Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..


അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..


മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം.. ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയക്കാനുള്ള തീരുമാനം പോലും ഉന്നതങ്ങളിൽ നിന്നുണ്ടായതാണ്...


മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...

സൗദിയ്ക്ക് എട്ടിന്റെ പണി റഷ്യയുടെ വക ... എണ്ണകുത്തക തട്ടിയെടുത്തു ..ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി.. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്..ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല എന്ന് സൗദി

15 JULY 2023 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

 എണ്ണ ഉല്‍പ്പാദനത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും ആദ്യം മനസിലേക്ക് വരിക ഗള്‍ഫ് രാജ്യങ്ങളാണ്. പ്രത്യേകിച്ച് സൗദി അറേബ്യയെ. സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. അടുത്ത കാലത്തായി എണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞു. ഇത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സൗദി അറേബ്യ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും സൗദി ഉല്‍പ്പാദനം കുറച്ചു.

 

ഇപ്പോൾ സൗദിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിരിക്കുന്നു. റഷ്യ സൗദിയെ പിന്തള്ളി എണ്ണ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സൗദി സ്വീകരിച്ച നയമാണ്. എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇതോടെ സൗദിയുടെ ഉല്‍പ്പാദനം കുറഞ്ഞു. എന്നാല്‍ റഷ്യ അത്ര തന്നെ കുറച്ചതുമില്ല. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് എണ്ണയാണ്

 

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുമാണ് ലോകത്ത് എണ്ണ വിപണിയെ നിയന്ത്രിക്കുന്നത്. സൗദിയും റഷ്യയുമാണ് ഇതില്‍ പ്രധാനികള്‍. ലോകത്ത് എണ്ണ എത്ര വിലയ്ക്ക് വില്‍ക്കണം, വില കൂട്ടണോ, കുറയ്ക്കണമോ എന്നെല്ലാം തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ രാജ്യങ്ങള്‍ക്കാണ്.

 

രണ്ട് വര്‍ഷം മുമ്പ് എണ്ണവില ബാരലിന് 140 ഡോളര്‍ വരെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കുറഞ്ഞ് 75 ഡോളറിലെത്തി. ഇത്രയും കുറയുന്നത് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മനസിലാക്കിയാണ് സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാനും തീരുമാനിച്ചു. ഇതാണ് റഷ്യയ്ക്ക് നേട്ടമായത്. 

എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി അറേബ്യയെ റഷ്യ പിന്നിലാക്കാന്‍ പോകുന്നുവെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) വ്യാഴാഴ്ച ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദിയുടെ ഇക്കാര്യത്തിലുണ്ടായിരുന്ന പ്രാധാന്യം തകരുകയാണ് എന്നര്‍ഥം.

അമേരിക്കന്‍ ഉപരോധം നിലവിലുള്ളതിനാല്‍ വരുമാനം കണ്ടെത്താനാണ് റഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടിയത്. അതാണ് വിപണിയില്‍ വില കുറയാന്‍ ഒരു കാരണം.

ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയില്‍ നിന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണയും വാതകവും വാങ്ങിയിരുന്നത്. യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്ക റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പ് റഷ്യയുടെ പ്രകൃതി വിഭവങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിവച്ചു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങി. ഇന്ത്യയും ചൈനയും വന്‍തോതില്‍ വാങ്ങുന്നുണ്ട്.

 ഇതേ തന്ത്രം തന്നെയാണ് ഇറാനും പയറ്റുന്നത് എന്നാണ് വിവരം. ബാരലിന് 30 ഡോളര്‍ വില കുറച്ചാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നതത്രെ. ഒരു ദിവസം 16 ലക്ഷം ബാരലാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഇറാന്‍ ഇത് തുടരുകയാണ്. 2019, 2020 കാലത്ത് ഇറാന്‍ 2.5 ലക്ഷം ബാരല്‍ മാത്രമാണ് കയറ്റുമതി ചെയ്തിരുന്നത് എന്ന് ഓര്‍ക്കണം.

ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം ഏകപക്ഷീയമായി കുറച്ചപ്പോള്‍ സൗദിക്ക് മറ്റൊരു അടി കൂടി കിട്ടുകയായിരുന്നു. സൗദിയുടെ ഒന്നാം സ്ഥാനം നഷ്ടമാകുകയാണ് എന്നാണു റിപ്പോർട്ടുകൾ . ഒരുപക്ഷേ, അടുത്ത വര്‍ഷത്തേക്കും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.. ഇതോടെ റഷ്യ വന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്.

റഷ്യയുടെ എണ്ണയ്ക്ക് വില കുറവാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം. ഈ അവസരം ഇന്ത്യയും ചൈനയുമെല്ലാം മുതലെടുക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് വന്‍ തോതില്‍ എണ്ണ വാങ്ങുകയാണ് ഇന്ത്യയും ചൈനയും. സൗദി അറേബ്യ വേറിട്ട തന്ത്രമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നത്. റഷ്യയില്‍ നിന്ന് അവരും എണ്ണ വാങ്ങുന്നു. ജൂണിലെ കണക്ക് പ്രകാരം സൗദി വില കുറഞ്ഞ എണ്ണ റഷ്യയില്‍ നിന്ന് സര്‍വകാല റെക്കോര്‍ഡ് അളവിലാണ് വാങ്ങുന്നത്. ഇത് വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണ് സൗദി.

പകുതി വിലയ്ക്ക് ഇറാന്‍ എണ്ണ വില്‍ക്കുന്നു എന്നതും സൗദിയ്ക്ക് വൻ തിരിച്ചടിയാണ് . കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇറാന്‍ ഇങ്ങനെ ചെയ്യുന്നത്. രാജ്യത്ത് പണപ്പെരുപ്പം വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. വരുമാനം കൂടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയിലാണ് ഇറാന്‍. ബജറ്റ് താളം തെറ്റാതിരിക്കാന്‍ പ്രതിവര്‍ഷം 5000 കോടി ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്യേണ്ടതുണ്ട്. എന്നാല്‍ പകുതിയേ ഇപ്പോഴുള്ളൂ.

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പ്രമുഖ രാജ്യങ്ങളൊന്നും ഇറാന്റെ എണ്ണ വാങ്ങുന്നില്ല. സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്. മറ്റു രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്താന്‍ പറ്റാത്തതാണ് വെല്ലുവിളി. ഇറാന്റെ എണ്ണയ്ക്കും ബാങ്കുകള്‍ക്കുമെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. ഇടനിലക്കാര്‍ മുഖേനയാണ് ഇറാന്‍ കയറ്റുമതി ചെയ്യുന്നത്.

ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ എണ്ണ വാങ്ങിയാല്‍ മാത്രമേ ഇറാന്റെ വരുമാനം ഉയരൂ. രണ്ടു രാജ്യങ്ങളുമായും ഇറാന്‍ ചര്‍ച്ച നടത്തിയിരുന്നു. സൗദി എണ്ണ ഉല്‍പ്പാദനം കുറച്ച സാഹചര്യത്തില്‍ ഇറാന്‍ കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കുന്നത് വന്‍കിട രാജ്യങ്ങളുടെ പദ്ധതികള്‍ പൊളിക്കുന്ന നീക്കമാണ്.നിലവി; റഷ്യയിൽ നിന്നാണ്   ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (14 minutes ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (16 minutes ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (18 minutes ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (25 minutes ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (31 minutes ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (49 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (3 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (4 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (4 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (5 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (5 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (6 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (6 hours ago)

Malayali Vartha Recommends