുക്രൈനെ പിന്‍താങ്ങുന്നതും റഷ്യയുടെ പതനം ആസന്നമായെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends